scorecardresearch

സിനിമയിൽ അഭിനയിപ്പിച്ചില്ലെങ്കിൽ പീഡിപ്പിച്ചതായി പരാതി നല്‍കുമെന്ന് യുവതിയുടെ ഭീഷണി; ഉണ്ണിമുകുന്ദന്‍ പൊലീസില്‍ പരാതി നല്‍കി

പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെന്നും അല്ലെങ്കിൽ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഭീഷണി മുഴക്കി

സിനിമയിൽ അഭിനയിപ്പിച്ചില്ലെങ്കിൽ പീഡിപ്പിച്ചതായി പരാതി നല്‍കുമെന്ന് യുവതിയുടെ ഭീഷണി; ഉണ്ണിമുകുന്ദന്‍ പൊലീസില്‍ പരാതി നല്‍കി

പാലക്കാട്: പീഡിപ്പിച്ചതായി പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ യുവ നടന്‍ ഉണ്ണി മുകുന്ദന്‍ പൊലീസില്‍ പരാതി നല്‍കി. തിരക്കഥ വായിച്ച് കേള്‍പ്പിക്കാന്‍ എത്തിയ യുവതി സിനിമയില്‍ അഭിനയിപ്പിക്കണമെന്നും അല്ലാത്ത പക്ഷം പീഡിപ്പിച്ചതായി പരാതി നല്‍കുമെന്നും അറിയിച്ചു. പരാതി നല്‍കാതിരിക്കാന്‍ 25 ലക്ഷം രൂപ നല്‍കണമെന്നും ഭീഷണിപ്പെടുത്തിയതായാണ് താരം പരാതി നല്‍കിയിരിക്കുന്നത്.

ഒറ്റപ്പാലം പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് പിന്നീട് ചേരാനെല്ലൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തെ കുറിച്ച് പരാതിയില്‍ പറയുന്നതിങ്ങനെ, ഓഗസ്റ്റ് 23ന് ഒറ്റപ്പാലം സ്വദേശിയായ ഒരു യുവതി തിരക്കഥ വായിക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ ഇടപ്പള്ളിയിലുള്ള ഉണ്ണിമുകുന്ദന്റെ വാടക വീട്ടിലെത്തി. എന്നാല്‍ തിരക്കഥ അപൂര്‍ണ്ണമായതിനാല്‍ താരം സിനിമ നിരസിക്കുകയും ചെയ്തു.

എന്നാല്‍ പിന്നീട് യുവതി ഉണ്ണിയെ ഫോണില്‍ വിളിക്കുകയും തന്നെ പീഡിപ്പിച്ചതായി പൊലീസില്‍ പരാതി നല്‍കുമെന്നും ഭീഷണിപ്പെടുത്തി. പെണ്‍കുട്ടിയുടെ അഭിഭാഷകനെന്ന് പരിചയപ്പെടുത്തി ഒരാള്‍ ഇതിന് ശേഷം ഫോണ്‍ വിളിക്കുകയും പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെന്നും അല്ലെങ്കില്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഭീഷണി മുഴക്കി. ഇതോടെ താരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഒറ്റപ്പാലം കയറംപാറ കേന്ദ്രീയ വിദ്യാലയം റോഡിൽ സ്ഥിരതാമസമാക്കിയ ഉണ്ണി മുകുന്ദൻ ഒറ്റപ്പാലം സിഐ പി.അബ്ദുൽ മുനീറിനു നൽകിയ പരാതിയിലാണു കേസെടുത്തത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Woman threaten actor unnimukundan