scorecardresearch
Latest News

Bigil, Kaithi Box Office Collection Day 1: ‘ബിഗിലും’ ‘കൈദി’യും ആദ്യ ദിനം കടക്കുമ്പോള്‍

Vijay ‘Bigil’ and Karthi ‘Kaithi’ Boxoffice Collection Day 1: ആദ്യദിന ബോക്സോഫീസ്‌ കണക്കുകള്‍ പറയുന്നത്

Bigil, Kaithi Box Office Collection Day 1: ‘ബിഗിലും’ ‘കൈദി’യും ആദ്യ ദിനം കടക്കുമ്പോള്‍

Bigil, Kaithi Box Office Collection Day 1: വിജയ്‌ നായകനാകുന്ന ‘ബിഗില്‍’, കാര്‍ത്തിയുടെ ‘കൈദി’ എന്നിവയാണ് തമിഴകത്തെ പ്രധാനപ്പെട്ട ദീപാവലി റിലീസുകള്‍. ബോക്സോഫീസിനെ സംബന്ധിച്ചും ഏറെ പ്രതീക്ഷകള്‍ ഉള്ള ഒരു സമയമാണ് ഉത്സവകാലമായ ദീപാവലി. ആറ്റ്ലീ സംവിധാനം ചെയ്ത ‘ബിഗില്‍’ സ്പോര്‍ട്സ് ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ഒരു ചിത്രമാണെങ്കില്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘കൈദി’ ഒരു ആക്ഷന്‍ ത്രില്ലര്‍ ആണ്. ഇന്നലെ (ഒക്ടോബര്‍ 25 വെള്ളിയാഴ്ച) റിലീസ് ചെയ്ത രണ്ടു ചിത്രങ്ങളുടെയും നിരൂപണങ്ങളും പുറത്തു വന്നു കഴിഞ്ഞു. അതോടൊപ്പം തന്നെ പ്രേക്ഷകരുടെ വിധിയെഴുത്തും.

പ്രതികരണങ്ങളുടെയും നിരൂപണങ്ങളുടെയും ഒരു ശരാശരി വികാരം കണക്കിലെടുത്താല്‍ ‘കൈദി’യ്ക്ക് തന്നെയാണ് കൈയ്യടി കിട്ടുന്നത് എന്ന് അനുമാനിക്കാം. മാധ്യമങ്ങളുടെ നിരൂപണങ്ങളും സോഷ്യല്‍ മീഡിയയില്‍ വരുന്ന പ്രതികരണങ്ങളും സൂചിപ്പിക്കുന്നത് കാര്‍ത്തി ചിത്രത്തിനാണ് ഈ ഉത്സവകാലത്തെ ‘എഡ്ജ്’ എന്നാണ്. എന്നാല്‍ തമിഴകത്തെ സംബന്ധിച്ച് കാര്‍ത്തിയെക്കാളും വലിയ ഫാന്‍ ബേസ് ഉള്ള നടനാണ്‌ വിജയ്‌. അത് കൊണ്ട് തന്നെ പ്രതികരണം എത്തരത്തില്‍ ആണെങ്കിലും താരമൂല്യം കണക്കിലെടുത്ത് പ്രേക്ഷകര്‍ തിയേറ്ററില്‍ എത്താനും സാധ്യതയുണ്ട്.  അത് തന്നെയാണ് ആദ്യ ദിന കണക്കുകളും സൂചിപ്പിക്കുന്നത്.  പക്ഷേ ‘ബിഗിലിനെ’ സംബന്ധിച്ചുള്ള ഈ ട്രെന്‍ഡ് നിലനില്‍ക്കുമോ എന്ന് വരും ദിവസങ്ങളില്‍ അറിയാം.

 

Vijay ‘Bigil’ and Karthi ‘Kaithi’ Boxoffice Collection Day 1: ആദ്യദിന ബോക്സോഫീസ്‌ കണക്കുകള്‍ പറയുന്നത്

വിജയ്‌ എന്ന സൂപ്പര്‍താരത്തിന്റെ ചിത്രമായതിനാല്‍ തന്നെ ‘ബിഗിലിന്’ ഗംഭീരമായ ഓപ്പണിംഗും ആദ്യ ദിന കളക്ഷനുകളും ആണ്. ഇന്ത്യയ്ക്ക് അകത്തും പുറത്തും ഉള്ള വിവിധ നഗരങ്ങളില്‍ നിന്നും വരുന്ന കണക്കുകളും ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്. റിലീസ് ചെയ്ത ആദ്യ ദിനങ്ങളില്‍ (ഓപ്പണിംഗ് വീക്കെണ്ട്) കളക്ഷന്‍ ഇത് പോലെ തന്നെ നിലനില്‍ക്കും എന്നാണു പ്രതീക്ഷ. ദീപാവലി, തമിഴകത്തെ സംബന്ധിച്ച് ഉത്സവ-അവധിക്കാലമയതിനാല്‍ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ എത്താനുള്ള സാധ്യതയും കണക്കിലെടുത്താണത്.

കാര്‍ത്തി നായകനാകുന്ന ‘കൈദി’യ്ക്ക് മികച്ച റിപ്പോര്‍ട്ടുകള്‍ ആണ് പ്രേക്ഷകരില്‍ നിന്നും കിട്ടിക്കൊണ്ടിരിക്കുന്നത്. അത് കൊണ്ട് തന്നെ വരും ദിനങ്ങളില്‍ ആ ‘വേര്‍ഡ്‌ ഓഫ് മൌത്ത്’ പബ്ലിസിറ്റി സിനിമയ്ക്ക് സഹായകമാകും എന്നാണു വിലയിരുത്തപ്പെടുന്നത്.

Vijay ‘Bigil’ Movie Review: വിജയ്‌ ബിഗില്‍ റിവ്യൂ

Vijay ‘Bigil’ Movie Review: ഒരു വിജയ് ചിത്രത്തിന് തിയ്യറ്ററിലേക്ക് പോകും മുന്‍പു തന്നെ മനസിലൊരു തീരുമാനമെടുക്കേണ്ടതുണ്ട്. മറ്റ് സിനിമകളെ കാണുന്നത് പോലെ വിജയ് ചിത്രത്തെ കാണാനാകില്ല എന്ന്. വിജയ് ചിത്രങ്ങള്‍ വേറെ തന്നൊരു ഴോണറായി  കാണേണ്ട ഒന്നാണ്. ചിത്രത്തിന്റെ ആദ്യ സീനിനും മുന്‍പ്, ടീസറോ ടെയ്‌ലറോ ഇറങ്ങും മുന്‍പ് തന്നെ വരാനിരിക്കുന്നത് എന്താണെന്ന് നമുക്കൂഹിക്കാന്‍ സാധിക്കും. അറിയേണ്ടത് ഒന്ന് മാത്രമാണ്. നടന്നു തീര്‍ന്ന, നടന്നു കാല് തേഞ്ഞ ആ വഴി ഇനിയും ആസ്വാദ്യകരമാകുമോ എന്ന്. അത് ഇനിയും ആസ്വദിക്കാന്‍ നമുക്ക് സാധിക്കുമോ എന്ന്. ഇത്തവണയും അതിലൊരു മാറ്റവുമില്ല.

‘തെറി’യ്ക്കും ‘മെര്‍സ’ലിനും ശേഷം വിജയിയും ആറ്റ്ലീയും മൂന്നാമാതായി (തുടര്‍ച്ചയായി) ഒരുമിക്കുന്ന ചിത്രമാണ് ‘ബിഗില്‍’. ട്രോളുകള്‍ പറയുന്നത് പോലെ ‘രക്ഷകന്‍’ ചിത്രം തന്നെയാണ് ‘ബിഗിലും’. പക്ഷെ, കഥയെന്താണെന്ന് അറിഞ്ഞിരുന്നിട്ടും വിജയ് ചിത്രങ്ങള്‍ക്ക് ഒരിക്കലും പ്രേക്ഷകരുടെ കുറവുണ്ടായിട്ടില്ല. എന്തു കൊണ്ട് ? എന്റര്‍ടെയ്ന്‍മെന്റ്.

ഇഷ്ട താരം സക്രീനില്‍ ആടുന്നതും പാടുന്നതും തീപ്പൊരി ഡയലോഗുകള്‍ കൊണ്ട് കസറുന്നതും വില്ലന്മാരെ എടുത്തിട്ട് അലക്കുന്നതും പിന്നെ ആളുടെ വക കുറച്ച് സാരോപദേശവും. ഒരു ശരാശരി വിജയ് ഫാനിനെ തൃപ്തിപ്പെടുത്താന്‍ ഇതൊക്കെ ധാരാളം. ഈ ചേരുവകളെല്ലാം ചേര്‍ത്തു തന്നെ ആറ്റ്‌ലി ഒരുക്കിയ ചിത്രമാണ് ‘ബിഗില്‍’. ‘ഭഗവതി’യില്‍ തുടങ്ങി വച്ചത് ഇപ്പോഴും തുടരുകയാണ് വിജയ്.

Read More: Vijay BigilMovie Review: ‘ബിഗിലി’ല്‍ ഫുട്‌ബോള്‍ ‘രക്ഷകന്‍’ മാറ്റങ്ങളില്ലാതെ വിജയ്

 

Karthi ‘Kaithi’ Movie Review: കാര്‍ത്തി ‘കൈദി’ റിവ്യൂ

Karthi Kaithi movie review and rating: കഴിഞ്ഞ വർഷം ‘മാനഗരം’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ലോകേഷ് കനഗരാജ്. പുറത്തു നിന്ന് വന്നു ഒരു വലിയ മഹാനഗരത്തിൽ ജീവിക്കുന്നവരുടെ, കഥയാണ് ‘മാനഗരം’ പറഞ്ഞത്. അങ്ങനെ നോക്കിയാല്‍ ‘കൈദി’യും ഒരു ‘outsider film’ ആണെന്ന് തന്നെ പറയേണ്ടി വരും. ‘മാനഗരത്തിലെ’ ‘outside-ness’ പകരുന്നത് ഭൗതികമായ കാര്യങ്ങളാണെങ്കില്‍ ‘കൈദി’ ആ അന്യഥാബോധം കഥാപാത്രങ്ങളുടെ മനസ്സില്‍ നിന്നും തന്നെയാണ് ഉടലെടുക്കുന്നത്.

നിരന്തരം പോരാടിക്കൊണ്ടിരിക്കുന്നവരാണ് ‘കൈദി’യിലെ കഥാപാത്രങ്ങള്‍. വേദനയോ അഭിമാനമോ? കീഴടങ്ങലോ അല്ലെങ്കിൽ പ്രതിരോധിക്കലോ? ആത്മസംരക്ഷണമോ ലോകനന്മയോ? എന്നിങ്ങനെയുള്ള കടുത്ത ചോയ്സസ് ആണ് ഈ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് മുന്നില്‍ ഉള്ളത്. ഇതില്‍ തെരഞ്ഞെടുപ്പ് നടത്തുന്നവര്‍ ഭയങ്കരമായ കുറ്റവാളികൾക്കെതിരെ പോരാടാൻ തുനിയുന്നവരല്ല, മറിച്ച് തീര്‍ത്തും സാധാരണക്കാരാണ് എന്നുള്ളതാണ് ചിത്രത്തിന്റെ പ്രത്യേകത.

ബിജോയ്‌ (നരേന്‍) എന്ന സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് ഉദ്യോഗസ്ഥന്‍ ഒരു വലിയ ഡ്രഗ് മാഫിയയെ വലയിലാക്കുന്നു. എണ്ണൂറു കോടിയോളം ആണ് പിടിച്ചെടുത്ത വസ്തുക്കളുടെ വില. അതിനു പിന്നാലെയുള്ള ചേസ്. രാത്രിയാണ്. അവിടം മുതലാണ് ആക്ഷന്‍ തുടങ്ങുന്നത്. രണ്ടു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഒരു ക്ലൈമാക്സ് പോലെയാണ് ചിത്രം ഉരുത്തിരിയുന്നത്. പക്ഷേ ഒട്ടും ലാഗ് തോന്നിപ്പിക്കാതെ, കഥയിലേക്ക് സംവിധായകന്‍ പെട്ടന്ന് തന്നെ പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നു.

Read the Indian Express English Review Here: Kaithi movie review: Karthi’s light and pacy action thriller keeps you engaged

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Will vijay bigil outsine karthi kaithi in boxoffice collection review rating