സിടിവിയുടെ സരിഗമപ എന്ന സംഗീത റിയാലിറ്റി ഷോയിലെ താരമായി മാറിയിരിക്കുകയാണ് മലയാളി പയ്യനായ വൈഷ്ണവ് ഗിരീഷ്. ഓരോ തവണയും തന്റെ പാട്ടിലൂടെ വിധികർത്താക്കളെയും കാണികളെയും ഞെട്ടിക്കുകയാണ് വൈഷ്ണവ്. പക്ഷേ ബോളിവുഡിന്റെ കിങ് ഖാനെ വൈഷ്ണവ് ഞെട്ടിച്ചത് പാട്ടിലൂടെയല്ല, മറിച്ച് ഷാരൂഖിനെ കൂളായി എടുത്തുപൊക്കിയാണ്.

തന്റെ പുതിയ ചിത്രമായ ‘ജബ് ഹാരി മെറ്റ് സേജൾ’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് ഷാരൂഖ് ഷോയിൽ പങ്കെടുക്കാനെത്തിയത്. ഷോയിലെ മൽസരാർഥികൾക്കൊപ്പം ഷാരൂഖ് ആടുകയും പാടുകയും ചെയ്തു. ഇതിനിടയിലാണ് വൈഷ്ണവ് ഷാരൂഖിനെ എടുത്തുപൊക്കിയത്. സിനിമയിൽ നായികമാരെ എടുത്തുപൊക്കിയിട്ടുളള ഷാരൂഖ്, തന്നെ ഒരു ചെറിയ ചെക്കൻ കൂളായി എടുത്തുപൊക്കിയപ്പോൾ ചിരിയടക്കാനും കഴിഞ്ഞില്ല.

Read More : ഷാരൂഖിന് അഭിനയിക്കാൻ കഴിയില്ലെന്നു പറഞ്ഞൊരു നടിയുണ്ട്!

Shah Rukh Khan, Vaishnav Girish

സരിഗമപയുടെ സംപ്രേക്ഷണം ചെയ്യാൻ പോകുന്ന എപ്പിസോഡിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുളളത്. ഇന്ത്യന്‍ ഐഡോള്‍ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ ഏവരുടെയും മനം കവർന്ന മൽസരാർഥിയാണ് വൈഷ്ണവ്. സരിഗമപയിലും വൈഷ്ണവ് ഇതേ നേട്ടം ആവർത്തിക്കുകയാണ്. മത്സരത്തിന്റെ ചാലഞ്ചര്‍ ഒഡീഷനില്‍ വൈഷ്ണവിന്റെ പാട്ട് ജഡ്ജസും കാണികളും അതിശയിപ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലിപ്പോള്‍ വൈറലാണ്. ഐ ഹെയ്റ്റ് ലവ് സ്റ്റോറിസ് എന്ന ചിത്രത്തിലെ ‘ബിന്‍ തേരെ’ എന്ന പാട്ട് പാടിയാണ് വൈഷ്ണവ് ഏവരുടെയും കൈയ്യടി നേടിയത്.

Read More : ആരാധകന്റെ കണ്ണുനീർ കണ്ട് ഷാരൂഖിന്റെ ഹൃദയം അലിഞ്ഞു; ചേർത്തുനിർത്തി സെൽഫിയെടുത്തു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook