scorecardresearch

പറയൂ, നമ്മള്‍ എന്നാണ് ഒരുമിച്ച് അഭിനയിക്കുന്നത്?': മമ്മൂട്ടിയോട് തബു ചോദിക്കുന്നു

നമ്മള്‍ എന്നാണ് ഒരുമിച്ച് അഭിനയിക്കുന്നത്,?' എന്ന തബുവിന്റെ ചോദ്യത്തിന് 'അത് നടക്കാന്‍ ഞാനും തീര്‍ച്ചയായും ശ്രമിക്കാം' എന്നാണ് മമ്മൂട്ടി മറുപടി നല്‍കിയത്

നമ്മള്‍ എന്നാണ് ഒരുമിച്ച് അഭിനയിക്കുന്നത്,?' എന്ന തബുവിന്റെ ചോദ്യത്തിന് 'അത് നടക്കാന്‍ ഞാനും തീര്‍ച്ചയായും ശ്രമിക്കാം' എന്നാണ് മമ്മൂട്ടി മറുപടി നല്‍കിയത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Tabu, Mammootty, Mamankam, Mamangam, Mamangam release, മമ്മൂട്ടി, തബു, മാമാങ്കം, മാമാങ്കം റിലീസ്

ഇന്ത്യയിലെ മികച്ച അഭിനേത്രിമാരില്‍ ഒരാളാണ് തബു. ദേശീയ-അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള തബു മലയാളത്തിലും തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ 'കാലാപാനി', സുരേഷ് ഗോപി ചിത്രം 'കവര്‍ സ്റ്റോറി', പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത തമിഴ്-മലയാളം ചിത്രം 'രാക്കിളിപ്പാട്ട്' തുടങ്ങിയ ചിത്രങ്ങളില്‍ തബു വേഷമിട്ടിരുന്നു. തെന്നിന്ത്യയിലെ മറ്റു ഭാഷകളിലും തബു ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

Advertisment

എന്നാല്‍ മമ്മൂട്ടിയുമായി ചേര്‍ന്ന് ഒരു സിനിമ ചെയ്യാന്‍ തനിക്ക് സാധിച്ചിട്ടില്ല, അതെപ്പോഴാണ്‌ നടക്കുന്നത് എന്നാണ് തബുവിനു മമ്മൂട്ടിയോട് ചോദിയ്ക്കാനുണ്ടായത്. പിങ്ക്വില്ല എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിനോട് തന്റെ പുതിയ റിലീസ് ആയ 'മാമാങ്കം' എന്ന ചിത്രത്തെക്കുറിച്ച്  മമ്മൂട്ടി സംസാരിക്കവേയാണ്, അവതാരകന്‍ 'തബുവിന് താങ്കളോട് എന്തോ ചോദിക്കാനുണ്ട്', എന്നറിയിച്ച് ഈ തബുവിനു വേണ്ടി അദ്ദേഹത്തോട് ഈ ചോദ്യം ചോദിച്ചത്.

'ഒരുമിച്ചഭിനയിക്കാനുള്ള അവസരങ്ങള്‍ രണ്ടു മൂന്നു തവണ വന്നിട്ടുണ്ടെങ്കിലും പല കാര്യങ്ങള്‍ കൊണ്ട് അവ നടാക്കാതെ പോയി. പറയൂ, നമ്മള്‍ എന്നാണ് ഒരുമിച്ച് അഭിനയിക്കുന്നത്,?' എന്ന തബുവിന്റെ ചോദ്യത്തിന് 'അത് നടക്കാന്‍ ഞാനും തീര്‍ച്ചയായും ശ്രമിക്കാം' എന്നാണ് മമ്മൂട്ടി മറുപടി നല്‍കിയത്.

രാജീവ്‌ മേനോന്‍ സംവിധാനം ചെയ്ത കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന ചിത്രത്തില്‍ ഇരുവരും അഭിനയിച്ചിട്ടുണ്ട് എങ്കിലും അതില്‍ അവര്‍ നായികാ നായകന്മാര്‍ ആയിരിന്നില്ല. ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക ഐശ്വര്യാ റായ് ആയിരുന്നു.  തബുവിന്റെ നായകനായി എത്തിയത് അജിത്‌ ആണ്.

Advertisment

മലയാളിയായ സംവിധായകന്‍ രാജീവ്‌ മേനോന്‍ തമിഴില്‍ ഒരുക്കിയ മൾട്ടി-സ്റ്റാറര്‍ ആയിരുന്നു 'കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍' എന്ന ചിത്രം. 2000മാണ്ട് മെയ്‌ 5ന് റിലീസ് ആയ ചിത്രത്തില്‍ മമ്മൂട്ടി, അജിത്‌, അബ്ബാസ്, ഐശ്വര്യ റായ്, തബു, പൂജാ ബത്ര, ശ്രീവിദ്യ, ശ്യാമിലി, മണിവണ്ണന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.  യുദ്ധത്തില്‍ മുറിവേറ്റ് നാട്ടിലേക്ക് മടങ്ങിയ ആര്‍മിക്കാരന്‍റെ വേഷത്തില്‍ മമ്മൂട്ടിയുടെ നായക കഥാപാത്രമായ മേജര്‍ ബാല.

തബുവിന്‍റെ ദിവ്യ എന്ന കഥാപാത്രവുമായി ഇഷ്ടത്തിലാകുന്ന സിനിമാ സംവിധായകന്‍ മനോഹറായി അജിത്‌ എത്തിയപ്പോള്‍, ഐശ്വര്യ റായുടെ മീനു എന്ന കഥാപാത്രവുമായി പ്രണയത്തിലാകുന്ന ശ്രീകാന്തായി അബ്ബാസും എത്തി. ശ്രീകാന്തുമായുള്ള പ്രണയത്തകര്‍ച്ചയെത്തുടര്‍ന്നു ജീവിതത്തില്‍ താൽപര്യം നഷ്ടപ്പെടുന്ന മീനുവിനെ സംഗീതത്തിലേക്ക് തിരിച്ചു കൊണ്ട് വരികയാണ് മേജര്‍ ബാല.1982 ല്‍ 'ബസാര്‍' എന്ന ഹിന്ദി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച തബു പ്രിയദര്‍ശന്റെ 'കാലാപാനി' എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ നായികയായിട്ടാണ് മലയാളത്തില്‍ എത്തുന്നത്‌. പിന്നീട് ജി എസ്‌വിജയന്‍ സംവിധാനം ചെയ്‌ത 'കവര്‍ സ്റ്റോറി' എന്ന ചിത്രത്തിലും പ്രിയദര്‍ശന്റെ 'രാക്കിളിപ്പാട്ട്', സന്തോഷ്‌ ശിവന്റെ 'ഉറുമി' എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മണിരത്നത്തിന്റെ 'ഇരുവര്‍', രാജീവ്‌ മേനോന്റെ 'കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍', കതിര്‍ സംവിധാനം ചെയ്‌ത 'കാതല്‍ ദേശം' എന്നിവയാണ് തമിഴിലെ ശ്രദ്ധേയമായ ചിത്രങ്ങള്‍.

Mamangam Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: