Latest News
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് മൂന്നാം ജയം
കൂടുതല്‍ ഇളവുകള്‍; തീരുമാനം ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍
അതിവേഗം വാക്സിനേഷന്‍; ഇന്നലെ കുത്തിവയ്പ്പെടുത്തത് 82.7 ലക്ഷം പേര്‍

World Tourism Day: പ്രകൃതി, കേരളം, സിനിമ: സന്തോഷ് ശിവന്‍ പറയുന്നു

World Tourism Day: കേരളത്തെ ഇത്രയേറെ മനോഹരമായി ചിത്രീകരിച്ച മറ്റൊരു സിനിമാട്ടോഗ്രാഫര്‍ ഇല്ല

World Tourism Day Chekka Chivantha Vaanam Cinematographer Director Santosh Sivan
World Tourism Day Chekka Chivantha Vaanam Cinematographer Director Santosh Sivan

World Tourism Day: പ്രകൃതി, കേരളം, സിനിമ- ഈ മൂന്നു വാക്കുകൾ ഒരുമിച്ച് ചേർത്തൊരു വാക്ക് പറയണമെങ്കിൽ അത് സന്തോഷ് ശിവനെന്നായിരിക്കും. കേരളത്തെ ഇത്രയേറെ മനോഹരമായി ചിത്രീകരിച്ച മറ്റൊരു സിനിമാട്ടോഗ്രാഫര്‍ ഇല്ല എന്ന് തന്നെ പറയാം.

മഴയേയും പുഴയേയും കാടിനെയും പ്രകൃതിയേയുമെല്ലാം ഒപ്പിയെടുക്കുമ്പോഴും പ്രകൃതിക്കാഴ്ചകളിലേക്ക് ഓരോ തവണയും ആ ക്യാമറ സൂം ചെയ്യുമ്പോഴും അതുവരെ കാണാത്ത വിസ്മയക്കാഴ്ചകളും ക്യാമറ മാജിക്കുമാണ് നമ്മൾ കണ്ടത്. ‘ദിൽസേ’യിലും ‘രാവണി’ലും ‘അനന്തഭദ്ര’ത്തിലുമൊക്കെ സന്തോഷ് ശിവന്റെ ക്യാമറയിൽ ആതിരപ്പള്ളി എന്നത്തേതിലും സുന്ദരിയായി. ‘വാനപ്രസ്ഥ’ത്തിലെ കുതിരമാളികയും ‘ബിഫോർ ദ റെയിനി’ലെ മൂന്നാറും കണ്ട് നമ്മൾ വിസ്മയത്തോടെ നോക്കിയിരുന്നു.

കേരള ടൂറിസത്തെ ലോകഭൂപടത്തിൽ എത്തിക്കാൻ സന്തോഷ് ശിവന്റെ ക്യാമറയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കേരളടൂറിസത്തിനു വേണ്ടി സന്തോഷ് ശിവൻ ചെയ്ത ആദ്യകാല വീഡിയോകൾ എല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടു. “പ്രകൃതിയ്ക്ക് ഫോട്ടോഗ്രാഫിയിൽ നല്ലൊരു റോളുണ്ട്. ആ കാഴ്ചകൾ ഏതു ഫ്രെയിമിനെയും സുന്ദരമാക്കുന്നു. പ്രകൃതിയുടെ ഭാവമാറ്റങ്ങളെ ഒപ്പിയെടുക്കാൻ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഞാൻ,” എന്ന് ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ ഒരിക്കൽ സന്തോഷ് ശിവൻ തന്നെ പറഞ്ഞിരുന്നു.

ഫോട്ടോഗ്രാഫിയെ കുറിച്ചു മാത്രമല്ല, കേരളം മഴക്കെടുതിയെ നേരിട്ട പ്രളയദുരന്തത്തെ കുറിച്ച്, പ്രകൃതിയെ സംരക്ഷിക്കേണ്ടതിനെ കുറിച്ച്, മണിരത്നവുമായി ചേർന്നൊരുക്കുന്ന ആറാമത്തെ ചിത്രമായ ‘ചെക്ക ചിവന്ത വാന’ത്തെ കുറിച്ച് ഒക്കെ അദ്ദേഹത്തിന് പറയാൻ ഒരുപാടുണ്ട്.

ലോകം മുഴുവൻ പറന്നു നടന്ന് സിനിമകൾ ചിത്രീകരിക്കുന്ന പ്രതിഭാധനനായ ഈ ഛായാഗ്രാഹകന് ഷൂട്ട് ചെയ്യാൻ ഏറ്റവും ഇഷ്ടമുള്ള ലൊക്കേഷൻ കേരളമാണ്. ” എന്റെ ഹോം ലാൻഡായ കേരളം തന്നെയാണ് ഷൂട്ട് ചെയ്യാൻ എനിക്കേറെ ഇഷ്ടമുള്ള ലൊക്കേഷൻ. ഗോഡ്സ് ഓൺ കൺട്രി എന്നൊക്കെ പറയുന്നത് വെറുതെയല്ല. പൊതുവേ, പച്ചപ്പിനോടും പ്രകൃതിയോടുമൊക്കെയുള്ള ഇഷ്ടം സൂക്ഷിക്കുന്നവരാണ് മലയാളികൾ. കുറച്ചു കൂടി സ്‌നേഹത്തോടെയും ഉത്തരവാദിത്വത്തോടെയും കൂടി നമ്മൾ പ്രകൃതിയെ സമീപിക്കേണ്ടതുണ്ട്. കുറേകൂടി പ്രകൃതി സൗഹാർദ്ദപരമായ സമീപനം വേണം നമുക്ക്. പേടിയോടെ ആവരുത്, സ്നേഹത്തോടെ വേണം പ്രകൃതിയെ കാണാൻ,” ക്ലബ്ബ് എഫ്എമ്മിനു നൽകിയ അഭിമുഖത്തിൽ സന്തോഷ് ശിവൻ പറയുന്നു.

സന്തോഷ് ശിവന്റെ മിക്ക ചിത്രങ്ങളിലും കേരളം ഒരു പ്രധാന ലൊക്കേഷനാണ്. സന്തോഷ് ശിവൻ ക്യാമറ നിർവ്വഹിക്കുന്ന ഏറ്റവും പുതിയ കാളിദാസ് – മഞ്ജുവാര്യർ ചിത്രവും കേരളത്തിലാണ് ഷൂട്ട് ചെയ്യുന്നത്. ഹരിപ്പാടാണ് ഈ പുതിയ സിനിമയുടെ ലൊക്കേഷനാവുന്നത്.

സന്തോഷ് ശിവൻ ക്യാമറ നിർവ്വഹിച്ച മണിരത്നം ചിത്രം ‘ചെക ചിവന്ത വാനം’ ഇന്ന് റിലീസ് ആവുകയാണ്. ലോക സിനിമയിൽ വരെ ശ്രദ്ധേയമായ മണിരത്നം- എ ആർ റഹ്മാൻ- സന്തോഷ് ശിവൻ എന്ന ഈ പ്രതിഭാ ത്രയങ്ങളുടെ കൂട്ടുകെട്ട് ‘ചെക്ക ചിവന്ത വാനം’ വരെ എത്തി നിൽക്കുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: World tourism day chekka chivantha vaanam cinematographer director santosh sivan

Next Story
‘ചെക്ക ചിവന്ത വാനം’ തിയേറ്ററുകളില്‍: ‘മണി’കിലുക്കം കാതോര്‍ത്ത് ബോക്സോഫീസ്Chekka Chivantha Vaanam Maniratnam Movie Review Release 1
The moderation of comments is automated and not cleared manually by malayalam.indianexpress.com