പേളി മാണിയും ശ്രീനിഷ് അരവിന്ദും മകൾ നിലയും സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതയാണ്. അടുത്തിടെ തങ്ങളുടെ കുടുംബത്തിലേക്ക് പുതിയൊരു അതിഥിയെത്തിയ കാര്യം സമൂഹമാധ്യമങ്ങളിലൂടെ പേളി ആരാധകരുമായി പങ്കുവച്ചിരുന്നു. പേളിയുടെ സഹോദരി റേച്ചലിനൊരു ആൺകുഞ്ഞ് പിറന്ന വിശേഷമാണ് പേളി ഷെയർ ചെയ്തത്.
കുഞ്ഞനിയൻ റെയിനിനെ ആദ്യമായി കണ്ട നിലയുടെ അമ്പരപ്പിനെയും സന്തോഷത്തേയുമെല്ലാം കുറിച്ച് പേളി പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കുഞ്ഞനിയനെ കണ്ട് ആദ്യം നിലയൊന്ന് ആശയക്കുഴപ്പത്തിലായെങ്കിലും പതിയെ അവർക്കിടയിൽ അതിശയകരമായ ഒരു സഹോദരി സഹോദര ബന്ധം വളരുന്നത് തന്നെ ഏറെ സന്തോഷിപ്പിച്ചുവെന്നാണ് പേളി കുറിച്ചത്.
“ലോകത്തിലെ ഏറ്റവും മനോഹരമായ ബന്ധങ്ങളിലൊന്ന് സഹോദരിമാർ തമ്മിലുള്ള ബന്ധമാണ്, ഞങ്ങളുടെ റെയിൻ ബേബിയെ എന്റെ കൈകളിൽ ഇങ്ങനെ പിടിക്കുമ്പോൾ ഒരിക്കൽ കൂടി ഞാൻ അമ്മയായത് പോലെ തോന്നുന്നു. റേച്ചൽ പ്രസവവേദന അനുഭവിക്കുമ്പോൾ എന്റെ അനുജത്തിക്ക് വേദന സഹിക്കാൻ കഴിയുമോ എന്ന് ഞാൻ ആശ്ചര്യപ്പെട്ടു, പക്ഷേ റേച്ചൽ ആയിരുന്നു ഏറ്റവും ശക്ത. ഇപ്പോൾ ഞങ്ങൾ റെയ്നെ കണ്ടുമുട്ടിയ ദിവസം, ഞങ്ങൾക്കിടയിൽ ഇതിനകം തന്നെ ശക്തമായ ഒരു ബന്ധമുണ്ടെന്ന് തോന്നുന്നു. തീർച്ചയായും അവൻ ഏറ്റവും വിലപ്പെട്ടവനാണ്, നില ഇപ്പോൾ ഒരു വലിയ സഹോദരിയായി. അവളാദ്യം അവനെ കണ്ട് അൽപ്പം ആശയക്കുഴപ്പത്തിലായി, പക്ഷേ പിന്നെ ‘വാവൂ’ എന്ന് പറയാൻ തുടങ്ങി. അവരെ നോക്കിയിരിക്കുമ്പോൾ അവർക്കിടയിൽ അതിശയകരമായ ഒരു സഹോദരി സഹോദര ബന്ധം വളരുന്നത് ഞാൻ കാണുന്നു,” പേളി പറയുന്നു.
ഫൊട്ടോഗ്രാഫറായ റൂബെന് ബിജി തോമസാണ് റേച്ചലിന്റെ ഭർത്താവ്. സഹോദരി എന്നതിനേക്കാൾ പേളിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് റേച്ചൽ.
Read more: അമ്മയുടെ തനിപകർപ്പായി ഒരു മകൾ; ആരെന്നു മനസ്സിലായോ?