നടൻ പ്രഭാസിന്റെ പിറന്നാളായിരുന്നു ഒക്ടോബർ 23. ഹൈദരാബാദിലെ തന്റെ വസതിയിൽ അടുത്ത സുഹൃത്തുക്കൾക്ക് ഒപ്പവും കുടുംബത്തിനുമൊപ്പവും ആണ് താരം പിറന്നാൾ ആഘോഷിച്ചത്. ലോകമെമ്പാടുമുളള ആരാധകരും പ്രഭാസിന്റെ പിറന്നാൾ ഗംഭീരമായി തന്നെ ആഘോഷിച്ചു. അതിലേറ്റവും കൗതുകരമായത് അഹമ്മദാബാദ് സിറ്റി പൊലീസിലെ വുമൺ ക്രൈംബ്രാഞ്ച് പ്രഭാസിന്റെ പിറന്നാൾ ആഘോഷിച്ചതാണ്. എഎൻഐ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പ്രഭാസിന്റെ പേര് എഴുതിയ കേക്ക് മുറിച്ചാണ് വനിതാ ഓഫിസർമാർ തങ്ങളുടെ ഇഷ്ടതാരത്തിന്റെ പിറന്നാൾ ആഘോഷിച്ചത്. പ്രഭാസിന്റെ സാന്നിധ്യം ഇല്ലെങ്കിലും വളരെ സന്തോഷപൂർവമാണ് അവർ തങ്ങളുടെ ഇഷ്ട നടന്റെ പിറന്നാൾ കൊണ്ടാടിയത്. ബാഹുബലി താരം പ്രഭാസിന് രാജ്യത്തൊട്ടാകെ ആരാധികമാരുടെ വലിയൊരു കൂട്ടം തന്നെയുണ്ട്.

വനിതാ ഓഫിസർമാരുടെ കൂട്ടത്തിൽ പ്രഭാസിന്റെ വലിയൊരു ആരാധിക ഉണ്ടായിരുന്നു. ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയതും അവരായിരുന്നു. ഞങ്ങളുടെ സ്നേഹവും പിറന്നാൾ ആശംസയും പ്രഭാസിന് നേരുന്നു. വുമൺ ക്രൈംബ്രാഞ്ചിലെ ഓരോ വനിതാ ഉദ്യോഗസ്ഥരും പ്രഭാസിന് സന്തോഷം നിറഞ്ഞ പിറന്നാൾ ആശംസകൾ നേരുന്നുവെന്നും അവർ പറഞ്ഞു.

പ്രഭാസ് എന്റെ ജീവനാണെന്ന് എനിക്ക് വളരെ പെട്ടെന്ന് പറയാനാകുമെന്നും വനിതാ ഓഫിസർ പറഞ്ഞു. ”ജീവിതത്തിൽ പല പ്രതിസന്ധികളും എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെ സ്ക്രീനിൽ പ്രഭാസിനെ കാണുമ്പോൾ ഞാൻ അതൊക്കെ മറക്കും. ഞാൻ അദ്ദേഹത്തിന്റെ കടുത്ത ആരാധികയാണ്. പ്രഭാസിനെ കാണുമ്പോൾ എനിക്കത് കരുത്തും സന്തോഷവും തരുന്നു. എനിക്ക് മാത്രമല്ല ഞങ്ങൾക്കെല്ലാവർക്കും പ്രഭാസ് പ്രചോദനമാണെന്നും” അവർ വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ