ലോക സിനിമയില്‍ത്തനെ മികച്ച ചലച്ചിത്രകാരന്‍മാരില്‍ ഒരാളായ വുഡി അലന്റെ ഏറ്റവും പുതിയ സിനിമ ‘എ റെയ്‌നി ഡേ ഇൻ ന്യൂയോർക്ക്’ന്റെ റിലീസിന് തടയിട്ട് വിതരണക്കാരായ ആമസോണ്‍ സ്റ്റുഡിയോസ്.   വളര്‍ത്തുമ കളായ ദിലാൻ ഫെറോയുടെ ലൈംഗികാരോപണ കേസിന്റെ അടിസ്ഥാനത്തില്‍ ഹാര്‍വെ വെയിന്‍സ്റ്റൈന്‍ ഉള്‍പ്പടെയുള്ളവരുടെ കൂട്ടത്തില്‍ ‘മീ ടൂ’ ലിസ്റ്റില്‍ അലന്റെ പേര് വന്നതാണ് കാരണം എന്ന് കരുതപ്പെടുന്നു.

ഹോളിവുഡ് മാത്രമല്ല ലോകത്തെ മുഴുവന്‍ സിനിമാ പ്രേമികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വൂഡി അലന്റെ ‘എ റെയ്‌നി ഡേ ഇൻ ന്യൂയോർക്ക്’ എന്ന ചിത്രമാണ് അനിശ്ചിതമായി വൈകുന്നത്. ആമസോൺ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ വിതരണക്കാർ. തിമോത്തി ഷലാമെറ്റ്, സെലീന ഗോമസ്, എലി ഫാന്നിംഗ്, റബേക്ക ഹാൾ, ജൂഡി ലോ തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് ‘എ റെയ്‌നി ഡേ ഇൻ ന്യൂയോർക്ക്’.

‘കഫേ സൊസൊറ്റി’, ‘ക്രൈസിസ് ഇൻ സിക്സ് സീൻസ്’, ‘വണ്ടർ വീൽ’ എന്നീ ചിത്രങ്ങൾക്ക് ശേഷം 82 കാരനായ വൂഡി അലനും ആമസോൺ സ്റ്റുഡിയോസും കൈകോർക്കുന്ന നാലാമത്തെ സംരംഭം കൂടിയാണിത്. 2016ൽ ആമസോൺ സ്റ്റുഡിയോസുമായി വൂഡി അലൻ അഞ്ചു ചിത്രങ്ങളിൽ കരാറിൽ ഏർപ്പെട്ടിരുന്നു. എന്നാൽ, ‘എ റെയ്‌നി ഡേ ഇൻ ന്യൂയോർക്ക്’ എപ്പോൾ റിലീസ് ചെയ്യും എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം നില നിർത്തുകയാണ് ആമസോൺ സ്റ്റുഡിയോ.

ലോകമെമ്പാടും ആഞ്ഞടിച്ച ‘മീ റ്റൂ’ ക്യാമ്പെയിനിന്റെ ഭാഗമായി വന്ന ലൈംഗികാരോപണ കേസാണ് വൂഡിയുടെ കരിയറിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. വളർത്തു പുത്രി ദിലാൻ ഫെറോ ആണ് ലൈംഗിക ആരോപണകേസുമായി വൂഡി അലനെതിരെ രംഗത്തുവന്നത്. ഏഴു വയസ്സുള്ള സമയത്ത് വളർത്തച്ഛനായ വൂഡി തന്നെ പീഡിപ്പിച്ചു എന്നാണ് ദിലാൻ ഫെറോയുടെ ആരോപണം.

അസത്യവും അപകീർത്തിപരവുമായ ആരോപണങ്ങളാണ് ദിലാൻ ഫെറോയുടേതെന്ന് വൂഡി അലൻ പ്രതികരിച്ചെങ്കിലും സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണത്തിന് ഉത്തര വിട്ടിരുന്നു. പിന്നീട് കേസ് തള്ളി പോയെങ്കിലും കടുത്ത പ്രതിഷേധമാണ് സിനിമാലോകത്തുനിന്നും വൂഡി അലനെതിരെ ഉയർന്നത്.

Read More: Woody Allen’s A Rainy Day In New York shelved indefinitely

വൂഡി അലനുമായി സഹകരിച്ചതിൽ പല താരങ്ങളും ഖേദം പ്രകടിപ്പിച്ചു. ‘എ റെയ്‌നി ഡേ ഇൻ ന്യൂയോർക്കി’ൽ അഭിനയിച്ച ചില താരങ്ങളും സംവിധായകനെതിരെ രംഗത്തു വന്നിരുന്നു. റബേക്ക ഹാൾ, തിമോത്തി ഷലാമെറ്റും എന്നിവർ പ്രതിഷേധാർത്ഥം ‘എ റെയ്നി ഡേ ഇൻ ന്യൂയോർക്ക്’ എന്ന ചിത്രത്തിൽ നിന്നു കിട്ടിയ പ്രതിഫല തുക മുഴുവനും കാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ