കൂടെ ജോലി ചെയ്യുന്നവരെ സ്വന്തം കുടുംബത്തെ പോലെ സ്‌നേഹിക്കുന്നതാണ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ സ്വഭാവം. അതിന്റെ മറ്റൊരു ഉദാഹരണമാണ് തന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഷാന്‍ മുട്ടത്തിലിന് അദ്ദേഹത്തിന്റെ 34ാം ജന്മദിനത്തില്‍ താരം നല്‍കിയ സമ്മാനം. ഒരു പുതിയ കാറായിരുന്നു ജാക്വിലിന്‍ നല്‍കിയത്.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ജാക്വിലിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുകയാണ് ഷാന്‍. തനിക്ക് താരം തന്ന സര്‍പ്രൈസ് ഗിഫ്റ്റ് കണ്ട് ഷാന്‍ ശരിക്കും ഞെട്ടിയിരിക്കുകയാണ്. ഇതിന്റെ വീഡിയോയും ഷാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

തന്റെ ടീമംഗങ്ങള്‍ക്കൊപ്പമുള്ള സന്തോഷം നിറഞ്ഞ നിമിഷങ്ങള്‍ ജാക്വിലിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. എങ്കിലും ഈ പിറന്നാള്‍ സമ്മാനം ആരും പ്രതീഷിച്ചതായിരുന്നില്ല.

സല്‍മാന്‍ ഖാനൊപ്പം റേസ് 3യില്‍ അഭിനയിക്കുകയാണ് ജാക്വിലിന്‍ ഇപ്പോള്‍. റെമോ ഡിസൂസ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനില്‍ കപൂര്‍, ബോബി ഡിയോള്‍, ഡെയ്‌സി ഷാ എന്നിവരും ഉണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ