ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്രമേളയായായ കാൻ ഫിലിം ഫെസ്റ്റിവലിന് തിരശ്ശീല ഉയരാൻ ഇനി ഏതാനും ദിനങ്ങൾ മാത്രം ബാക്കി. മേയ് 16നാണ് ഈ വർഷത്തെ കാൻ ചലച്ചിത്രമേള ആരംഭിക്കുന്നത്. സംവിധായകൻ മൈവെനും ജോണി ഡെപ്പും അഭിനയിച്ച ഫ്രഞ്ച് ഭാഷാ ചിത്രമായ ജീൻ ഡു ബാരിയാണ് ഉദ്ഘാടന ചിത്രം. മെയ് 27നാണ് ചലച്ചിത്രമേള അവസാനിക്കുക. പിക്‌സറിന്റെ ആനിമേഷൻ എലമെന്റൽ ആണ് സമാപന ചിത്രം.
ഫ്രഞ്ച് റിവൈറയിൽ നടക്കുന്ന ചടങ്ങിൽ ഹോളിവുഡ് താരങ്ങളിൽ ലിയോനാർഡോ ഡികാപ്രിയോ, നതാലി പോർട്ട്മാൻ, ഹാരിസൺ ഫോർഡ് എന്നിവരും പങ്കെടുക്കും. കാൻ ചലച്ചിത്രമേളയുടെ 76-ാമത് പതിപ്പാണ് ഈ വർഷം നടക്കുന്നത്.
എന്താണ് കാൻ ചലച്ചിത്രമേളയുടെ പ്രത്യേകത?
ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്രമേളയായ കാൻ 1939ലാണ് വിഭാവനം ചെയ്യപ്പെടുന്നത്. അന്നത്തെ ഫാസിസ്റ്റ് സ്വാധീനമുള്ള വെനീസ് ഫിലിം ഫെസ്റ്റിവലിന് ബദലായി വന്ന ചലച്ചിത്രമേളയായിരുന്നു കാൻ. 1946 മുതൽ വർഷം തോറും കാൻ ചലച്ചിത്രമേള സംഘടിപ്പിക്കപ്പെടാൻ തുടങ്ങി. എന്നാൽ 1948, 1950 വർഷങ്ങളിൽ പണമില്ലാത്തതിനാൽ ഈ ചലച്ചിത്രമേള റദ്ദാക്കപ്പെട്ട ചരിത്രവുമുണ്ട്. പ്രതിവർഷം 12,50ൽ അധികം സിനിമാ വ്യവസായ പ്രൊഫഷണലുകളെ ആകർഷിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര വിപണിയാണിത്.
കാൻ 2023ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ
വിവിധ കാറ്റഗറികളിലായി നൂറു കണക്കിന് ചിത്രങ്ങൾ ഈ ചലച്ചിത്രമേളയിൽ മത്സരിക്കുന്നുണ്ട്. കാൻ ചലച്ചിത്രോത്സവത്തിൽ നൽകുന്ന ഏറ്റവും പ്രാധാനപ്പെട്ട പുരസ്കാരം ഗോൾഡൻ പാം പുരസ്കാരമാണ്. ഇതിനായി മത്സരിക്കുന്നത് 21 സിനിമകളാണ്.
സിനിമകളുടെ പേരു വിവരങ്ങൾ താഴെ:
- Club Zero by Jessica Hausner
- The Zone of Interest by Jonathan Glazer
- Kuolleet Lehdet (Fallen Leaves) by Aki Kaurismaki
- Les Filles d’Olfa (Four Daughters) by Kaouther Ben Hania
- Asteroid City by Wes Anderson
- Anatomie d’une chute (Anatomy of a Fall) by Justine Triet
- Kaibutsu (Monster) by Kore-eda Hirokazu
- Il Sol dell’ Avvenire (A Brighter Tomorrow) by Nanni Moretti
- L’ete dernier (Last Summer) by Catherine Breillat
- Kuru Otlar Ustune (About Dry Grasses) by Nuri Bilge Ceylan
- La Chimera by Alice Rohrwacher
- La Passion de Dodin Bouffant (The Pot-au-Feu by Tran Anh Hung
- Rapito (Kidnapped) by Marco Bellocchio
- May December by Todd Haynes
- Qing Chun (Youth) by Wang Bing
- The Old Oak by Ken Loach
- Banel e Adama by Ramata-Toulaye Sy
- Perfect Days by Wim Wenders
- Firebrand by Karim Aïnouz
- Black Flies by Jean-Stéphane Sauvaire
- Le Retour (Homecoming) by Catherine Corsini
ഷോർട്ട് ഫിലിമുകൾക്കും ആർട്ട് ഹൗസ് ഫിലിം-ഫോക്കസ്ഡ് അൺ സെർട്ടൻ റിഗാർഡ് സൈഡ്‌ബാർ വിഭാഗത്തിനും പ്രത്യേക വിഭാഗങ്ങളുണ്ട്. ഗ്രാൻഡ് പ്രിക്സ്, ജൂറി പുരസ്കാരം, മികച്ച സംവിധായകൻ, മികച്ച നടൻ, മികച്ച നടി, മികച്ച തിരക്കഥ, മികച്ച ഹ്രസ്വചിത്രം എന്നിവയാണ് മറ്റ് അവാർഡുകൾ.
പോയവർഷത്തെ ജേതാക്കൾ
ടാക്‌സി ഡ്രൈവർ, അപ്പോക്കലിപ്‌സ് നൗ, പൾപ്പ് ഫിക്ഷൻ, ദി പിയാനിസ്റ്റ്, പാരസൈറ്റ് എന്നിവയാണ് പോയവർഷങ്ങളിൽ പാം ഡി ഓർ നേടിയ ചിത്രങ്ങൾ.