/indian-express-malayalam/media/media_files/uploads/2023/08/Mohanlal-Malootty.jpg)
മാളൂട്ടിയ്ക്ക് ഒപ്പം മോഹൻലാൽ
മിനിസ്ക്രീൻ പ്രേക്ഷകരുടെ മാനസപുത്രിയാണ് മാളൂട്ടി എന്ന ഹെസ്സ മെഹ. ഒരു ചിരി ഇരു ചിരി ബമ്പർ ചിരി എന്ന പ്രോഗ്രാമിലൂടെയാണ് മാളൂട്ടി ശ്രദ്ധ നേടിയത്. 'ഒരു കോഴിയമ്മയ്ക്ക് രണ്ട് കുട്ടിയുണ്ടാർന്ന്' തുടങ്ങിയ മാളൂട്ടിയുടെ കഥകളും സ്കിറ്റുകളും ഡയലോഗുകളുമെല്ലാം റീലുകളിലും തരംഗമായി മാറിയിരുന്നു. എന്റെ അമ്മ സൂപ്പറാ എന്ന റിയാലിറ്റി ഷോയിൽ മാളൂട്ടിയും അമ്മ ഷഹാന നാസറും മത്സരാർഥിയായിരുന്നു.
ഇപ്പോഴിതാ, മോഹൻലാലിനെ കാണുക എന്ന മാളൂട്ടിയുടെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ്. മഴവിൽ മനോരമയും താരസംഘടനയായ അമ്മയും ചേർന്നു നടത്തുന്ന മഴവിൽ എന്റർടൈൻമെന്റ് അവാർഡ്സ് 2023ന്റെ റിഹേഴ്സൽ ക്യാംപിൽ വച്ച് മാളൂട്ടി തന്റെ പ്രിയപ്പെട്ട ലാലേട്ടനെ കണ്ടു, കഥകളും വിശേഷങ്ങളും പറഞ്ഞു. ഈ കൂടിക്കാഴ്ചയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്.
ലാലേട്ടനെയും കാത്ത് ആകാംക്ഷയോടെ ഇരിക്കുന്ന ഹെസ്സയെ വഡിയോയിൽ കാണാം. ലാലേട്ടൻ വന്നാൽ ഞാൻ ഓടിപ്പോയി കെട്ടിപ്പിടിക്കും എന്നാണ് ഹെസ്സ പറയുന്നത്.
"ലാലേട്ടൻ അറിയുംതോറും അടുപ്പം കൂടുന്ന മഹാസാഗരം," ലാലേട്ടനു മുന്നിൽ ഒരു സ്റ്റാൻഡ് അപ്പ് കോമഡിയും മാളൂട്ടി അവതരിപ്പിച്ചു. ഒപ്പം 'കിലുക്കം' സിനിമയിലെ രേവതിയുടെ ഡയലോഗും ഹെസ്സ മനോഹരമായി അവതരിപ്പിച്ചു. എപ്പോഴാണ് മാളൂട്ടിയുടെ വീട്ടിലേക്ക് വരേണ്ടതെന്നും മോഹൻലാൽ കുശലം ചോദിച്ചു. മാളൂട്ടിയ്ക്ക് ഒപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാനും താരം മറന്നില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.