scorecardresearch

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് അര്‍ജുന്‍ കപൂര്‍

തനിക്ക് ഇന്ത്യയിലേക്കു വരാന്‍ വളരെ ആഗ്രഹമുണ്ടെന്നായിരുന്നു റൊണാള്‍ഡോയുടെ പ്രതികരണം

തനിക്ക് ഇന്ത്യയിലേക്കു വരാന്‍ വളരെ ആഗ്രഹമുണ്ടെന്നായിരുന്നു റൊണാള്‍ഡോയുടെ പ്രതികരണം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Arjun Kapoor, Cristiano Ronaldo

ബോളിവുഡ് താരം അര്‍ജുന്‍ കപൂര്‍ ഒരു കട്ട ഫുട്‌ബോള്‍ ആരാധകനാണെന്നു പറഞ്ഞാല്‍ ആര്‍ക്കും മറിച്ചൊരു അഭിപ്രായം ഉണ്ടാകില്ല. അങ്ങനൊരു ആരാധകന്, പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ നേരില്‍ കാണാന്‍ അവസരം കിട്ടിയാല്‍ എങ്ങിനെയിരിക്കും?

Advertisment

മാന്‍ഡ്രിഡില്‍ വച്ച് അര്‍ജുന്‍ റൊണാള്‍ഡോയുമായി കൂടിക്കാഴ്‌ച നടത്തുകയും അദ്ദേഹത്തെ ഇന്ത്യയിലേക്കു ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ലിവര്‍പൂളിനെതിരെയുള്ള ചാമ്പ്യന്‍സ് ലീഗ് മാച്ചില്‍ റൊണാള്‍ഡോയ്ക്ക് ആശംസകളറിയിക്കാനും അര്‍ജുന്‍ കപൂര്‍ മറന്നില്ല. ഫുട്‌ബോളിനെ കുറിച്ചും, റയല്‍ മാഡ്രിഡിന്റെ വിജയ സാധ്യതയെ കുറിച്ചും ഇരുവരും ദൈര്‍ഘ്യമായ സംഭാഷണം നടത്തിയതായും അടുത്തവൃത്തങ്ങള്‍ പറയുന്നു.

കൂടാതെ റഷ്യയില്‍ ജൂണ്‍ 14ന് ആരംഭിക്കുന്ന ഫിഫ ലോകകപ്പിനെ കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഫുട്‌ബോള്‍ ജീവിതം തുടക്കം മുതല്‍ ഏറെ ആകാംക്ഷയോടെ നിരീക്ഷിക്കുന്ന ആളാണ് അര്‍ജുന്‍ കപൂര്‍. അതിനാല്‍ തന്നെ അദ്ദേഹവുമായുള്ള കൂടിക്കാഴ്‌ചയില്‍ അര്‍ജുന്‍ വളരെ ആകാംക്ഷാഭരിതനായിരുന്നുവെന്നും വൃത്തങ്ങള്‍ അറിയിച്ചു.

Advertisment

റൊണാള്‍ഡോയ്ക്ക് ഇന്ത്യയില്‍ നിരവധി ആരാധകര്‍ ഉണ്ടെന്നും അതിനാല്‍ ഇന്ത്യയിലേക്കു വരണമെന്നും അര്‍ജുന്‍ ആവശ്യപ്പെട്ടു. തനിക്ക് ഇന്ത്യയിലേക്കു വരാന്‍ വളരെ ആഗ്രഹമുണ്ടെന്നായിരുന്നു റൊണാള്‍ഡോയുടെ പ്രതികരണം.

Arjun Kapoor Cristiano Ronaldo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: