അന്താരാഷ്ട്ര നൃത്ത ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് താരങ്ങള്‍. മഞ്ജു വാര്യര്‍, ആശാ ശരത്ത്, മിയ ജോര്‍ജ്, അനുശ്രീ തുടങ്ങിയവരാണ് നൃത്ത ദിനാശംസകളുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയത്.
‘പ്രപഞ്ചത്തിലെ എല്ലാത്തിനും ഒരു താളമുണ്ട്. എല്ലാം നൃത്തം ചെയ്യും,’ എന്ന മായ ഏയ്ഞ്ചലോയുടെ വാക്കുകളാണ് മഞ്ജു വാര്യര്‍ തന്റെ ചിത്രത്തിനൊപ്പം ചേര്‍ത്തിരിക്കുന്നത്.
‘നൃത്തം! അതാണ് എനിക്കെല്ലാം. എന്റെ ജീവനെക്കാള്‍ അധികം ഞാന്‍ നൃത്തത്തെ സ്‌നേഹിക്കുന്നു. അന്താരാഷ്ട്ര നൃത്ത ദിനാശംസകള്‍,’ ആശാ ശരത്തും കുറിച്ചു. ചിലങ്കയില്‍ മുഖം ചേര്‍ത്ത് കണ്ണടച്ചിരിക്കുന്ന ചിത്രം ആ സ്‌നേഹത്തെ വിളിച്ചോതുന്നു.
തന്റെ പ്രിയപ്പെട്ട നൃത്ത ചിത്രങ്ങളില്‍ ഒന്നാണ് നടി മിയ ജോര്‍ജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ഒപ്പം എല്ലാവര്‍ക്കും ആശംസകളും നേര്‍ന്നിട്ടുണ്ട്.
മറ്റൊന്ന് നടി അനുശ്രീയുടെ പോസ്റ്റാണ്. ശ്രീജിത്തിനൊപ്പം ഡാന്‍സ് പരിശിലീക്കുന്ന ചിത്രമാണ് അനുശ്രീ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ആ ദിവസങ്ങള്‍ മിസ്സ് ചെയ്യുന്നുവെന്നും അനുശ്രീ കുറിച്ചു.