/indian-express-malayalam/media/media_files/uploads/2020/04/kajol.jpg)
ബോളിവുഡ് താരം കജോളിന്റെ മെഹന്ദി ചടങ്ങിന്റെ നിരവധി ചിത്രങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ ചിത്രം എല്ലാവരിലും തെല്ലൊരു കൗതുകമുണർത്തുന്നതാണ്. കാരണം ഈ ചിത്രത്തിൽ കജോളിന്റെ സുഹൃത്തും സഹനടനുമായ ഷാരൂഖ് ഖാനും അദ്ദേഹത്തിന്റെ ഭാര്യയും ഇന്റീരിയർ ഡെക്കറേറ്ററുമായ ഗൗരി ഖാനും മകൻ ആര്യനും ഉണ്ടെന്നതു തന്നെയാണ്.
അണിഞ്ഞൊരുങ്ങി സുന്ദരിയായി കജോൾ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് കാണാം. സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികളുടെ ഫാൻ പേജുകളിലാണ് ഈ ചിത്രം കടന്നു കറങ്ങുന്നത്.
കാജോളും ഷാരൂഖ് ഖാനും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1995 ൽ പുറത്തിറങ്ങിയ ദിൽവാലെ ദുൽഹനിയ ലേ ജായെങ്കെ എന്ന ചിത്രം മുംബൈയിലെ മറാത്ത മന്ദിർ തിയേറ്ററിൽ രണ്ട് പതിറ്റാണ്ടിലേറെയായി ഇപ്പോഴും പ്രദർശനം തുടരുന്നു. 1993 ൽ പുറത്തിറങ്ങിയ ബാസിഗർ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിച്ചു. കുച്ച് കുച്ച് ഹോത്താ ഹേ, കഭി ഖുഷി കഭി ഗം ..., മൈ നെയിം ഈസ് ഖാൻ എന്നിവയിലും അവർ അഭിനയിച്ചിട്ടുണ്ട്. രോഹിത് ഷെട്ടിയുടെ ദിൽവാലെയിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്.
Read More: നടന്‍ മണികണ്ഠന്‍ ആചാരി വിവാഹിതനായി
1999 ൽ കാജോൾ എയ് ദേവ്ഗണെ വിവാഹം കഴിച്ചു. ഇഷ്ക്, പ്യാർ തോ ഹോനാ ഹേയ് താ, ദിൽ ക്യാ കരേ തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. സിംഗപ്പൂരിൽ പഠിക്കുന്ന മകൾ നിസ (17), മുംബൈയിൽ മാതാപിതാക്കൾക്കൊപ്പം താമസിക്കുന്ന മകൻ യുഗ് എന്നിങ്ങനെ രണ്ടു മക്കളാണ് ഇവർക്ക്.
ഷാരൂഖ് ഖാനും ഗൗരിയും 1991ലാണ് വിവാഹിതരായത്. ആര്യൻ, സുഹാന, ആറ് വയസുകാരൻ അബ്രാം എന്നിങ്ങനെ മൂന്ന് മക്കളാണ്. ആര്യനും സുഹാനയും വിദേശത്ത് ഉന്നത പഠനം നടത്തുന്നു. അബ്രാം മാതാപിതാക്കൾക്കൊപ്പം മുംബൈയിൽ താമസിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us
 Follow Us