/indian-express-malayalam/media/media_files/uploads/2020/05/Miheeka-Bajaj-Rana-Daggubati.jpg)
ബ്രഹ്മാണ്ഡ ചിത്രം 'ബാഹുബലി'യിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് റാണ ദഗ്ഗുബാട്ടി. ഇന്നലെ തന്റെ വിവാഹ വാർത്ത അറിയിച്ച് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് താരം. മിഹീഖ ബജാജ് ആണ് റാണയുടെ മനം കവർന്ന സുന്ദരി. മിഹീഖയ്ക്ക് ഒപ്പമുള്ള ചിത്രവും റാണ ഇന്നലെ പങ്കുവച്ചിരുന്നു.
View this post on InstagramA post shared by miheeka (@miheeka) on
പൽവാർ ദേവന്റെ മനം കവർന്ന സുന്ദരിയെ കുറിച്ച് കൂടുതൽ അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ഹൈദരാബാദ് സ്വദേശിയായ മിഹീഖ ബജാജ് ഒരു ബിസിനസുകാരിയാണ്. ഡ്യൂ ഡ്രോപ്പ് ഡിസൈൻ സ്റ്റുഡിയോ എന്ന പേരിൽ ഒരു ഇന്റീരിയർ ഡെക്കർ ഷോറൂം നടത്തുകയാണ് മിഹീഖ. ഒപ്പം വെഡ്ഡിംഗ് പ്ലാനിംഗും ഇവന്റുകളുമെല്ലാം മിഹീഖ ഏറ്റെടുത്ത് ചെയ്യുന്നുണ്ട്. ഇന്റീരിയർ ഡിസൈനിൽ ബിരുദാനന്തര ബിരുദധാരിയാണ് മിഹീഖ.
View this post on InstagramI’m looking forward to the future and feeling grateful for the past.. #Mussoorie
A post shared by miheeka (@miheeka) on
View this post on InstagramHappy Sunday!! Thank you!! @rithvik89 @prathyushagarimella
A post shared by miheeka (@miheeka) on
കർസാല ജ്വല്ലറി ബ്രാൻഡിന്റെ ഡയറക്ടറും ക്രിയേറ്റീവ് ഹെഡ്ഡുമൊക്കെയാണ് മിഹീഖയുടെ അമ്മ ബണ്ടി. അമ്മയാണ് തന്റെ വലിയ പിന്തുണയെന്ന് നിരവധി അവസരങ്ങളിൽ മിഹീഖ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ പറഞ്ഞിട്ടുണ്ട്.
View this post on InstagramA post shared by miheeka (@miheeka) on
View this post on InstagramAll smiles #miheekabajaj #ranadaggubati
A post shared by Miheeka Bajaj (@miheekabajaj7) on
എന്നാണ് റാണയുടെയും മിഹീഖയുടെയും വിവാഹം എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ ഇപ്പോൾ. ലോക്ക്ഡൗൺ പിൻവലിച്ചശേഷം ജനജീവിതം സാധാരണ നിലയിലേക്കെത്തിയശേഷമായിരിക്കും വിവാഹമെന്നാണ് സൂചന.
Read more: ഭാവി വധുവിനെ പരിചയപ്പെടുത്തി റാണ ദഗ്ഗുബാട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.