ക്രിക്കറ്റും ബോളിവുഡും ഒരുപോലെ ആഘോഷിച്ചതായിരുന്നു ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടേയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയുടേയും വിവാഹം. ചടങ്ങുകളും മറ്റും അതീവ രഹസ്യമായിട്ടായിരുന്നു നടന്നത്. മാധ്യമങ്ങളോട് പോലും ഇരുവരും ഒന്നും പറയാന്‍ കൂട്ടാക്കിയിരുന്നില്ല. ഒടുവില്‍ വിവാഹ ശേഷമാണ് ഔദ്യോഗിക പ്രതികരണം വന്നത് തന്നെ.
വളരെ സ്വകാര്യമായ ചടങ്ങായിരുന്നു തങ്ങള്‍ ആഗ്രഹിച്ചിരുന്നതെന്നും ആകെ 42 പേര്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തതെന്നും അനുഷ്‌ക പറയുന്നു. ”ഹോം സ്‌റ്റൈല്‍ വിവാഹമായിരുന്നു ഞങ്ങള്‍ ആഗ്രഹിച്ചിരുന്നത്. വെറും 42 പേര്‍മായിരുന്നു അതിഥികളായുണ്ടായിരുന്നത്. സെലിബ്രിറ്റി വിവാഹമായിരുന്നില്ല ആഗ്രഹിച്ചിരുന്നത്. ഞാനും വിരാടും വിവാഹിതരാകുന്നു. അത്ര മാത്രം.” അനുഷ്‌ക പറയുന്നു.
വിവാഹത്തിന്റെ ഒരുക്കങ്ങള്‍ക്കായി വ്യാജ പേരുകളിലാണ് ഇരുവരും ആളുകളുമായി ബന്ധപ്പെട്ടിരുന്നതെന്നും വിരാടിന്റെ കള്ളപ്പേര് രാഹുല്‍ എന്നായിരുന്നുവെന്നും അനുഷ്‌ക പറഞ്ഞു. 2017 ഡിസംബര്‍ 11 ന് സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും തങ്ങള്‍ വിവാഹിതരായതായി അറിയിച്ചത്.