scorecardresearch

300 രൂപയുമായി വീടുവിട്ടിറങ്ങി, ജീവിക്കാനായി ചായ വിറ്റു;  ഇന്ന് 4000 കോടി ബജറ്റ് ചിത്രത്തിന്റെ സഹനിർമ്മാതാവ്

അന്ന് കയ്യിലുണ്ടായിരുന്നത് വെറും 300 രൂപയും ഉള്ളുനിറയെ സിനിമാ മോഹങ്ങളും മാത്രം. ബംഗളൂരുവിലെ തെരുവുകളിൽ നിന്ന് ഇന്ത്യൻ സിനിമയിലെ തന്നെ ശ്രദ്ധേയസാന്നിധ്യമായി മാറിയ ആ വളർച്ച, അതൊരു സാമ്രാജ്യത്തിന്റെ ഉദയമായിരുന്നു

അന്ന് കയ്യിലുണ്ടായിരുന്നത് വെറും 300 രൂപയും ഉള്ളുനിറയെ സിനിമാ മോഹങ്ങളും മാത്രം. ബംഗളൂരുവിലെ തെരുവുകളിൽ നിന്ന് ഇന്ത്യൻ സിനിമയിലെ തന്നെ ശ്രദ്ധേയസാന്നിധ്യമായി മാറിയ ആ വളർച്ച, അതൊരു സാമ്രാജ്യത്തിന്റെ ഉദയമായിരുന്നു

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Yash net worth

വെള്ളിത്തിരയിലെ വെറും നായകനല്ല യഷ്, കഠിനാധ്വാനവും നിശ്ചയദാർഢ്യവും കൊണ്ട് ജീവിതവും വിധിയും മാറ്റിയെഴുതിയ യഥാർത്ഥ പോരാളിയാണ്. ഒരു സാധാരണ ബസ് ഡ്രൈവറുടെ മകനായി ജനിച്ച, കയ്യിൽ വെറും 300 രൂപയും സിനിമാ മോഹവുമായി ബംഗളൂരു തെരുവുകളിൽ അലഞ്ഞു നടന്ന ആ ചെറുപ്പക്കാരൻ ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ ശ്രദ്ധേയസാന്നിധ്യമാണ്. 

Advertisment

കന്നഡ സിനിമാ വ്യവസായത്തെ ലോക സിനിമയുടെ കേന്ദ്രമാക്കി മാറ്റുന്നതിൽ യഷ് വഹിച്ച പങ്ക് വളരെ വലുതാണ്. പ്രശാന്ത് നീൽ സംവിധാനം ചെയ്ത 'കെജിഎഫ്: ചാപ്റ്റർ 1' (2018) 100 കോടി ക്ലബ്ബിൽ കയറുന്ന ആദ്യ കന്നഡ ചിത്രമായി മാറി (250 കോടി കളക്ഷൻ). അതിന്റെ രണ്ടാം ഭാഗം 'കെജിഎഫ്: ചാപ്റ്റർ 2' (2022) ആകട്ടെ, 1,000 കോടിയിലധികം രൂപ നേടിയ ഏക കന്നഡ ചിത്രമാണ്. 1,000 കോടി ക്ലബ്ബിൽ ഇടംപിടിച്ച ഒമ്പത് ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നാണിത്. 

Also Read: നയൻതാരയും രശ്മികയുമല്ല; തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി ഇവർ

ഇനി വരാനിരിക്കുന്ന ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്', 4000 കോടി രൂപ ബജറ്റിൽ ഒരുങ്ങുന്ന 'രാമായണ' എന്നിവ യഷിന്റെ കരിയറിലെ പുതിയ നാഴികക്കല്ലുകളാകും.

ബസ് ഡ്രൈവറായ അരുൺ കുമാറിന്റെയും വീട്ടമ്മയായ പുഷ്പയുടെയും മകനായിട്ടായിരുന്നു നവീൻ കുമാർ എന്ന യഷിന്റെ ജനനം. കുട്ടിക്കാലം മുതലേ സിനിമയായിരുന്നു യഷിന്റെ സ്വപ്നം. എന്നാൽ പിതാവിന് മകൻ ഒരു സർക്കാർ ജോലി നേടണമെന്നായിരുന്നു ആഗ്രഹം. ഒടുവിൽ തന്റെ സ്വപ്നത്തിനായി യഷ് ബംഗളൂരുവിലേക്ക് തിരിച്ചു.

Also Read: 116 കോടിയുടെ ആസ്തി, 15 കോടിയുടെ കൊട്ടാരം; വിജയ്-രശ്മിക ജോഡികളുടെ ആഡംബര ലോകം!

"ബംഗളൂരുവിൽ എത്തിയ നിമിഷം ഞാൻ സൂപ്പർസ്റ്റാർ ആകുമെന്നാണ് അന്ന് കരുതിയത്. വെറും 300 രൂപയുമായാണ് ഞാൻ അവിടെ എത്തിയത്. പരാജയപ്പെട്ടാൽ തിരികെ വരണമെന്ന നിബന്ധനയിലാണ് മാതാപിതാക്കൾ എന്നെ വിട്ടത്," തന്റെ തുടക്കക്കാലത്തെ കുറിച്ച് യഷ് ഒരിക്കൽ അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.

ബംഗളൂരുവിൽ പിടിച്ചുനിൽക്കാനായി യഷ് നാടകസംഘങ്ങളിൽ ചേർന്നു. അവിടെ ചായ കൊടുക്കുന്ന ജോലി മുതൽ ബാക്ക്സ്റ്റേജ് ജോലികൾ വരെ ചെയ്തു. പിന്നീട് അസിസ്റ്റന്റ് ഡയറക്ടറായും ടെലിവിഷൻ താരമായും പ്രവർത്തിച്ച യഷ് 2007-ൽ 'ജംബഡ ഹുഡുഗി' എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു.

Also Read: എന്ത് ഭംഗിയാ ഇവരെയിങ്ങനെ കാണാൻ; ഇത് മമ്മൂക്കയുടെയും ലാലേട്ടന്റെയും 'സർവ്വംമായ'

വിജയത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴും തന്റെ ഭൂതകാലം യഷ് മറന്നില്ല. ഭാര്യ രാധിക പണ്ഡിറ്റുമായി ചേർന്ന് 'യശോ മാർഗ ഫൗണ്ടേഷൻ' എന്ന സംഘടനയിലൂടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ യഷ്  നടത്തുന്നുണ്ട്. കൊപ്പൽ ജില്ലയിലെ തടാകങ്ങൾ പുനരുജ്ജീവിപ്പിച്ചതും വരൾച്ച ബാധിത ഗ്രാമങ്ങളിൽ കുടിവെള്ളം എത്തിച്ചതും ഇതിൽ ചിലതാണ്.

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന യഷ്, ഇപ്പോൾ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്' എന്ന ചിത്രത്തിന്റെ തിരക്കിലാണ്. നയൻതാര, കിയാര അദ്വാനി തുടങ്ങിയവർ അഭിനയിക്കുന്ന ഈ ചിത്രം 2026 മാർച്ച് 19-ന് തിയേറ്ററുകളിലെത്തും. 

കൂടാതെ നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണ'യിൽ രാവണനായി അഭിനയിക്കുന്നതിനൊപ്പം ആ ചിത്രത്തിന്റെ സഹനിർമ്മാതാവ് കൂടിയാണ് യഷ്. 4000 കോടി ബജറ്റിലാണ് രാമായണ ഒരുങ്ങുന്നത്. 

Also Read: കൗതുകങ്ങളുടെ സർവ്വം മായ; നിവിൻ പോളിക്കൊപ്പം സ്ക്രീനിലെത്തിയത് 7 സംവിധായകർ

yash

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: