/indian-express-malayalam/media/media_files/2025/11/08/dulquer-salman-mammootty-2025-11-08-15-03-28.jpg)
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന കാന്ത നവംബർ 14ന് ആഗോള റിലീസിനെത്തുകയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Also Read: വിമാനം പറത്തി നവനീത്; അളിയനെ ട്രോളി കാളിദാസ്, വീഡിയോ
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രസ് മീറ്റിനിടെ മമ്മൂട്ടിയുടെ ഡയലോഗ് പറഞ്ഞ് കയ്യടി നേടുന്ന ദുൽഖറിന്റെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. മുൻപ്, ഭീഷ്മ പർവ്വം എന്ന സിനിമയുടെ പ്രൊമോഷനിടെ ചിത്രത്തിന് പ്രേക്ഷകർ എന്തിന് ടിക്കറ്റ് എടുക്കണം? എന്ന ചോദ്യത്തിന് 'നിങ്ങൾ ഒന്ന് ടിക്കറ്റ് എടുത്ത് നോക്ക്' എന്ന് മമ്മൂട്ടി പറഞ്ഞത് വൈറലായിരുന്നു. ഈ ഡയലോഗ് ആവർത്തിക്കുകയായിരുന്നു ദുൽഖർ.
Also Read: ഗബ്രിയുടെ പെങ്ങളുടെ മധുരംവെപ്പിൽ താരമായി ജാസ്മിന്‍; ഫോട്ടോ
"എല്ലാവരും പോയി കാന്ത കാണണം. ഇത് എനിക്ക് മറക്കാൻ പറ്റാത്ത ഒരു സിനിമയാണ്. സിനിമ കാണുമ്പോൾ നിങ്ങൾക്കും അതുപോലെ തന്നെയാകും എന്ന് വിശ്വസിക്കുന്നു. പണ്ട് ഒരാൾ പറഞ്ഞത് പോലെ നിങ്ങൾ ടിക്കറ്റ് എടുത്ത് നോക്ക്. എന്തായാലും ഇഷ്ടമാകും," ദുൽഖറിന്റെ വാക്കുകളിങ്ങനെ.
Also Read: അതൊന്നും എന്റെ സമ്മതത്തോടെയല്ല, ഒരുപാട് തട്ടിപ്പ് നടക്കുന്ന കാലമാണ്; മുന്നറിയിപ്പുമായി സംയുക്ത വർമ
സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയാണ് കാന്ത പറയുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ടി.കെ. മഹാദേവൻ എന്ന നടൻ ആയാണ് ദുൽഖർ സൽമാൻ ഈ ചിത്രത്തിൽ വേഷമിടുന്നത്. റാണ ദഗ്ഗുബതി പോലീസ് വേഷത്തിലാണ് സിനിമയിൽ എത്തുന്നത്.
1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ നടക്കുന്നത്. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ചിത്രം കേരളത്തിൽ എത്തിക്കുന്നത് വേഫറെർ ഫിലിംസ് തന്നെയാണ്.
Also Read: പരീക്ഷയിൽ തോറ്റു, ചതിച്ചത് ചാറ്റ്‍ജിപിടി; വെളിപ്പെടുത്തി കിം കർദാഷിയാൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us