പ്രഭാസും അനുഷ്ക ഷെട്ടിയും അടുത്ത സുഹൃത്തുക്കളാണോ അതോ പ്രണയിതാക്കളാണോ എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. വെളളിത്തിരയിൽ ഇരുവരുടെയും ജോഡിപ്പൊരുത്തം ഗംഭീരമാണ്. ജീവിതത്തിലും ആ ജോഡിപ്പൊരുത്തം വേണമെന്ന് ആഗ്രഹിക്കുന്ന ആരാധകരും ഉണ്ട്. പക്ഷേ ജീവിതത്തിൽ തങ്ങൾ നല്ല സുഹൃത്തുക്കളാണെന്നാണ് പ്രഭാസും അനുഷ്കയും പറയുന്നത്.

പ്രഭാസും അനുഷ്കയും ഒരു സിനിമയിൽ ഒന്നിച്ചാലും ഒരുമിച്ചൊരു വേദി പങ്കിട്ടാലും പിന്നെ ഗോസിപ്പ് കോളങ്ങൾ നിറയുന്നത് ഇരുവരുടെയും പ്രണയവാർത്തകളായിരിക്കും. അതുകൊണ്ടാണോ എന്നറിയില്ല, അനുഷ്കയുടെ പുതിയ ചിത്രമായ ബാഗമതിയുടെ ഷൂട്ടിങ് സെറ്റിൽ മുഖം മറച്ച് പ്രഭാസ് എത്തിയത്. ബാഗമതിയുടെ പ്രൊമോഷണൽ വിഡിയോയിൽ മുഖം മറച്ച് ഒരാൾ നടന്നുനീങ്ങുന്നത് വ്യക്തമാണ്. ഒരു ആരാധകനാണ് അത് പ്രഭാസ് ആണെന്ന് കണ്ടുപിടിച്ചത്.

ബാഗമതിയുടെ ഷൂട്ടിങ് സെറ്റിൽ പ്രഭാസ് എത്തിയത് അനുഷ്കയെ കാണാൻ വേണ്ടിയെന്നാണ് ആരാധകർ പറയുന്നത്. മുഖം മറച്ചുവന്നത് മാധ്യമശ്രദ്ധയിൽ നിന്നും രക്ഷപ്പെടാനാണെന്നും ചിലർ പറയുന്നു. എന്നാൽ തന്റെ പുതിയ ചിത്രമായ സാഹോയിലെ ലുക്ക് പുറത്തുപോകാതിരിക്കാനാണ് പ്രഭാസ് അങ്ങനെ ചെയ്തതെന്ന അഭിപ്രായക്കാരുമുണ്ട്. എന്തായാലും പ്രഭാസിന്രെ വരവ് അനുഷ്കയെ മാത്രമല്ല, ബാഗമതി ടീമിനെയും അതിശയപ്പെടുത്തിയെന്നാണ് സൂചന.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ