സഞ്ജയ്‌ ലീലാ ഭന്‍സാലിയുടെ രണ്ട് നായികമാര്‍ ഒരു ഫ്രെയിമില്‍. രണ്ടു തലമുറയില്‍ പെട്ട ഈ താരരാണിമാര്‍ ഒരുമിച്ചത് ജിയോ ഫിലിംഫെയെര്‍ മറാത്തി സിനിമാ അവാര്‍ഡ്‌ വേളയിലാണ്. ഉടന്‍ വരാന്‍ പോകുന്ന ഭന്‍സാലിയുടെ ‘പദ്മാവതി’ യിലെ നായിക ദീപിക പദുക്കോണും ഭന്‍സാലിയെ യശസ്സിലേക്കുയര്‍ത്തിയ ‘ദേവ്ദാസ്‌’ നായികമാരില്‍ ഒരാളായ മാധുരി ദിക്ഷിതും റെഡ് കാര്‍പെറ്റില്‍ കൈകോര്‍ത്തു.

When queens meet! #MadhuriDixit and #DeepikaPadukone catch up at the #JioFilmfareAwards (Marathi).

A post shared by Filmfare (@filmfare) on

സബ്യസാചി ഡിസൈന്‍ ചെയ്ത സാരിയില്‍ ദീപിക തിളങ്ങിയപ്പോള്‍ പിങ്ക് സ്യൂട്ട് അണിഞ്ഞെത്തിയ മാധുരി തന്‍റെ സ്വതസിദ്ധമായ ചിരിയില്‍ തിളങ്ങി. ഭര്‍ത്താവ് ശ്രീരാം നേനെയ്ക്കൊപ്പമാണ് മാധുരി എത്തിയത്.

ഇതിനു മുന്‍പ് ഇവര്‍ ഒരു ടെലിവിഷന്‍ ഷോയില്‍ ഒന്നിച്ചെത്തിയിരുന്നു. മാധുരി ജഡ്ജ് ആയിരുന്ന ‘ഝലക് ദിഖ് ലാ ജാ’ എന്ന നൃത്ത റിയാലിറ്റി ഷോ ആയിരുന്നു അത്.

ദീപിക നായികയാകുന്ന സഞ്ജയ്‌ ലീലാ ഭന്‍സാലിയുടെ ‘പദ്മാവതി’ യുടെ ട്രെയിലറും ഗാനവും ഈയിടെ പുറത്തു വന്നിരുന്നു. രണ്ടിനും വലിയ പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്. രാജസ്ഥാനിലെ ചിറ്റോര്‍ റാണിയായ പദ്മാവതിയെയാണ് ദീപിക അവതരിപ്പിക്കുന്നത്‌. ദീപികയുടെ ഭര്‍ത്താവായി ഷാഹിദ് കപൂറും അലാവുദ്ദീന്‍ ഖില്ജിയായി രണ്‍വീര്‍ സിങ്ങും അഭിനയിക്കുന്നു. ഡിസംബര്‍ 1 ന് ചിത്രം റിലീസ് ചെയ്യും.

മാധുരി ദിക്ഷിത്, നാനാ പാട്ടെക്കര്‍, ശ്രീരാം നേനെ

മാധുരി ദിക്ഷിത് അടുത്തതായി ഒരു മറാത്തി ചിത്രത്തില്‍ അഭിനയിക്കും എന്നാണു റിപ്പോര്‍ട്ടുകള്‍. ഇനിയും പേരിട്ടിട്ടില്ലാത്ത സ്ത്രീ കേന്ദ്രീകൃത ചിത്രത്തില്‍ കോമഡിയ്ക്കും പ്രാധാന്യമുണ്ട് എന്നും വൃത്തങ്ങള്‍.

Check out the stunning #DeepikaPadukone enjoying the #JioFilmfareAwards (Marathi)

A post shared by Filmfare (@filmfare) on

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ