scorecardresearch

ആറു ഗർഭിണികളുടെ കഥയുമായി അഞ്ജലി മേനോന്റെ വണ്ടർ വുമൺ; ട്രെയിലർ

നവംബർ 18ന് ഒടിടിയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്

wonder women, wonder women trailer, wonder women release

പാർവതി തിരുവോത്ത്, പത്മ പ്രിയ, നിത്യ മേനൻ, സയനോര, നദിയ മൊയ്തു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന വണ്ടർ വുമണിന്റെ ട്രെയിലർ എത്തി. അർച്ചന പത്മിനി, അമൃത സുഭാഷ് എന്നിവരാണ് വണ്ടർ വുമണിലെ മറ്റ് അഭിനേതാക്കൾ. നവംബർ 18ന് സോണി ലിവിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ആറ് ഗർഭിണികളുടെ കഥ പറയുന്ന ചിത്രത്തിൽ പഴയ കാലത്തെ പ്രസവ രീതികളും ശുശ്രൂഷയും പുതിയ തലമുറ പ്രഗ്നൻസിയെ കൈകാര്യം ചെയ്യുന്ന രീതിയും മാറ്റങ്ങളും സമീപനങ്ങളുമൊക്കെയാണ് പറയുന്നത്. തിരക്കഥ എഴുതിയിരിക്കുന്നതും അഞ്ജലി തന്നെയാണ്. സംഗീതം ഗോവിന്ദ് വസന്ത. ഛായാഗ്രഹണം മനീഷ് മാധവൻ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Wonder women movie trailer anjali menon parvathy nithya menen padmapriya

Best of Express