അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി സാംസ്കാരിക പരിപാടികളാണ് ഇന്നലെ സംഘടിപ്പിക്കപ്പെട്ടത്. വനിതാ ദിനം പ്രിയപ്പെട്ട കൂട്ടുകാരികൾക്കൊപ്പം ആഘോഷമാക്കിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയനടി മേനകയും സംഘവും.
നടിമാരായ ചിപ്പി, ശ്രീലക്ഷ്മി, സോന നായർ, ജലജ എന്നിവർക്കൊപ്പമായിരുന്നു മേനകയുടെ വനിതാദിനാഘോഷം. കോവളം ലീല റാവിസിൽ പ്രിയ കൂട്ടുകാരികൾ ഒത്തുകൂടി. കഥകളും തമാശകളും പൊട്ടിച്ചിരികളുമായി സൗഹൃദത്തിന്റെ കുറേ നല്ല നിമിഷങ്ങൾ പങ്കിട്ടു. ഒത്തുകൂടലിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും ഷെയർ ചെയ്തിട്ടുണ്ട്.
-
Photo Courtesy: Sona Nair/Instagram
-
Photo Courtesy: Sona Nair/Instagram
-
Photo Courtesy: Sona Nair/Instagram
-
Photo Courtesy: Sona Nair/Instagram
-
Photo Courtesy: Sona Nair/Instagram
തിരുവനന്തപുരത്ത് താമസമാക്കിയ ഈ അഭിനേത്രികൾക്കിടയിൽ നല്ലൊരു സൗഹൃദം തന്നെയുണ്ട്. ഇടയ്ക്ക് ഒത്തുചേരാനും ഈ കൂട്ടുകാരികൾ സമയം കണ്ടെത്താറുണ്ട്. കഴിഞ്ഞ ദിവസം, ആറ്റുകാൽ പൊങ്കാലയിടാനായി ജലജയും ചിപ്പിയും ഒന്നിച്ചാണ് എത്തിയത്.