scorecardresearch

ആരാണ് സയനൈഡ് മോഹൻ? കളങ്കാവലുമായി എന്തു ബന്ധം?

കുപ്രസിദ്ധ സീരിയൽ കില്ലറായ സയനൈഡ് മോഹനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കളങ്കാവലിലെ മമ്മൂട്ടി കഥാപാത്രം സൃഷ്ടിക്കപ്പെട്ടത് എന്ന് റിപ്പോർട്ടറുകളുണ്ട്. ആരാണ് യഥാർത്ഥത്തിൽ സയനൈഡ് മോഹൻ? 

കുപ്രസിദ്ധ സീരിയൽ കില്ലറായ സയനൈഡ് മോഹനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കളങ്കാവലിലെ മമ്മൂട്ടി കഥാപാത്രം സൃഷ്ടിക്കപ്പെട്ടത് എന്ന് റിപ്പോർട്ടറുകളുണ്ട്. ആരാണ് യഥാർത്ഥത്തിൽ സയനൈഡ് മോഹൻ? 

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Who Is Cyanide Mohan Serial Killer Mammootty Kalamkaval Character

ഇന്ത്യ കണ്ട ഏറ്റവും നിഷ്ഠൂരനായ സീരിയൽ കില്ലർമാരിൽ ഒരാളാണ് സയനൈഡ് മോഹൻ. വീട്ടിലും നാട്ടിലുമൊക്കെ സൽസ്വഭാവിയെന്ന് പേരെടുത്ത അധ്യാപകനായിരുന്നു മോഹൻ. എന്നാൽ അയാൾ ചെയ്തു കൂട്ടിയതാവട്ടെ സമാനതകളില്ലാത്ത കുറ്റകൃത്യങ്ങളും.  സ്ത്രീകളെ വശീകരിച്ച്, ഇഷ്ടവും വിശ്വാസവും കവർന്നതിനു ശേഷം കൊലപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ കവരുകയായിരുന്നു മോഹന്റെ രീതി.

Advertisment

 2004നും 2009നും ഇടയിൽ കർണാടകയിൽ ഇയാൾ നടത്തിയ കൊലപാതകങ്ങൾ പോലീസിനും പൊതുജനങ്ങൾക്കും പേടിസ്വപ്നമായിരുന്നു. സ്ത്രീധനം നൽകാൻ കഴിയാത്തവരോ അനുയോജ്യരായ ഭർത്താക്കന്മാരെ കണ്ടെത്താൻ കഴിയാത്തവരോ ആയ 22-35 വയസ്സിനിടയിലുള്ള സ്ത്രീകളെയായിരുന്നു ഇയാൾ വശീകരിച്ച് കൊലപ്പെടുത്തിയിരുന്നത്.

Also Read: കളങ്കാവലിൽ മമ്മൂട്ടിയുടെ നായികമാരായി അവർ 22 പേർ

തന്റെ കെണിയിൽ വീണ ഇരയുമായി ലോഡ്ജിൽ മുറിയെടുത്ത് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം, അടുത്ത ദിവസം രാവിലെ, ഗർഭനിരോധന ഗുളിക എന്ന വ്യാജേന സയനൈഡ് നൽകി കൊലപ്പെടുത്തും. മരണം ഉറപ്പാക്കിയ ശേഷം, സ്ത്രീകളുടെ പക്കലുണ്ടായിരുന്ന സ്വർണവും പണവും അപഹരിച്ച് രക്ഷപ്പെടുകയായിരുന്നു ഇയാളുടെ രീതി. 
 
ഇത്തരത്തിൽ ഇരുപതിലധികം സ്ത്രീകളെ കൊലപ്പെടുത്തിയ കേസിലാണ് 'സയനൈഡ് മോഹൻ' വിചാരണ നേരിട്ടത്. 25 കൊലപാതക കേസുകളിൽ പ്രതിയായ മോഹൻ 20 കേസുകളിൽ ശിക്ഷിക്കപ്പെട്ടു. അഞ്ച് കേസുകളിൽ വധശിക്ഷ ലഭിച്ചെങ്കിലും, പിന്നീട് രണ്ടെണ്ണം ജീവപര്യന്തമായി കുറച്ചു. 

Mammootty Kalamkaval

1963 ഏപ്രിൽ 6 ന് കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ കന്യാന ഗ്രാമത്തിൽ ആണ് മോഹൻ കുമാർ ജനിച്ചത്. ദിവസ വേതനക്കാരായ കർഷക തൊഴിലാളികളായ മയിലപ്പ മൊഗേരയുടെയും തുക്രുവിൻ്റെയും മകനായിട്ടാണ് മോഹന്റെ ജനനം. 

Advertisment

Also Read: നിങ്ങൾക്കെന്നെ ഇഷ്ടപ്പെടാൻ കഴിയില്ല, പടം കണ്ടിറങ്ങുമ്പോൾ എന്റെ കഥാപാത്രം നിങ്ങളെ വിട്ട് പോവുകയുമില്ല: മമ്മൂട്ടി

ബിരുദ പഠനത്തിന് ശേഷം 1984 നവംബറിൽ സർക്കാർ പ്രൈമറി സ്കൂൾ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. സ്ഥിരമായി ഹാജരാകാത്തതിൻ്റെയും മോശം പെരുമാറ്റത്തിൻ്റെയും പേരിൽ പലപ്പോഴും സസ്പെൻഡ് ചെയ്യപ്പെട്ടിട്ടുണ്ട്. 

1987-ൽ മേരി എന്ന സ്ത്രീയെ വിവാഹം കഴിച്ചെങ്കിലും മതം മാറാൻ വിസമ്മതിച്ചതിനെ തുടർന്ന് ഇരുവരും വേർപിരിഞ്ഞു. പിന്നീട് മഞ്ജുള, ശ്രീദേവി എന്നീ രണ്ട് സ്ത്രീകളെക്കൂടി വിവാഹം കഴിച്ചു. ഇയാൾക്ക് രണ്ട് ഭാര്യമാരിലുമായി നാല് മക്കളുണ്ട്. എന്നാൽ, മോഹന്റെ കുറ്റകൃത്യങ്ങളുടെ കഥകൾ പുറത്തുവരുന്നത് വരെ ഭാര്യമാർ പരസ്പരം അറിയുകയോ ഇയാളുടെ ചെയ്തികളെക്കുറിച്ച് ബോധവതികളായിരിക്കുകയോ ചെയ്തിരുന്നില്ല.

Kalamkaval Mammootty look 2

സയനൈഡ് മോഹൻ്റെ കുറ്റകൃത്യ രീതി

മോഹൻ കുമാർ സ്ത്രീകളെ വഞ്ചിക്കുകയും കൊള്ളയടിക്കുകയും ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്യുന്ന രീതി 2000-കളുടെ തുടക്കത്തിലാണ് ആരംഭിച്ചത്.  താഴ്ന്ന സാമ്പത്തിക നിലയിലുള്ള സ്ത്രീകളെയാണ് ഇയാൾ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ബസ് സ്റ്റാൻഡുകളിലും മറ്റ് പൊതുസ്ഥലങ്ങളിലുമാണ് ഇയാൾ ഇരകളെ തിരഞ്ഞിരുന്നത്.

സർക്കാർ ഉദ്യോഗസ്ഥനായി സ്വയം പരിചയപ്പെടുത്തിയാണ് ഇയാൾ ഇരകളെ സമീപിച്ചിരുന്നത്. സംഭാഷണത്തിലൂടെ അവരുടെ ജാതി തിരിച്ചറിഞ്ഞ ശേഷം, താനും അതേ സമുദായത്തിൽപ്പെട്ടയാളാണെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തിരുന്നു. യഥാർത്ഥ പേര് ഉപയോഗിക്കാതെയായിരുന്നു ഈ വഞ്ചന.

Also Read: എനിക്ക് എന്നെ കൺട്രോൾ ചെയ്യാൻ അറിയില്ല: വിനായകൻ

വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി ഒളിച്ചോടാൻ പ്രേരിപ്പിക്കും. വിവാഹത്തിന് ആഭരണങ്ങളും നല്ല വസ്ത്രങ്ങളും കൊണ്ടുവരാൻ ആവശ്യപ്പെടും. മൈസൂരു, ബെംഗളൂരു, ഹാസൻ, മടിക്കേരി തുടങ്ങിയ ദൂരസ്ഥലങ്ങളിലേക്ക് ഇവരെ കൂട്ടിക്കൊണ്ടുപോകും. വിവാഹ തലേന്ന് ബസ് സ്റ്റാൻഡിന് സമീപമുള്ള ലോഡ്ജിൽ താമസിപ്പിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടും. വിവാഹത്തിനായി അമ്പലത്തിലേക്ക് പോകും മുമ്പ് ആഭരണങ്ങൾ ലോഡ്ജ് മുറിയിൽ വെക്കാൻ ആവശ്യപ്പെടും. വഴിയിൽ വെച്ച്, ഗർഭനിരോധന ഗുളികയാണെന്ന് തെറ്റിദ്ധരിപ്പിച്ച് സൈനൈഡ് ഗുളിക നൽകും. ഇത് കഴിച്ചാൽ ഉടൻ മൂത്രമൊഴിക്കാൻ തോന്നുമെന്ന് പറഞ്ഞ്, അവരെ ലേഡീസ് വാഷ്റൂമിലേക്ക് പറഞ്ഞയക്കും. ഗുളിക കഴിച്ച് സ്ത്രീ തളർന്നു വീഴുമ്പോൾ, ഇയാൾ ലോഡ്ജ് മുറിയിലേക്ക് തിരികെയെത്തി ആഭരണങ്ങൾ എടുത്ത് രക്ഷപ്പെടും. സ്വർണ്ണപ്പണിക്കാരൻ എന്ന വ്യാജേനയാണ് ഇയാൾ സൈനൈഡ് വാങ്ങിയിരുന്നത്.

എങ്ങനെയാണ് പിടിക്കപ്പെട്ടത്?

2009-ൽ അനിത മുല്യ എന്ന യുവതിയുടെ കൊലപാതകം വിവാദമായതോടെ അന്വേഷണം ശക്തമായി. 2009 ഒക്ടോബർ 21-ന് മോഹൻ കുമാർ പോലീസ് പിടിയിലായി. അന്വേഷണത്തിനിടെ 2004 നും 2009 നും ഇടയിൽ താൻ അനിതയടക്കം 19 സ്ത്രീകളെ സയനൈഡ് നൽകി കൊലപ്പെടുത്തിയതായി ഇയാൾ സമ്മതിച്ചു.

മോഹൻ്റെ മൂന്നാം ഭാര്യയായ ശ്രീദേവിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ വലിയ അളവിൽ സയനൈഡ് പൊടിയും മറ്റ് തെളിവുകളും പോലീസ് കണ്ടെടുത്തു. ഇതോടെയാണ് സയനൈഡ് മോഹൻ എന്ന പേരിൽ ഇയാൾ കുപ്രസിദ്ധനായത്. 

2020 ജൂൺ 24-ന്, ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്ത 20-ാമത്തെ കൊലപാതക കേസിൽ മംഗളൂരുവിലെ കോടതി മോഹന് ജീവപര്യന്തം ശിക്ഷ വിധിച്ചു. കോടതിയിൽ സ്വയം ഹാജരായി പോലീസുദ്യോഗസ്ഥരെയും സാക്ഷികളെയും ചോദ്യം ചെയ്യുമായിരുന്നു മോഹൻ. 

കളംങ്കാവലിലെ മമ്മൂട്ടി സയനൈഡ് മോഹനോ?

കളംങ്കാവലിൽ മമ്മൂട്ടിയുടെ കഥാപാത്രം ഒരു സീരിയൽ കില്ലറാകാനുള്ള സാധ്യതകൾ ടീസറിൽ കാണിക്കുന്നുണ്ട്. "മനുഷ്യനെ കൊല്ലുന്നതിലാണ് ഏറ്റവും വലിയ സന്തോഷം!" എന്ന് അദ്ദേഹം പറയുന്ന ഡയലോഗും, ഇയാളെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങളും ഈ കഥാപാത്രം സയനൈഡ് മോഹനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാകാം എന്ന ചർച്ചകൾക്ക് വഴിവെച്ചു.

"ആ കേസുമായി ഇതിന് നേരിട്ട് ഒരു ബന്ധവുമില്ല. എങ്കിലും, ഈ കഥാപാത്രം സയനൈഡ് ഉപയോഗിക്കുന്നുണ്ട്. സയനൈഡ് മോഹൻ്റെ കഥയല്ല ഇത്. എങ്കിലും അതുപോലൊരു വ്യക്തിയായിരിക്കാം. നിരവധി യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള കഥകൾ ഒരുപാട് പേർ എഴുതാറുണ്ട്. ഓരോ സിനിമയും യഥാർത്ഥ സംഭവങ്ങളുടെയും ഫിക്ഷൻ്റെയും മിശ്രിതമാണല്ലോ. അതിനാൽ, 'കളങ്കാവലി'ൻ്റെ അണിയറപ്രവർത്തകർക്കും ചില യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ലഭിച്ചിട്ടുണ്ടാവാം," എന്നാണ് ഈ അഭ്യൂഹങ്ങളോട് പ്രതികരിച്ച് മമ്മൂട്ടി പറഞ്ഞത്. 

Also Read:  മമ്മൂട്ടിയുടെ ഷർട്ട് റാംജി റാവുവിന്റെ കയ്യിലെത്തിയ കഥ

Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: