/indian-express-malayalam/media/media_files/uploads/2018/02/morney-cats.jpg)
റെക്കോർഡുകള്‍ ഓരോന്നായി പ്രിയ പ്രകാശ് വാര്യരുടെ മുന്‍പില്‍ കൂപ്പുകുത്തുന്നു. ഇന്ന് പ്രിയ തകര്‍ത്തത് ബോളിവുഡ് സൂപ്പര്‍ താരം ദീപിക പദുക്കോണിന്റേയും മോണി റോയിയുടേയും റെക്കോര്‍ഡാണ്. ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ സെലിബ്രിറ്റി താരമെന്ന റെക്കോര്‍ഡാണ് പ്രിയ ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്.
നേരത്തെ ദീപിക പദുക്കോണും മോണി റോയിയും ആയിരുന്നു ഒന്നും രണ്ടും സ്ഥാനത്ത് ഉണ്ടായിരുന്നതെന്ന് ഇന്ത്യ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ആലിയ ഭട്ട്, കത്രീന കെയ്ഫ് എന്നിവരാണ് തൊട്ടുപിന്നാലെയുള്ളത്. കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് ഇന്‍സ്റ്റഗ്രാമിലും പ്രിയാ വാര്യര്‍ എന്ന ഈ മലയാളി സുന്ദരിക്ക് ഫോളോവേഴ്സ് കൂടുന്നത്. മോഹന്‍ലാലിനെയും ഇൻസ്റ്റഗ്രാമിലെ ടോപ്പ് വണ്‍ സെലിബ്രേറ്റിയായ ദുല്‍ഖര്‍ സല്‍മാനെയും കടത്തി വെട്ടി പുത്തന്‍ റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ് പ്രിയ.
ഇന്‍സ്റ്റഗ്രാമില്‍ ദുല്‍ഖറിനെയും കടത്തിവെട്ടി 21 ലക്ഷം ഫോളോവേഴ്സിനെയാണ് പ്രിയ നിമിഷങ്ങള്‍ക്കുള്ളില്‍ ഉണ്ടാക്കിയെടുത്തത്. 1.8 മില്യണിൽ നിന്നും സെക്കന്റുകള്‍ കൊണ്ടാണ് പ്രിയയുടെ ഫോളോവേഴ്സ് 1.9 മില്യണിലെത്തിയത്. വീണ്ടും നിമിഷങ്ങള്‍ കൊണ്ട് തന്നെ പ്രിയയുടെ ഫോളോവേഴ്സിന്റെ എണ്ണം രണ്ട് മില്യണിലെത്തി ദുല്‍ഖറിനെയും കടത്തി വെട്ടി.
കണ്ണടച്ച് കാണിച്ച് മലയാളികളുടെ മനസ് കവര്‍ന്ന പ്രിയയ്ക്ക് പാക്കിസ്ഥാന്‍, ഈജിപ്ത്, ടുണീഷ്യ, യുകെ തുടങ്ങി വിദേശ രാജ്യങ്ങളില്‍ വരെ ആരാധകരെ കൊണ്ട് നിറഞ്ഞു. പ്രിയയുടെ ഫോട്ടോകള്‍ക്കു പോലും പതിനായിരക്കണക്കിന് ലൈക്കുകളും കമന്റുകളുമാണ് വന്നു കൊണ്ടിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ രണ്ടായിരം ഫോളോവേഴ്സ് മാത്രമുണ്ടായിരുന്ന പ്രിയയുടെ അക്കൗണ്ട് വെറും നാലു ദിവസം കൊണ്ടാണ് 16 ലക്ഷം ഫോളോവേഴ്സിനെ സൃഷ്ടിച്ചത്. എന്നാല്‍ നിമിഷങ്ങള്‍ കൊണ്ടു തന്നെ മോഹന്‍ലാലിനെയും കടത്തിവെട്ടിയ പ്രിയ ഇന്‍സ്റ്റഗ്രാമിലെ പ്രിയ താരം ഡിക്യുവിനെയും കടത്തി വെട്ടി മുന്നേറുകയായിരുന്നു. മിനിറ്റ് വച്ച് ഫോളോവേഴ്സിന്റെ എണ്ണം കൂടുന്ന പ്രിയ പാട്ടിറങ്ങിയ ശേഷം വാട്ട്സാപ്പിലും ഫെയ്സ്ബുക്കിലുമൊക്കെ മിന്നും താരമാണ്.
തൃശൂര്‍ സ്വദേശിനിയായ പ്രിയ വിമല കോളജിലാണ് പഠിക്കുന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാകാനെത്തിയ കുട്ടികളെ കണ്ട് അവരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് മുന്നിലേക്ക് കൈപിടിച്ചുയര്‍ത്തിയത് സംവിധായകനായ ഒമര്‍ ലുലുവാണ്. പെണ്‍കുട്ടികളില്‍ ഏറ്റവും കൂടുതല്‍ ക്ലിക്കായത് പ്രിയയാണ്. യുട്യൂബില്‍ 50 ലക്ഷം ആളുകള്‍ കണ്ട പാട്ട് ഇപ്പോഴും ട്രെന്‍ഡിങ് സ്ഥാനത്ത് ഒന്നാമതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.