/indian-express-malayalam/media/media_files/2026/01/13/yash-geetu-mohandas-film-toxic-teaser-2026-01-13-13-15-40.jpg)
കന്നഡ താരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് ഒരുക്കിയ 'ടോക്സിക്' എന്ന ചിത്രത്തിന്റെ ടീസറിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ടീസറിലെ അശ്ലീല ദൃശ്യങ്ങൾ സ്ത്രീകളുടെ അന്തസ്സിനെ ബാധിക്കുന്നുവെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി കർണാടക സംസ്ഥാന വനിതാ കമ്മീഷന് ഔദ്യോഗികമായി പരാതി നൽകി.
Also Read: കട്ട മസിലുമായി നീന ഗുപ്ത; ഇതെന്ത് മറിമായമെന്ന് ആരാധകർ
എഎപി സംസ്ഥാന സെക്രട്ടറി ഉഷ മോഹൻ സമർപ്പിച്ച പരാതിയിൽ ടീസറിലെ ദൃശ്യങ്ങൾ "അശ്ലീലവും സ്ത്രീകളുടെ അന്തസ്സിനെ കെടുത്തുന്നതുമാണെന്ന്" ആരോപിക്കുന്നു. ടീസറിലെ ഉള്ളടക്കം സ്ത്രീകളുടെയും കുട്ടികളുടെയും സാമൂഹിക ക്ഷേമത്തെ ദോഷകരമായി ബാധിക്കും, പ്രായപരിധി സംബന്ധിച്ച മുന്നറിയിപ്പുകളൊന്നുമില്ലാതെയാണ് ഇത്തരം ദൃശ്യങ്ങൾ പൊതുവിടത്തിൽ പ്രചരിപ്പിച്ചത്, ഇത്തരം പ്രവണതകൾ കന്നഡ സംസ്കാരത്തെ അപമാനിക്കുന്നതാണ് എന്നിങ്ങനെ പോവുന്നു പരാതിയിലെ പ്രധാന ഭാഗങ്ങൾ.
ടീസർ നിരോധിക്കണമെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്യാൻ അധികാരികൾക്ക് നിർദ്ദേശം നൽകണമെന്നും പാർട്ടി വനിത കമ്മീഷനോട് ആവശ്യപ്പെട്ടു.
ജനുവരി 8-ന് റിലീസ് ചെയ്ത ടീസറിന് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യത ലഭിച്ചെങ്കിലും ഒരു വിഭാഗം പ്രേക്ഷകർ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. സംവിധായിക ഗീതു മോഹൻദാസ് സ്ത്രീകളെ വസ്തുവൽക്കരിക്കുകയാണ് എന്നാണ് ഒരു വിഭാഗം ആളുകൾ ആരോപിച്ചത്.
Also Read: നരകയറിയ താടിയുമായി ദാസപ്പനും കണ്ണപ്പനും; വർഷങ്ങൾക്ക് ശേഷം അങ്ങ് തെങ്കാശിയിൽ, വൈറൽ ചിത്രം
"സ്ത്രീകളുടെ ആനന്ദം, സമ്മതം, വ്യവസ്ഥിതികളെ സ്ത്രീകൾ ഉപയോഗിക്കുന്നത് എന്നിവയെക്കുറിച്ച് ആളുകൾ ചർച്ച ചെയ്യുമ്പോൾ ഞാൻ ഇവിടെ സമാധാനമായി ഇരിക്കുന്നു," എന്നായിരുന്നു ഇതിന് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ഗീതു നൽകിയ പ്രതികരണം.
വിമർശനങ്ങൾക്കിടയിലും പ്രമുഖ സംവിധായകരായ രാം ഗോപാൽ വർമ്മയും സന്ദീപ് റെഡ്ഡി വാംഗയും ചിത്രത്തെയും ഗീതുവിനെയും പ്രശംസിച്ച് രംഗത്തെത്തി. ഗീതു മോഹൻദാസ് സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമാണെന്നും ഒരു പുരുഷ സംവിധായകനും ചെയ്യാത്ത അത്ര ബോൾഡായിട്ടാണ് അവർ ഇത് ചിത്രീകരിച്ചിരിക്കുന്നതെന്നും രാം ഗോപാൽ വർമ്മ എക്സിൽ കുറിച്ചു.
യഷിനൊപ്പം നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതരിയ എന്നിവരാണ് ചിത്രത്തിൽ അണിനിരക്കുന്നത്. 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്‌സ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2026 മാർച്ച് 19ന് തീയേറ്ററുകളിൽ എത്തും.
Also Read: അച്ഛനൊപ്പം നൃത്തച്ചുവടുകളുമായി സ്വാസിക; 70-ാം പിറന്നാൾ ആഘോഷമാക്കി, വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us