scorecardresearch
Latest News

അന്ന് മഞ്ജു വാര്യരെ കാണാൻ കരഞ്ഞു; ഇന്ന് ഒപ്പം സിനിമയിൽ

‘വെള്ളരിക്ക പട്ടണം’ എന്ന ചിത്രത്തിൽ മഞ്ജുവിനൊപ്പം അഭിനയിക്കുകയാണ് മാസ്റ്റർ തേജസ് ഇപ്പോൾ

Manju Warrier, Manju warrier latest, Manju warrier photos, manju warrier videos, മഞ്ജു വാര്യർ

താരങ്ങളുടെ കുട്ടി ആരാധകരെ കുറിച്ചുള്ള രസകരമായ കഥകൾ നമ്മൾ പലപ്പോഴും കേട്ടിട്ടുണ്ടാവും. മമ്മൂട്ടി പിറന്നാളിനു വിളിച്ചില്ലെന്നു പറഞ്ഞ് താരത്തോട് പിണങ്ങിയ പെരിന്തൽമണ്ണ തിരൂർക്കാട് സ്വദേശിയായ കൊച്ചുമിടുക്കി ദുവാ എന്ന പീലിയും വാർത്തകളിൽ ഇടം പിടിച്ച കുട്ടി ആരാധികയാണ്. ഒടുവിൽ ദുവയുടെ പിണക്കം തീർക്കാൻ മമ്മൂട്ടി തന്നെ നേരിട്ട് വിളിക്കുകയായിരുന്നു. ഇപ്പോഴിതാ, മഞ്ജുവാര്യരുടെ ഒരു കുട്ടി ആരാധകനാണ് വാർത്തകളുടെ ശ്രദ്ധ നേടുന്നത്. ആറു വയസ്സുകാരനായ തേജസാണ് ആ കുട്ടി ഫാൻ.

മഞ്ജുവിനൊപ്പം തേജസ്സ്

‘വെള്ളരിക്ക പട്ടണം’ എന്ന ചിത്രത്തിൽ ഓഡിഷൻ വഴി തിരഞ്ഞെടുക്കപ്പെട്ടു വന്നതാണ് മാസ്റ്റർ തേജസ്. ഷൂട്ടിങ്ങിനിടെയാണ് മഞ്ജു വാര്യർ തേജസ്സിന്റെ രണ്ടര വയസ്സിലെ വീഡിയോ കാണാൻ ഇടയായത്. എനിക്ക് മഞ്ജു വാര്യരെ കാണണം എന്ന് പറഞ്ഞായിരുന്നു വിഡിയോയിൽ തേജസ്സിന്റെ കരച്ചിൽ മുഴുവനും. അന്ന് കരഞ്ഞെങ്കിലും ഇന്ന് കൂടെ അഭിനയിക്കാൻ പറ്റിയ സന്തോഷത്തിലാണ് ഇപ്പോൾ തേജസ്. കുരുന്നിന്റെ സ്നേഹത്തിനു മുന്നിൽ സ്വതസിദ്ധമായ ചിരി ആയിരുന്നു താരത്തിന്റെ മറുപടി. ഒപ്പം നിർത്തി ഒരു ഫോട്ടോ എടുക്കാനും മറന്നില്ല മഞ്ജു.

മഞ്ജുവാര്യരെ കാണാൻ വാശിപ്പിടിച്ച് കുഞ്ഞു തേജസ്സ്. രണ്ടര വയസ്സിലെ വീഡിയോ.

ഫുള്‍ ഓണ്‍സ്റ്റുഡിയോസ് നിര്‍മിക്കുന്ന ‘വെള്ളരിക്കാപട്ടണ’ത്തിന്റെ സംവിധാനം മഹേഷ് വെട്ടിയാറാണ്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. അലക്സ് ജെ.പുളിക്കല്‍ ആണ് ഛായാഗ്രഹണം. മാവേലിക്കരയും വെണ്മണിയുമാണ് പ്രധാന ലൊക്കേഷനുകള്‍.

മഞ്ജുവാര്യര്‍ക്കും സൗബിനുമൊപ്പം സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, ഇടവേള ബാബു, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, വീണനായര്‍, പ്രമോദ് വെളിയനാട്, ശ്രീകാന്ത് വെട്ടിയാര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.

എഡിറ്റിങ് അപ്പുഭട്ടതിരിയും അര്‍ജു ബെന്നും ചേര്‍ന്ന് നിര്‍വഹിക്കുന്നു. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. ശ്രീജിത് നായരും കെ.ജി.രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. പി.ആര്‍.ഒ. എ.എസ്.ദിനേശ്.

Read more: ചിരിയാൽ നനയുന്ന കണ്ണുകൾ; ശ്രദ്ധ നേടി മഞ്ജുവാര്യരുടെ ചിത്രങ്ങൾ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: When manju warrier met her little fan