Latest News

നടി യാമി ഗൗതം വിവാഹിതയായി, ചിത്രങ്ങൾ

കുടുംബാംഗങ്ങളെ മാത്രം പങ്കെടുപ്പിച്ച് ലളിതമായ രീതിയിലായിരുന്നു വിവാഹ ചടങ്ങ്

Yami Gautam, Aditya Dhar, Yami Gautam adity dhar, Yami Gautam marriage, Yami Gautam wedding, Yami, Yami Gautam news, Yami Gautam latest, യാമി ഗൗതം

ബോളിവുഡ് നടി യാമി ഗൗതമും സംവിധായകൻ ആദിത്യ ധറും വിവാഹിതരായി. വിവാഹ ചടങ്ങിൽ നിന്നുള്ള ഫോട്ടോ പങ്കിട്ടാണ് ദമ്പതികൾ വിവാഹ വാർത്ത അറിയിച്ചത്.

കുടുംബാംഗങ്ങളെ മാത്രം പങ്കെടുപ്പിച്ച് ലളിതമായ രീതിയിലായിരുന്നു വിവാഹ ചടങ്ങ്. ഇൻസ്റ്റാഗ്രാമിൽ ചടങ്ങിന്റെ ചിത്രങ്ങൾ ഇരുവരും പങ്കുവച്ചു.

ചുവന്ന സാരി ധരിച്ചാണ് യാമി ഗൗതം വിവാഹചടങ്ങിലെത്തിയത്. ആദിത്യ ഈ ഐവറി നിറത്തിലുള്ള ഷർവാണിയാണ് ധരിച്ചത്.

“നിങ്ങളുടെ വെളിച്ചത്താൽ, ഞാൻ സ്നേഹിക്കാൻ പഠിക്കുന്നു- റൂമി. ഞങ്ങളുടെ കുടുംബത്തിന്റെ അനുഗ്രഹത്താൽ, ഇന്ന് ഒരു ചെറിയ വിവാഹച്ചടങ്ങിൽ ഞങ്ങൾ ഒരുമിച്ചു. വളരെ അടുപ്പമുള്ള വ്യക്തികളോടൊത്ത് ഞങ്ങൾ ഈ സന്തോഷകരമായ സന്ദർഭം ആഘോഷിച്ചു. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയുമായ യാത്ര ആരംഭിക്കുകയാണ്. നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും ആശംസകളും ഞങ്ങൾ തേടുന്നു. സ്നേഹം, യാമി, ആദിത്യ,” ഇരുവരും ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Read More: ലോക്ക്‌‌ഡൗണിൽ ജോലിയോ നടന്നില്ല, എന്നാപ്പിന്നെ ഇതെങ്കിലും; വിശേഷം പങ്കുവച്ച് താരം

നിരവധി പേർ ഇരുവർക്കും ആശംസകൾ നേർന്നു. “വലിയ സന്തോഷം യാമി ജി, ഭായ് സാഹബ്. അവിശ്വസനീയമായ. ദൈവം നിങ്ങളെ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ !!!! സ്നേഹത്തോടെ !!! അഭിനന്ദനങ്ങൾ യാമി ” ഭൂമി പട്‌നേക്കർ കുറിച്ചു.

മലയാളത്തിൽ പൃഥ്വിരാജ് നായകനായ ഹീറോ എന്ന സിനിമയിൽ യാമി അഭിനയിച്ചിട്ടുണ്ട്. ‘ഉറി: ദ സർജിക്കൽ സ്ട്രൈക്ക്’ എന്ന സിനിമയുടെ സംവിധായകനാണ് ആദിത്യ ധർ.

2019 ൽ പുറത്തിറങ്ങിയ ഉറി: ദി സർജിക്കൽ സ്ട്രൈക്കിൽ യാമി അഭിനയിച്ചിരുന്നു. ആദിത്യ ഈ ചിത്രത്തിന് ദേശീയ അവാർഡും നേടിയിട്ടുണ്ട്. ഇപ്പോൾ തന്റെ അടുത്ത ചിത്രമായ ദി ഇമ്മോർട്ടൽ അശ്വഥ്മാ ആണ് ആദിത്യയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Yami gautam ties the knot with aditya dhar

Next Story
സ്വവര്‍ഗാനുരാഗവും മലയാള സിനിമയുംlesbian, malayalam, movies
The moderation of comments is automated and not cleared manually by malayalam.indianexpress.com