scorecardresearch

ദക്ഷിണേന്ത്യന്‍ സിനിമകള്‍ എന്നെ വളരാന്‍ സഹായിക്കും: സണ്ണി ലിയോണ്‍

തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം പുറത്തിറങ്ങുന്നുണ്ട്.

തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം പുറത്തിറങ്ങുന്നുണ്ട്.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sunny Leone, Kochi, Valentines Day, February 14, ie malayalam, സണ്ണി ലിയോണ്‍, കൊച്ചി, വാലന്‍റെെന്‍സ് ഡേ, ഐഇ മലയാളം

ബോളിവുഡ് താരം സണ്ണി ലിയോണ്‍ ആദ്യമായി നായികയാകുന്ന തെന്നിന്ത്യന്‍ ചിത്രം 'വീരമാദേവി' ചിത്രീകരണം ആരംഭിക്കാനിരിക്കേ വലിയ ആകാംക്ഷയിലാണ് താരം. വീരമാദേവി എന്ന രാജ്ഞിനിയുടെ വേഷമാണ് സണ്ണി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം പുറത്തിറങ്ങുന്നുണ്ട്.

Advertisment

''ഒരു നടി എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും എന്റെ വളര്‍ച്ചയെ ഈ ചിത്രം സഹായിക്കും എന്നാണ് കരുതുന്നത്. തീര്‍ത്തും പുതിയ ഒരു സംസ്‌കാരം പഠിക്കുക എന്ന കാര്യം ഞാന്‍ വളരെയധികം ആസ്വദിക്കുന്നുണ്ട്,'' വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് സണ്ണി പറഞ്ഞു.

ഭാഷ പഠിക്കുക എന്നത് ഒരു വെല്ലുവിളിയാണെങ്കിലും സിനിമയ്ക്കുവേണ്ടി അതു ചെയ്യാന്‍ സന്തോഷമാണെന്നും സണ്ണി പറഞ്ഞു. ഈ ചിത്രത്തിനുവേണ്ടി താന്‍ ഒരുപാട് അദ്ധ്വാനിച്ചിട്ടുണ്ടെന്നും ഇതിനായി പല പരിശീലന കളരികളിലും പങ്കെടുത്തുണ്ടെന്നും സണ്ണി വെളിപ്പെടുത്തി.

ദക്ഷിണേന്ത്യന്‍ ഭാഷകള്‍ക്കും, ഹിന്ദിക്കും പുറമെ മറ്റു പ്രാദേശിക ഭാഷകളില്‍ നിന്ന് അവസരങ്ങള്‍ വരികയാണെങ്കില്‍ അഭിനയിക്കാന്‍ തനിക്ക് താൽപര്യമുണ്ടെന്നും സണ്ണി പറഞ്ഞു.

Advertisment

150 ദിവസത്തെ സമയമാണ് സണ്ണി ലിയോണ്‍ വീരമാദേവിക്കു വേണ്ടി നല്‍കിയിരിക്കുന്നത്. ആക്ഷന്‍ അടിസ്ഥാനമാക്കിയുള്ള സിനിമയിലേക്കായി ശാരീരിക പരിശീലനങ്ങള്‍ നടത്തുന്നുണ്ട്. കുതിരയെ ഓടിക്കാനും വാള്‍പയറ്റ് നടത്താനുമെല്ലാം മുംബൈയില്‍ നിന്നുള്ളയാളാണ് പരിശീലനം നല്‍കുന്നത്.

Sunny Leone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: