/indian-express-malayalam/media/media_files/2025/11/29/shobana-prakash-varma-george-sir-thudarum-2025-11-29-14-19-03.jpg)
ശോഭനയും പ്രകാശ് വർമ്മയും, തുടരും ലൊക്കേഷൻ സ്റ്റിൽ
'ഓപ്പറേഷൻ ജാവ', 'സൗദി വെള്ളക്ക' എന്നീ ശ്രദ്ധേയ ചിത്രങ്ങളിലൂടെ മലയാള സിനിമാപ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ സംവിധായകനാണ് തരുൺ മൂർത്തി. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'തുടരും' റിലീസിന് ശേഷം വലിയ വിജയം നേടി. മോഹൻലാലും ശോഭനയും പ്രധാന വേഷത്തിലെത്തിയ ഈ ചിത്രം, മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തി നിൽക്കുന്നു.
Also Read: 50 വർഷം കഴിഞ്ഞാലും ആ മലയാള ചിത്രങ്ങൾ നിലനിൽക്കുക തന്നെ ചെയ്യും: തരുൺ മൂർത്തി
ചിത്രത്തിൽ ജോർജ് സാറായി എത്തിയ പ്രകാശ് വർമ്മയും വലിയ രീതിയിൽ ശ്രദ്ധ നേടിയ അഭിനേതാവാണ്. ചിരിച്ചുകൊണ്ട് കഴുത്തറുക്കുന്ന കൊഠൂര വില്ലനായാണ് പ്രകാശ് വർമ്മ ചിത്രത്തിലെത്തിയത്.
കഴിഞ്ഞ ദിവസം, മലയാള മനോരമയുടെ ഹോർത്തൂസിൽ 'സിനിമ സംവിധായകന്റെ കല' എന്ന സെഷനിൽ സംസാരിക്കാനെത്തിയ തരുണിനെ കാത്ത്, 'തുടരും' സിനിമയുമായി ബന്ധപ്പെട്ട് സദസ്സിൽ നിന്നും രസകരമായൊരു ചോദ്യമെത്തി: "ശോഭന അവതരിപ്പിച്ച ലളിത എന്ന കഥാപാത്രം, തന്നെയും മകളെയും ഇത്രയേറെ ദ്രോഹിച്ച പ്രകാശ് വർമ്മയുടെ ജോർജ് സാറിനെ എന്തുകൊണ്ട് കൊന്നില്ല?"
Also Read: New malayalam OTT Release: ഈ ആഴ്ച ഒടിടിയിലെത്തിയ മലയാള ചിത്രങ്ങൾ
തന്റെ എഴുത്തിലെ കാഴ്ചപ്പാട് വ്യക്തമാക്കിക്കൊണ്ട് തരുൺ മൂർത്തി ചോദ്യത്തിന് മറുപടി നൽകി. സിനിമയുടെ രാഷ്ട്രീയത്തേക്കാൾ ഉപരി, ഒരു തിരക്കഥാകൃത്തും സംവിധായകനും എന്ന നിലയിൽ തന്നെ തൃപ്തിപ്പെടുത്തുന്ന ക്ലൈമാക്സാണ് താൻ തിരഞ്ഞെടുക്കുന്നതെന്ന് തരുൺ വ്യക്തമാക്കി.
Also Read: Dies Irae OTT: പ്രണവ് മോഹൻലാലിന്റെ ഡീയസ് ഈറെ ഒടിടിയിലേക്ക്, എവിടെ കാണാം?
"നമ്മൾ ഒരു സിനിമ ചെയ്യുമ്പോൾ അതിന്റെ രാഷ്ട്രീയത്തേക്കാൾ എന്നിലെ പ്രേക്ഷകനെ തൃപ്തിപ്പെടുത്തുക എന്നതാണ് പ്രധാനം. ലളിത ജോർജ് സാറിനെ കൊല്ലുമ്പോഴാണോ അതോ ബെൻസ് അത് ചെയ്യുമ്പോഴാണോ എന്നിലെ പ്രേക്ഷകന് തൃപ്തിയാവുക എന്നാണ് ചിന്തിക്കുക. ലളിത അനുഭവിച്ചതിനേക്കാൾ കൂടുതൽ മാനസിക സംഘർഷങ്ങളാണ് ബെൻസിനുണ്ടായത് എന്നാണ് എനിക്ക് എഴുതി വന്നപ്പോൾ മനസ്സിലായത്. ഞാൻ ഒരു തിരക്കഥാകൃത്ത് കൂടിയാണ്. എന്റെ സഹ എഴുത്തുകാരൻ സുനിൽ കൂടി ഉണ്ടായിരുന്നു ഒപ്പം. എഴുത്തിൽ ലളിത അനുഭവിച്ച വികാരങ്ങളെ കുറച്ചു കാണുകയല്ല. അത് തെറ്റാണെന്നു പറയുകയല്ല. പക്ഷേ, അതിനേക്കാൾ ഇമോഷണലി ഡ്രിവൺ ആയത് ബെൻസിന്റെ കഥാപാത്രമാണ്. ഒരു വാണിജ്യ സിനിമയുടെ ഭാഗമായതുകൊണ്ടല്ല അങ്ങനെ തീരുമാനിച്ചത്. നിർമാതാവിന്റേയോ സൂപ്പർതാരത്തിന്റെയോ സമ്മർദ്ദമൊന്നും കൊണ്ടല്ല അങ്ങനെയൊരു തീരുമാനം ഉണ്ടായത്. എന്നിലെ പ്രേക്ഷകൻ അത് ആഗ്രഹിച്ചു. എന്നിലെ സംവിധായകൻ ചെയ്തു കൊടുത്തു. അപ്പോൾ എന്നിലെ പ്രേക്ഷനും സംവിധായകനും സന്തോഷമായി. കാഴ്ചക്കാർക്ക് ചിലപ്പോൾ അതിൽ തൃപ്തി വന്നിട്ടുണ്ടാവില്ല. ആപേക്ഷികമാണ്. എല്ലാവരെയും തൃപ്തിപ്പെടുത്തി സിനിമ ചെയ്യാനാകില്ലല്ലോ," എന്നായിരുന്നു തരുണിന്റെ മറുപടി.
Also Read: എന്റെയും സംയുക്തയുടെയും ഫ്രണ്ട്ഷിപ്പ് കാരണം ഞങ്ങളുടെ സഹോദരങ്ങൾ പ്രണയത്തിലായി, കല്യാണം കഴിച്ചു: രാജശ്രീ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us