തന്റെ സിനിമകളെ കുറിച്ചുള്ള വിശേഷങ്ങൾ മാത്രമാണ് സാധാരണയായി നടൻ ധനുഷ് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ളത്. എന്നാൽ​ കോവിഡ് കാലത്ത് കുട്ടികളും കുടുംബവുമായി കുറേ നല്ല നിമിഷങ്ങൾ പങ്കിടുന്ന ധനുഷിന് സ്വകാര്യ ജീവിതത്തിലെ സന്തോഷങ്ങൾ കൂടി ആരാധകരുമായി പങ്കിടാൻ ഒരാഗ്രഹം.

Read More: ‘അയ്യപ്പനും കോശിയും’ തമിഴിലേക്ക്; പൃഥ്വിരാജിന് പകരം ധനുഷ്

വീടിന്റെ ടെറസിൽ മക്കളായ യാത്രയുടേയും ലിംഗയുടേയും കൂടെ രസകരമായ തർക്കങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ് താരം. മൂത്തമകൻ യാത്ര തന്റെ ടീഷർട്ട് എടുത്തുവെന്നും എന്നിട്ടത് സ്വന്തം ടീഷർട്ട് ആണെന്ന് തർക്കിക്കുയാണെന്നും ധനുഷ് പറയുന്നു. അച്ഛന്റേയും ചേട്ടന്റേയും അടിപിടി കണ്ട് ലിംഗ ധനുഷിന്റെ ചുമലിൽ കയറി ഇരിക്കുന്നുണ്ട്.

 

View this post on Instagram

 

When your first born wears your tshirt and argues it’s his #Yathra #Linga

A post shared by Dhanush (@dhanushkraja) on

സൂപ്പർസ്റ്റാർ രജനികാന്തിന്റെ മൂത്തമകൾ ഐശ്വര്യയെയാണ് ധനുഷ് വിവാഹം കഴിച്ചിരിക്കുന്നത്. 2004ലാണ് ധനുഷും ഐശ്വര്യയും വിവാഹിതരായത്. മൂത്തമകൻ യാത്ര 2006 ലും ഇളയ ലിംഗ 2010 ൽ ജനിച്ചു.

ബിജു മേനോനും പൃഥ്വിരാജും മുഖ്യ വേഷത്തിൽ എത്തിയ സൂപ്പർ ഹിറ്റ് മലയാള ചിത്രം അയ്യപ്പനും കോശിയും തമിഴിലേക്ക് റീമേക്ക് ചെയ്യുമ്പോൾ, കോശിയായി എത്തുക ധനുഷാണ് എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ‘ആടുകളം’, ‘ജിഗർതണ്ട’, ‘പൊള്ളാതവൻ’ എന്നീ ചിത്രങ്ങളുടെ നിർമാതാവായ കതിർസേനൻ ആണ് ചിത്രം നിർമിക്കുന്നത്. പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ധനുഷ് കതിർസേനനെ അറിയിച്ചു എന്നാണ് റിപ്പോർട്ട്.

തന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രം ‘അത്‌രംഗി രേ’യുടെ ചിത്രീകരണ തിരക്കിലായിരുന്നു ധനുഷ്. എന്നാൽ, കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യവ്യാപകമായി സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ സിനിമയുടെ ചിത്രീകരണവും നിലയ്ക്കുകയായിരുന്നു. ആനന്ദ് എൽ റായ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധനുഷിനൊപ്പം അക്ഷയ് കുമാർ, സാറാ അലിഖാൻ എന്നിവരുമുണ്ട്. 2021ലെ വാലന്റൈൻസ് ഡേയ്ക്ക് ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ ശ്രമം. മാരി ശെൽവരാജ് ചിത്രം ‘കർണനി’ലും ധനുഷ് അഭിനയിക്കുന്നുണ്ട്.

Read in English: When Dhanush and Yathra had a funny argument over a T-shirt

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook