/indian-express-malayalam/media/media_files/uploads/2019/06/Mohanlal-and-Prithviraj.jpg)
Who is Empuraan?: Prithviraj explains whats behind the title for Mohanlal starrer Lucifer Sequel: ആരാധകര്‍ കാത്തിരുന്ന മോഹന്‍ലാല്‍ - പൃഥ്വിരാജ് ചിത്രം 'ലൂസിഫറിന്റെ' രണ്ടാം ഭാഗം പ്രഖ്യാപിച്ചു. 'എമ്പുരാന്‍' എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. കൊച്ചിയില്‍ മോഹന്‍ലാലിന്റെ വീട്ടില്‍ വച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍, മുരളി ഗോപി, എന്നിവരുടെ സാന്നിധ്യത്തില്‍ പൃഥ്വിരാജാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത്.
Read Here: Empuraan: എമ്പുരാൻ: വാക്കിന്റെ വകഭേദങ്ങൾ
Who is Empuraan - ആരാണ് 'എമ്പുരാൻ'?
'More than a King..less than a God!Coming...SOON ENOUGH!' എന്നാണു സംവിധായാകൻ തന്റെ നായകനെ വിശേഷിപ്പിക്കുന്നത്. 'രാജാവിന് മുകളിൽ, ദൈവത്തിനു താഴെ' എന്നർത്ഥം വരുന്ന വരികളാണ് പൃഥ്വിരാജ് ചിത്രത്തിന്റെ പ്രഖ്യാപനത്തിനൊപ്പം ചേർത്തിരിക്കുന്നത്. എന്തായാലും നായകകഥാപാത്രത്തെയാണ് അത് വിശേഷിപ്പിക്കുന്നത് എന്നതിൽ സംശയമില്ല.
ഇതിനു മുൻപൊരു അവസരത്തിലും പൃഥ്വിരാജ് 'എമ്പുരാനെ'ക്കുറിച്ചു പറഞ്ഞിട്ടുണ്ട്. 'ലൂസിഫർ' റിലീസ് വേളയിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പുള്ളി എന്ന കഥാപാത്രത്തിന്റെ ചിത്രം പങ്കു വച്ച് കൊണ്ടാണ് പൃഥ്വിരാജ് അത് പറഞ്ഞത്.
View this post on InstagramEmpuraan. The Overlord! More than a king..less than a God! #Lucifer Photo Coursey: @sinat_savier
A post shared by Prithviraj Sukumaran (@therealprithvi) on
'ലൂസിഫറി'ലെ 'എമ്പുരാനേ' എന്ന ഗാനം
'എമ്പുരാനെ' തുടങ്ങുന്ന ഒരു ഗാനം 'ലൂസിഫറിൽ' ഉണ്ടായിരുന്നു. അതിന്റെ വരികൾ രചിച്ചതും തിരക്കഥാകൃത്ത് മുരളി ഗോപി തന്നെയായിരുന്നു. 'താരേ തീയേ നെഞ്ചിൽ കത്തും കാവൽ നാളമേ...
ഈ ആളും കാറ്റിൻ കണ്ണിൽ വാഴും മായാമന്ത്രമേ... മാരിപ്പേയേ, കാണാക്കരയെ, ആഴിത്തിര നീയേ...
ഇരുളിൻ വാനിൽ നീറും നീറാ സൂര്യനേ... എതിരി ആയിരം, എരിയും മാനിടം. അതിരിടങ്ങളോ അടർക്കളം... തേടുന്നു, നോറ്റുന്നു, കാക്കുന്നു, വാഴ്ത്തുന്നു... താരാധിപന്മാർ നിന്നെ...എമ്പുരാനേ..' എന്ന വരികളിൽ തുടങ്ങിയ ഗാനം ആലപിച്ചത് ഉഷാ ഉതുപ്പ് ആണ്. ലൂസിഫറിന്റെ ടൈറ്റിൽ സോങ് അല്ലെങ്കിൽ തീം സോങ് എന്ന് വിശേഷിപ്പിക്കാവുന്ന ഈ ഗാനം റിലീസ് വേളയിൽ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതിന്റെ തുടർച്ചയെന്നോണം എത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിലും ലാൽ ഫാൻസ് നെഞ്ചേറ്റിക്കഴിഞ്ഞു.
'ലൂസിഫറിന്റെ' തുടർച്ച മാത്രമല്ല 'എമ്പുരാൻ'
സീക്വല്‍ ആണെന്നു കരുതി 'ലൂസിഫറില്‍' കണ്ടതിന്റെ തുടര്‍ച്ച മാത്രമല്ല ചിത്രത്തില്‍ ഉണ്ടാവുകയെന്നും പല കഥാപാത്രങ്ങളുടെയും മുന്‍കാലവും പറയുന്ന ചിത്രമായിരിക്കും വരികയെന്നും സംവിധായകൻ പൃഥ്വിരാജും തിരക്കഥാകൃത്ത് മുരളി ഗോപിയും വ്യക്തമാക്കി. 'ലൂസിഫറിന്റെ' ക്ലൈമാക്‌സിലെ ട്വിസ്റ്റുകള്‍ക്ക് രണ്ടാം ഭാഗത്ത് തുടര്‍ച്ചയുണ്ട്. ആരാണ് അബ്രാം ഖുറേഷിയെന്നായിരിക്കും രണ്ടാം ഭാഗത്ത് പറയുക എന്നാണ് സൂചന. ആദ്യ ഭാഗത്തേക്ക് കഥാപാത്രങ്ങള്‍ എങ്ങനെ എത്തിയെന്നും ചിത്രം വരച്ചുകാട്ടും.
ചിത്രീകരണം അടുത്ത വർഷം തുടങ്ങുമെന്നാണ് പൃഥ്വിരാജ് അറിയിച്ചത്. അതനുസരിച്ചു 'എമ്പുരാൻ' 2021 വിഷുവിനു തിയേറ്ററുകളിൽ എത്തും എന്നാണ് കരുതപ്പെടുന്നത്. താരങ്ങളെ പറ്റി ധാരണയായിട്ടില്ലെന്നും ഷൂട്ടിങ് ലൊക്കോഷനുകളെ കുറിച്ച് ധാരണയായിട്ടുണ്ടെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു. 'ലൂസിഫർ' പോലെ തന്നെ കേരളത്തിലും പുറത്തുമായി ചിത്രീകരണം നടക്കും എന്നും പൃഥ്വിരാജ് വെളിപ്പെടുത്തി. ചിത്രത്തിൽ പൃഥ്വിരാജും കുറച്ചുകൂടി പ്രാധാന്യമുള്ള റോളിൽ ഉണ്ടാകുമെന്ന സൂചനകളാണ് അണിയറപ്രവർത്തകർ നൽകുന്നത്.
Read Also: Mohanlal-Prithviraj ‘Lucifer 2’ is Empuraan: വരുന്നു ‘എമ്പുരാൻ’
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് 'ലൂസിഫർ' നിർമ്മിച്ചത്. ഏറെക്കാലത്തിനു ശേഷം വിന്റേജ് മോഹൻലാലിനെ വളരെ സ്റ്റൈലിഷ് ആയി അവതരിപ്പിച്ച ചിത്രത്തെ മോഹൻലാലിന്റെ ആരാധകരും ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടു തന്നെ ബോക്സ് ഓഫീസിൽ റെക്കോർഡ് വിജയമാണ് ചിത്രം കൈവരിച്ചത്. എട്ട് ദിവസം കൊണ്ട് ചിത്രം നൂറ് കോടി ഗ്രോസ് കളക്ഷൻ സ്വന്തമാക്കി. ആശിർവാദ് സിനിമാസ് തന്നെയാണ് 'എമ്പുരാൻ' നിർമ്മിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.