കൊച്ചി: ഇന്ത്യന്‍ സിനിമ മേഖലയ്ക്കാകെ മാതൃകയായി രൂപീകരിക്കപ്പെട്ട സ്ത്രീ സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യുസിസി)യുടെ രണ്ടാം വാർഷിക സമ്മേളനം ഇന്ന് കൊച്ചിയിൽ നടക്കും. വൈകിട്ട് അഞ്ചു മണിയ്ക്ക് സെന്റ് തെരേസാസ് കോളേജ് ആഡിറ്റോറിയത്തിലാാണ് വാർഷിക സമ്മേളനം.

ആരോഗ്യ സാമൂഹ്യ ക്ഷേമ വകുപ്പുമന്ത്രി കെ കെ ഷൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ തമിഴ് സംവിധായകൻ പാ രഞ്ജിത് മുഖ്യാതിഥിയായെത്തും. സുപ്രീം കോടതി അഭിഭാഷകയായ വൃന്ദ്രാ ഗ്രോവർ മുഖ്യപ്രഭാഷണവും സ്വര ഭാസ്കർ, ഡോ. ബിജു, ശ്യാം പുഷ്കരൻ, ബിന്ദു വി സി എന്നിവർ ആശംസയും അർപ്പിക്കും. ഡബ്ല്യുസിസിയുടെ വെബ്സൈറ്റിന്റെ ഉദ്ഘാടനവും സമ്മേളനത്തോട് അനുബന്ധിച്ച് നടക്കും. സിതാരയും പുഷ്പവതിയും സംഘവും നയിക്കുന്ന ഗാനസന്ധ്യയും അരങ്ങേറും.

Read more: സിനിമാ മേഖലയിൽ വിശാഖ മാർഗനിർദേശം നടപ്പിലാക്കണം ഡബ്ലിയു സി സി ഹൈക്കോടതിയെ സമീപിച്ചു

മലയാളചലച്ചിത്രരംഗത്തെ സ്ത്രീശബ്ദമായ വിമൻ ഇൻ സിനിമാ കളക്ടീവ് മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ചലച്ചിത്രമേഖലയില്‍ നിന്നുള്‍പ്പെടെ ശക്തമായ നിലപാടുകളുടെ അഭാവമുണ്ടായപ്പോഴാണ് വനിതാ ചലച്ചിത്ര കൂട്ടായ്മ രൂപമെടുക്കുന്നത്. ബീനാ പോള്‍, അഞ്‌ലി മേനോന്‍,റിമാ കല്ലിങ്കല്‍, ദീദി ദാമോദരന്‍, പത്മപ്രിയ ജാനകിരാമന്‍, വിധു വിന്‍സെന്റ്, സജിതാ മഠത്തില്‍, രമ്യാ നമ്പീശന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതാണ് വിമന്‍ ഇന്‍ സിനിമാ കളക്ടീവ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook