/indian-express-malayalam/media/media_files/uploads/2021/06/parvathy.jpg)
ലോക സൈക്കിൾ ദിനത്തോട്​ അനുബന്ധിച്ച് നടി പാർവതി പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. സൈക്കിൾ പര്യടനത്തിനിടെ വീണ് മുട്ടുപൊട്ടിയ ഒരനുഭവമാണ് പാർവതി പങ്കുവയ്ക്കുന്നത്. "വേൾഡ് സൈക്കിൾ ഡേ ആണത്രേ ! അപ്പൊ ഒരു ത്രോബാക്ക് ഇരിക്കട്ടെ. ഓടിക്കൽസും വീഴൽസും ഒക്കെ 10/10,"​എന്നാണ് വീഡിയോ പങ്കുവച്ച് പാർവതി കുറിക്കുന്നത്.
പാർവതിയെ കൂടാതെ നടി റിമ കല്ലിങ്കൽ, ഗായകൻ വിധു പ്രതാപ് എന്നിവരും സൈക്കിൾ ദിനത്തോട് അനുബന്ധിച്ചുള്ള കുറിപ്പുകൾ പങ്കുവച്ചിട്ടുണ്ട്. സുഹൃത്തുക്കൾക്ക് ഒപ്പമുള്ള സൈക്കിൾ യാത്രയുടെ വിശേഷങ്ങളാണ് റിമ പങ്കിടുന്നത്.
കോവിഡിനും മുൻപ് ഭാര്യയോടൊപ്പം കൊടൈക്കനാലിലേക്ക് നടത്തിയ യാത്രയുടെ​ഓർമകൾ പങ്കിടുകയാണ് വിധു.
ബോളിവുഡ് താരം ദിയ മിർസയും ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. "സൈക്ക്ലിംഗ് ഇഷപ്പെടുന്നു, കൂടുതൽ സൈക്കിൾ ട്രാക്കുകൾ നിർമ്മിക്കൂ," എന്നാണ് ദിയയുടെ ട്വീറ്റ്.
/indian-express-malayalam/media/media_files/uploads/2021/06/Diya-Mirza.jpg)
സൈക്കിൾ ഉപയോഗത്തിന്റെ ഗുണങ്ങളും പ്രാധാന്യവും ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജൂൺ മൂന്നിന് ലോക സൈക്കിൾ ദിനം ആചരിക്കപ്പെടുന്നത്. ആരോഗ്യ സംരക്ഷണം എന്നതിനൊപ്പം തന്നെ പ്രകൃതി സൗഹാർദ്ദപരവുമായ വാഹനമാണ് സൈക്കിൾ.
Read more: അദ്ദേഹത്തിനൊപ്പം ഒരു സീനിൽ അഭിനയിച്ചാൽത്തന്നെ വലിയ അനുഭവമായിരിക്കും; ഇഷ്ടതാരത്തെക്കുറിച്ച് പാർവതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.