World Music Day 2019: ലോക സംഗീത ദിനത്തില്‍ പ്രശസ്ത ഗായിക ആശാ ഭോസ്‌ലെയ്ക്ക് മാമ്പഴം സമ്മാനിക്കുന്ന ചിത്രം പങ്കുവച്ചാണ് ഗായകനും ഗാന രചയിതാവുമായ അനുപം റോയ് തന്റെ സന്തോഷം പങ്കുവച്ചിരിക്കുന്നത്. ‘എന്റെ വിദൂര സ്വപ്‌നങ്ങളില്‍ പോലും ആശാ ഭോസ്‌ലെയ്ക്ക് മാമ്പഴം സമ്മാനിക്കുമെന്ന് കരുതിയിട്ടില്ല,’ എന്നാണ് ട്വിറ്ററില്‍ പങ്കുവച്ച ചിത്രത്തോടൊപ്പം അദ്ദേഹം കുറിച്ചിരിക്കുന്നത്.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോഖ് ഗെലോട്ട്, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫ്യൂ റിയോ തുടങ്ങിയവരും ലോക സംഗീത ദിനത്തില്‍ ആശംസകളുമായി എത്തിയിട്ടുണ്ട്.

ഫ്രാന്‍സിലെ സാംസ്കാരിക മന്ത്രിയായിരുന്ന ജാക്ക് ലാങ് ആണ് ജൂൺ 21 സംഗീത ദിനമായി ആചരിക്കാൻ നിർദേശിച്ചത്. 1982ൽ ഫ്രാൻസ് ഈ ദിവസം സംഗീത ദിനമായി ആചരിച്ചു. അന്നു മുതൽ ജൂൺ 21 ലോകം മുഴുവൻ സംഗീത ദിനമായി ആചരിക്കാൻ തുടങ്ങി.

Read More: World Music Day 2018: ഇന്ന് ലോക സംഗീത ദിനം

സംഗീത ദിനത്തിനു പിന്നിൽ മറ്റൊരു കഥ കൂടിയുണ്ട്. 1976 ൽ അമേരിക്കൻ സംഗീതജ്ഞനായ ജോയല്‍ കോയൻ രാത്രി മുഴുവൻ നീണ്ടുനിൽക്കുന്ന സംഗീത രാവോടെ വേനൽക്കാലത്തെ വരവേൽക്കാനുളള നിർദേശം മുന്നോട്ടുവച്ചു. അന്നു മുതലാണ് ലോകം മുഴുവൻ ജൂൺ 21 സംഗീത ദിനമായി ആചരിച്ചു തുടങ്ങിയതെന്നും പറയപ്പെടുന്നു.

ഇന്ന് അർജന്റീന, ഓസ്ട്രേലിയ, ബ്രിട്ടൻ, ജർമ്മനി, സ്വിറ്റ്സർലൻഡ്, ചൈന തുടങ്ങി ലോകത്തിലെ 120 ഓളം രാജ്യങ്ങൾ സംഗീത ദിനം ആചരിക്കുന്നു. ഇന്ത്യയും ഇക്കൂട്ടത്തിലുണ്ട്. ഹിന്ദുസ്ഥാനി, കര്‍ണാടക സംഗീത പാരമ്പര്യങ്ങളുടെ ഈറ്റില്ലമായ ഇന്ത്യയില്‍ സജീവമായ ആഘോഷങ്ങള്‍ ഈ ദിനത്തില്‍ നടന്നു വരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook