എന്റെ പൊക്കിളിൽ ഒരു തേങ്ങ വന്നിടിക്കുന്നത് കണ്ടാൽ പ്രേക്ഷകന് വികാരമുണ്ടാകുമോയെന്ന് നടി തപ്‌സി പന്നു ചോദിച്ചത് വലിയ വിവാദമായിരുന്നു. തെലുങ്കിലെ തപ്സിയുടെ അരങ്ങേറ്റ ചിത്രത്തിലെ രംഗത്തക്കുറിച്ചായിരുന്നു തപ്സി ഇങ്ങനെ പറഞ്ഞത്. പ്രശസ്ത സംവിധായകൻ കെ.രാഘവേന്ദ്ര റാവുവായിരുന്നു ചിത്രത്തിന്റെ സംവിധായകൻ. രാഘവേന്ദ്ര പോലൊരു മുതിർന്ന സംവിധായകനെ കളിയാക്കിയത് ശരിയായില്ലെന്ന് വിമർശിച്ച് തപ്സിക്കെതിരെ രംഗത്തെത്തി. ഒടുവിൽ തപ്സി മാപ്പു പറഞ്ഞു. എന്നാൽ തപ്സിക്ക് പിന്തുണയുമായി രംഗത്തുവന്നിരിക്കുകയാണ് ഇല്യാന ഡിക്രൂസയും ആമി ജാക്സനും. ഡിഎൻഎഇന്ത്യ വെബ്സൈറ്റിനോട് തപ്സിയെ പിന്തുണച്ച് ഇരുവരും സംസാരിച്ചത്.

Read More: എന്റെ പൊക്കിളിൽ തേങ്ങ വന്നിടിക്കുന്നത് കണ്ടാൽ വികാരമുണ്ടാവുകമോ? സംവിധായകനെ കളിയാക്കി ത‌പ്‌സി

”ഇത് ഭീകരമാണ്. ദയവു ചെയ്ത് സംവിധായകർ ഇത് നിർത്തലാക്കണം. തെലുങ്ക് സിനിമയിൽ മാത്രമാണ് ഇത് ഉളളതെന്നാണ് എനിക്ക് തോന്നുന്നത്. എനിക്ക് ഇത്തരം രംഗങ്ങളിൽ അഭിനയിക്കേണ്ടി വന്നിട്ടില്ല. പക്ഷേ അങ്ങനെ തേങ്ങ കൊണ്ട് എന്റെ പിൻഭാഗത്ത് ആരെങ്കിലും എറിഞ്ഞാൽ ആ തേങ്ങ കൊണ്ട് തന്നെ ഞാൻ അവരെ തിരിച്ചെറിയും. എന്നോട് ആരും ഇങ്ങനെ ചെയ്യില്ലെന്നു എനിക്കറിയാം. കാരണം ഞാൻ തിരിച്ചെറിയുമെന്ന് അവർക്ക് നന്നായി അറിയാം” ഇതായിരുന്നു ആമി ജാക്സൻ പറഞ്ഞത്.

രാഘവേന്ദ്രയുടെ ശിഷ്യനായ വൈ.വി.എസ്.ചൗധരിയുടെ തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു ഇലിയാനയുടെ അരങ്ങേറ്റം. ആ ചിത്രത്തിലും സമാനമായ രംഗമുണ്ടായിരുന്നുവെന്ന് ഇലിയാന പറയുന്നു. ഒരു കല്ലു കൊണ്ട് തന്റെ പിന്‍ഭാഗത്ത് നടന്‍ എറിയുന്ന രംഗം ആ ചിത്രത്തിലുണ്ടായിരുന്നു. അത് സ്ലോമോഷനിലായിരുന്നു. അത്യാവശ്യം വലിപ്പമുളള കല്ലു കൊണ്ടാണ് എറിഞ്ഞത്. ഏറു കൊണ്ട് എന്റെ മസിലുകൾക്ക് വേദനയും ഉണ്ടായി. അന്ന് എനിക്ക് 18 വയസായിരുന്നു. ഇന്നും ആ സീനിന്റെ അര്‍ത്ഥം തനിക്ക് മനസിലാകുന്നില്ലെന്ന് ഇലിയാന പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ