അന്തരിച്ച രാജ്യസഭ എംപി അമർ സിങ് മലയാള സിനിമയിൽ നായകനായപ്പോൾ

അമർ സിങ്ങിന്റെ അഭിനയത്തിനും ഡിംപിൾ കപാഡിയയുടെ മലയാള ചലച്ചിത്രരംഗത്തേക്കുള്ള അരങ്ങേറ്റത്തിനും അവസരം കുറിച്ച ചിത്രമായിരുന്നു ഇത്

Amar Singh, അമർ സിങ്, Bombay Mittayi, Dimple Kapadia, Rajyasabha MP, രാജ്യസഭ എംപി, dies, മരിച്ചു, അന്തരിച്ചു, iemalayalam, ഐഇ മലയാളം

മുൻ സമാജ്‌വാദി പാർട്ടി (എസ്പി) നേതാവ് അമർ സിംഗ് ദീർഘനാളത്തെ അസുഖത്തെ തുടർന്ന് ശനിയാഴ്ച സിംഗപ്പൂരിലെ ആശുപത്രിയിൽ വച്ച് മരണത്തിന് കീഴടങ്ങി. 64 വയസായിരുന്നു അദ്ദേഹത്തിന്. അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചിച്ച് രാഷ്ട്രീയക്കാരും സിനിമ മേഖലയിലെ സെലിബ്രിറ്റികളുമെല്ലാം രംഗത്തെത്തി. ബോംബെ മിത്തായി എന്ന മലയാള ചിത്രത്തിൽ, അമർ സിങ് നടി ഡിംപിൾ കപാഡിയയുമായി സ്‌ക്രീൻ സ്‌പേസ് പങ്കിട്ടിട്ടുണ്ടെന്ന് നിർമ്മാതാവ് തനുജ് ഗാർഗ് ട്വിറ്ററിൽ കുറിച്ചു.

2011 ഡിസംബറിൽ റിലീസ് ചെയ്ത ഉമർ കരിക്കാട് സംവിധാനം ചെയ്ത ചിത്രം അമർ സിങ്ങിന്റെ അഭിനയത്തിനും ഡിംപിൾ കപാഡിയയുടെ മലയാള ചലച്ചിത്രരംഗത്തേക്കുള്ള അരങ്ങേറ്റത്തിനും അവസരം കുറിച്ചു. ഇരുവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Read More: രാജ്യസഭ എംപി അമര്‍ സിങ് അന്തരിച്ചു

ഏറെ കാലമായി ചികിത്സയിലായിരുന്ന അമർ സിങ്, നേരത്തെ, അദ്ദേഹം കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കും വിധേയനായിരുന്നു. ഏഴ് മാസത്തിലധികമായി സിംഗപ്പൂരിലെ ചകില്‍സ തുടങ്ങിയിട്ട്. 2013 മുതല്‍ വൃക്ക രോഗമുണ്ട് അമര്‍ സിങ്ങിന്. അദ്ദേഹം ഐസിയുവിലാണെന്ന് അടുത്തിടെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2008ൽ യുഎസ്സുമായുള്ള ആണവകരാറിൽ ഇടതുപക്ഷ പാർട്ടികൾ കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന് നൽകിയിരുന്ന പിന്തുണ പിൻവലിച്ച സമയത്ത് സമാജ് വാദി പാർട്ടി സർക്കാരിനെ പിന്തുണച്ചതിൽ അമർ സിങ്ങിന്റെ ഇടപെടൽ നിർണായകമായിരുന്നു.

ദേശീയ രാഷ്ട്രീയത്തിൽ സജീവ സാന്നിധ്യമായിരുന്ന അമർ സിങ് ആണ് ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, ജയ ബച്ചൻ, ജയപ്രദ തുടങ്ങിയവരെ സമാജ് വാദി പാർട്ടിയിലെത്തിച്ചത്. ജയ ബച്ചനും ജയപ്രദയും എസ്പിയുടെ രാജ്യസഭാംഗങ്ങളാവുകയും ചെയ്തു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: When dimple kapadia starred with amar singh in malayalam film bombay mittayi

Next Story
എന്റെ അനിയത്തിക്കുട്ടി; സഹോദരിയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ​ പങ്കുവച്ച് ദിവ്യ ഉണ്ണിDivya Unni, ദിവ്യ ഉണ്ണി, Vidya Unni, വിദ്യ ഉണ്ണി, Divya Unni sister, ദിവ്യ ഉണ്ണിയുടെ സഹോദരി, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com