scorecardresearch

ഷാരൂഖ് ഖാനെ വിവാഹം ചെയ്യുമായിരുന്നോ? കജോളിന്റെ രസകരമായ മറുപടി

അജയ് ദേവ്ഗണിനെ കണ്ടില്ലായിരുന്നെങ്കിൽ ഷാരൂഖ് ഖാനെ വിവാഹം ചെയ്യുമായിരുന്നോ എന്നാണ് ചോദിച്ചത്

അജയ് ദേവ്ഗണിനെ കണ്ടില്ലായിരുന്നെങ്കിൽ ഷാരൂഖ് ഖാനെ വിവാഹം ചെയ്യുമായിരുന്നോ എന്നാണ് ചോദിച്ചത്

author-image
Entertainment Desk
New Update
Kajol , കജോൾ, Shah Rukh, ഷാരൂഖ് ഖാൻ, Ajay Devgn, അജയ് ദേവ്ഗൺ, bollywood news, ie malayalam, ഐഇ മലയാളം

ബോളിവുഡിൽ വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ആരാധകരുടെ പ്രിയങ്കരിയായ നടിയാണ് കജോൾ. ഷാരൂഖ് ഖാൻ-കജോൾ ജോഡികളെ ഇഷ്ടപ്പെടുന്ന ഒരു കൂട്ടം ആരാധകർ ഇപ്പോഴുമുണ്ട്. ഇരുവരും ഒന്നിച്ച് അഭിനയിച്ച 'ദിൽവാലെ ദുൽ ഹനിയ ലേ ജായേങ്ക', 'കുച്ച് കുച്ച് ഹോതാ ഹെ' എന്നീ സിനിമകൾ വർഷങ്ങൾ കഴിഞ്ഞിട്ടും ബോളിവുഡിന്റെ പ്രിയ സിനിമകളാണ്.

Advertisment

അടുത്തിടെ കജോൾ ഇൻസ്റ്റഗ്രാമിൽ "ask me anything" എന്നൊരു സെഷൻ തുടങ്ങിയിരുന്നു. ഇതിലൂടെ ആരാധകർക്ക് എന്തും കജോളിനോട് ചോദിക്കാം. അവർക്കൊക്കെ കജോൾ മറുപടിയും നൽകും. ഒരു യൂസർ കജോളിനൊപ്പം നിരവധി ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച ഷാരൂഖ് ഖാനെ കുറിച്ചായിരുന്നു ചോദിച്ചത്. അജയ് ദേവ്ഗണിനെ കണ്ടില്ലായിരുന്നെങ്കിൽ ഷാരൂഖ് ഖാനെ വിവാഹം ചെയ്യുമായിരുന്നോ എന്നാണ് ചോദിച്ചത്. കജോൾ ഇതിന് വളരെ രസകരമായ മറുപടിയാണ് കൊടുത്തത്. 'പുരുഷനല്ലേ ആദ്യം പ്രൊപ്പോസ് ചെയ്യേണ്ടതെന്നായിരുന്നു' കജോളിന്റെ മറുപടി.

Kajol , കജോൾ, Shah Rukh, ഷാരൂഖ് ഖാൻ, Ajay Devgn, അജയ് ദേവ്ഗൺ, bollywood news, ie malayalam, ഐഇ മലയാളം

ഷാരൂഖാനുമായുളള കജോളിന്റെ ബോണ്ട് എന്താണെന്ന് ചോദിച്ചപ്പോൾ ജീവിത സുഹൃത്തെന്നായിരുന്നു മറുപടി. മറ്റൊരാൾ ചോദിച്ചത് ഷാരൂഖിനൊപ്പമാണോ അതോ അജയ്ക്കൊപ്പമാണോ അഭിനയിക്കാൻ താൽപര്യമെന്നായിരുന്നു. ഇതിന് സാഹചര്യത്തെ ആശ്രയിച്ചിരിക്കുന്നുവെന്നാണ് കജോൾ പറഞ്ഞത്. ഇനി എപ്പോഴാണ് ഷാരൂഖ് ഖാനുമൊന്നിച്ചുള്ളൊരു സിനിമ എന്ന ചോദ്യത്തിന് അത് എസ്ആർകെ (ഷാരൂക് ഖാൻ)യോട് ചോദിക്കൂവെന്നായിരുന്നു കജോളിന്റെ ഉത്തരം.

Advertisment

ബോളിവുഡിലെ ഹിറ്റ് ജോഡികളായാണ് ഷാരൂഖിനെയും കജോളിനെയും ഇപ്പോഴും കരുതുന്നത്. 1995 ൽ ഇരുവരും ഒന്നിച്ച് അഭിനയിച്ച 'ദിൽവാലെ ദുൽഹനിയ ലേ ജായേങ്കേ' സിനിമ മുംബൈയിലെ മറാത്ത മന്ദിർ തിയേറ്ററിൽ രണ്ടു ദശാബ്ദക്കാലമാണ് പ്രദർശിപ്പിച്ചത്. 1993 ൽ പുറത്തിറങ്ങിയ 'ബാസിഗർ' സിനിമയിലൂടെയാണ് ഷാരൂഖും കജോളും ആദ്യമായി ഒന്നിക്കുന്നത്. ഷാരൂഖ് ആ സമയത്ത് ഗൗരിയെ വിവാഹം ചെയ്തിരുന്നു. 1999 ലായിരുന്നു കജോളും അജയ് ദേവ്ഗണും തമ്മിലുളള വിവാഹം.

Shah Rukh Khan Kajol

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: