വിഖ്യാത സംവിധായകന് വൂഡി അലെന്‍ തന്റെ അടുത്ത ചിത്രമായ ‘ വസ്പ്പ് 22’ നു ശേഷം കരിയറില്‍ നിന്നു വിരമിക്കുകയാണെന്ന വാര്‍ത്ത പ്രഖ്യപിച്ചിരിക്കുകയാണ്. എന്പത്താറുക്കാരനായ അലെന്‍ ഒരു സ്പാനിഷ് മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ താന്‍ പാരീസില്‍ ഒരു ഗാനത്തിന്റെ ചിത്രീകരണത്തിനായി പോകുന്ന വിവരം പറഞ്ഞിരുന്നു.
‘ തിരക്കഥ എഴുതുന്നതില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനാണ് ഇനി എന്റെ തീരുമാനം’ അലെന്‍ പറയുന്നു. ഒരു നോവല്‍ രചിക്കുകയാണ് അലെന്റെ അടുത്ത ലക്ഷ്യം.
‘വസ്പ്പ് 22’ എന്ന ചിത്രം 2005 ല്‍ ഇറങ്ങിയ അദ്ദേഹത്തിന്റെ തന്നെ ‘മാച്ച് പോയിന്റ്’ എന്ന ചിത്രവുമായി താരതമ്യപ്പെടുത്തിയിരുന്നു. ജൂണ്‍ മാസത്തില്‍ അലക് ബാള്‍ഡ്വിനു നല്കിയ അഭിമുഖത്തില്‍ വിരമിക്കുന്നതിനെക്കുറിച്ച് അലെന്‍ സൂചിപ്പിച്ചിരുന്നു.
അഭിനേതാവ്, കൊമേഡിയന്‍, സംഗീതഞ്ജന്‍ എന്നീ നിലകളിലും അലെന്‍ പേരെടുത്തിട്ടുണ്ട്.യു എസ് ല്‍ റിലീസ് ചെയ്ത് ‘ റിഫ്ക്കിന്സ് ഫെസ്റ്റിവല്‍’ ആണ് അലെന്‍ അവസാനമായി ഒരുക്കിയ ചിത്രം.