Latest News

കുഞ്ഞുണ്ടായാല്‍ അഭിനയം നിര്‍ത്തും; ആരാധക ഹൃദയം തകര്‍ത്ത് സാമന്തയുടെ തീരുമാനം

അടുത്തിടെ പുറത്തിറങ്ങിയ രംഗസ്ഥല, മഹാനടി, ഇരുമ്പു തിരൈ തുടങ്ങിയ ചിത്രങ്ങളെല്ലാം ഹിറ്റായി മാറിയിരുന്നു.

ഒരു കുഞ്ഞുണ്ടായാല്‍ അഭിനയം നിര്‍ത്തുമെന്ന് തെന്നിന്ത്യന്‍ നടി സാമന്ത. വിവാഹ ശേഷം പുറത്തിറങ്ങിയ ചിത്രങ്ങളൊക്കെ സൂപ്പര്‍ ഹിറ്റായി മാറിയതോടെ സാമന്ത സിനിമയില്‍ തന്നെ സജീവമാകുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഒരു അഭിമുഖത്തിനിടെ താരം താന്‍ അമ്മയായാല്‍ പിന്നെ അഭിനയിക്കില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

‘എനിക്കൊരു കുഞ്ഞു ജനിച്ചാല്‍ അതായിരിക്കും എന്റെ ലോകം. കുടുംബവും ജോലിയും ഒരുമിച്ചു കൊണ്ടുപോകുന്ന അമ്മമാരോട് എനിക്ക് അതിയായ ബഹുമാനമുണ്ട്. എന്റെ കുട്ടിക്കാലം അത്ര വര്‍ണാഭമായിരുന്നില്ല. അങ്ങനെ വളരെ നിറങ്ങള്‍ നിറഞ്ഞ കുട്ടിക്കാലം ഇല്ലാതിരുന്ന എല്ലാവരും പറയുന്നത് തനിക്ക് നഷ്ടപ്പെട്ടത് അവരുടെ കുട്ടികള്‍ക്ക് നല്‍കുമെന്നാണ്. എനിക്കൊരു കുഞ്ഞു ജനിച്ചാല്‍ ഞാന്‍ ഇവിടെയൊന്നും ഉണ്ടാകില്ല. കാരണം എനിക്ക് കുഞ്ഞായിരിക്കും ഏറ്റവും വലുത് ‘ താരം പറയുന്നു.

2017 ഒക്ടോബറിലായിരുന്നു യുവനടന്‍ നാഗചൈതന്യയുമായിട്ടുള്ള സാമന്തയുടെ വിവാഹം. അടുത്തിടെ പുറത്തിറങ്ങിയ രംഗസ്ഥല, മഹാനടി, ഇരുമ്പു തിരൈ തുടങ്ങിയ ചിത്രങ്ങളെല്ലാം ഹിറ്റായി മാറിയിരുന്നു.

സീമ രാജ, സൂപ്പര്‍ ഡിലക്സ്, യു-ടേണ്‍ എന്നിവയാണ് സാമന്തയുടെ പുതിയ പ്രൊജക്ടുകള്‍. നാഗചൈതന്യയ്ക്കൊപ്പം ഒരു തെലുങ്ക് സിനിമയില്‍ സാമന്ത അഭിനയിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Wil not be here after becoming a mother says samantha

Next Story
സ്വവര്‍ഗാനുരാഗവും മലയാള സിനിമയുംlesbian, malayalam, movies
The moderation of comments is automated and not cleared manually by malayalam.indianexpress.com