/indian-express-malayalam/media/media_files/uploads/2019/07/Aishwarya-Rai-Thala-Ajith.jpg)
Aishwarya Rai Thala Ajith
മമ്മൂട്ടി, ഐശ്വര്യാ റായ്, അജിത്, അബ്ബാസ്, തബു, ശ്യാമിലി, ശ്രീവിദ്യ എന്നിങ്ങനെ ഒരു വലിയ താരനിര ഒന്നിച്ച ചിത്രമായിരുന്നു 'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ'. മലയാളിയായ ക്യാമറാമാനും പരസ്യചിത്ര സംവിധായകനുമായ രാജീവ് മേനോന്റെ സംവിധാനത്തിലാണ് ഈ ചിത്രം ഒരുങ്ങിയത്. പത്തൊൻപതു വർഷങ്ങൾക്ക് ശേഷം ചിത്രത്തിൽ അജിത്തിനോടൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങൾ ഐശ്വര്യാ റായ് ബച്ചൻ ഓർത്തെടുത്തു. ചെന്നൈയിൽ നടന്ന ലോഞ്ചയ്ൻസ് വാച്ചുകളുടെ പുതിയ ബുട്ടിക് ഉദ്ഘാടനവുമായി ബന്ധപ്പെട്ടു 'ദി ഹിന്ദു'വിനു നൽകിയ അഭിമുഖത്തിലാണ് ഐശ്വര്യ 'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ' ദിനങ്ങളെക്കുറിച്ചു പറഞ്ഞത്.
"വളരെ warm ആയ, തികഞ്ഞ professional ആയ വ്യക്തി. അദ്ദേഹത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചിരിക്കുന്ന സ്വീകാര്യതയും അദ്ദേഹത്തിന്റെ വിജയവും കണ്ടു വളരെ സന്തോഷം തോന്നുന്നു. അജിത് അതിനു എല്ലാം കൊണ്ടും അർഹനാണ്. 'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേനി'ൽ എനിക്ക് അദ്ദേഹത്തോടൊപ്പം സീനുകൾ അധികമൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും സെറ്റിൽ വച്ച് കാണാറുണ്ടായിരുന്നു. 'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ' ചിത്രീകരണത്തിനിടെ അജിത്തിന്റെ കുടുംബത്തെയും കണ്ടിട്ടുണ്ട്. ഇനി എപ്പോഴെങ്കിലും അജിത്തിനെ കാണാ ഇടവരികയാണെങ്കിൽ ഇപ്പോൾ കൈവന്നിരിക്കുന്ന, തീർത്തും അർഹതപ്പെട്ട ആ വിജയത്തിന് അഭിനന്ദനങ്ങൾ അറിയിക്കാൻ ആഗ്രഹിക്കുന്നു," മുൻലോക സുന്ദരിയും കൂടിയായ ഐശ്വര്യ പറഞ്ഞു.
ഐശ്വര്യയുടെ സിനിമാ അരങ്ങേറ്റവും തമിഴിലൂടെ ആയിരുന്നു. മണിരത്‌നം സംവിധാനം ചെയ്ത 'ഇരുവർ' എന്ന ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യ വെള്ളിത്തിരയിൽ എത്തിയത്. കരുണാനിധി-എംജിആർ ദ്വയങ്ങളുടെ കഥ പറഞ്ഞ ചിത്രത്തിൽ ജയലളിതയുടെ വേഷമായിരുന്നു ഐശ്വര്യയ്ക്ക്. എം ജി ആർ ആയി മോഹൻലാൽ എത്തിയപ്പോൾ കരുണാനിധിയായ വേഷമിട്ടത് പ്രകാശ് രാജാണ്. 'ഇരുവർക്ക്' ശേഷം 'മണിരത്‌നം സംവിധാനം ചെയ്ത 'ഗുരു' എന്ന ദ്വിഭാഷാ ചിത്രത്തിലും ഐശ്വര്യ നായികയായി എത്തിയിരുന്നു.
Read More: രാജീവ് മേനോന്റെ നാല് ലക്ഷമില്ലായിരുന്നെങ്കില്‍ ഇന്നത്തെ 'തല'അജിത് ഉണ്ടാകുമായിരുന്നില്ല
ഇപ്പോൾ വീണ്ടും ഒരു മണിരത്നം ചിത്രത്തിൽ അഭിനയിക്കാൻ പോകുന്നതിന്റെ ത്രില്ലിലാണ് ആഷ് എന്ന് ആരാധകലോകം സ്നേഹപൂർവ്വം വിളിക്കുന്ന ഐശ്വര്യ. മണിരത്‌നം വൈകാതെ സംവിധാനം ചെയ്യാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രമായ 'പൊന്നിയിൻ സെൽവൻ' ആണ് ഐശ്വര്യ അടുത്തതായി അഭിനയിക്കുന്ന തമിഴ് ചിത്രം.
"എന്റെ ഗുരുവാണ്. മണി സാർ പറയുന്ന ഏതു റോളിലും അഭിനയിക്കാൻ സന്തോഷമേയുളളൂ. ഞാൻ പൊന്നിയിൻ സെൽവനിൽ' അഭിനയിക്കുന്നുണ്ട് എന്ന് തീർച്ചയാണ്. പക്ഷേ കഥാപാത്രത്തിന്റെ വിശദാംശം മണി സർ തന്നെ പറയുന്നത് വരെ കാത്തിരിക്കുന്നതാണ് അതിന്റെ ശരി," ഐശ്വര്യ വ്യക്തമാക്കി.
/indian-express-malayalam/media/post_attachments/Krd1ywaRlI1fI2tAd8Q7.jpg)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us