ബോളിവുഡ് പുരസ്കാര വേദികളിൽ മുതിർന്ന താരങ്ങൾ അവതാരകരായി എത്തുമ്പോൾ, മറ്റ് പലതാരങ്ങളും പലപ്പോഴും പരിഹസിക്കപ്പെടാറുണ്ട്. അപൂർവമായി ചിലർ പ്രതികരിക്കും. മറ്റുചിലരാകട്ടെ തങ്ങളുടെ കരിയറിനെ പ്രതികൂലമായി ബാധിക്കുമോ എന്ന ഭയത്താൽ സഹിച്ചു നിൽക്കും. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
ബോളിവുഡ് നടൻ സൽമാൻ ഖാനും ഓസ്കാർ ജേതാവായ സംഗീതജ്ഞൻ എ.ആർ.റഹ്മാനും ഒന്നിച്ചുള്ള ഈ വീഡിയോ 2014ലെ ഒരു സ്റ്റേജ് പരിപാടിയുടേതാണ്. റഹ്മാനും അന്നത്തെ കേന്ദ്രമന്ത്രി (ടെലികോം ആൻഡ് ഐടി) കപിൽ സിബലും തമ്മിൽ സംഗീത കൂട്ടായ്മ ആരംഭിച്ച അവസരത്തിലാണ് ഇരുവരും വേദി പങ്കിട്ടത്.
Read More: ഇനി മടങ്ങി വന്നേക്കില്ല; സിനിമ വിടുമെന്ന സൂചന നല്‍കി സുശാന്തിന്റെ നായിക
ചടങ്ങിൽ നടൻ സൽമാൻ ഖാൻ ഓസ്‌കാർ പുരസ്കാരം നേടിയ റഹ്മാനെ ‘ശരാശരി’ സംഗീതജ്ഞൻ എന്ന് തമാശയായി വിളിച്ചിരുന്നു.
“നിങ്ങൾ എല്ലാവർക്കും അറിയാം എ.ആർ.റഹ്മാൻ ഒരു ആവറേജാണെന്ന്,” സൽമാൻ ഖാൻ പറഞ്ഞു. പിന്നീട് സൽമാൻ റഹ്മാനെ നോക്കി താൻ പറഞ്ഞത് ശരിയല്ലേയെന്ന് ചോദിക്കുന്നു. റഹ്മാൻ തലയാട്ടുന്നു. അതിന് ശേഷം സൽമാൻ റഹ്മാന്റെ കൈപിടിക്കാൻ ശ്രമിക്കുന്നുവെങ്കിലും, അദ്ദേഹം പോക്കറ്റിൽ നിന്ന് കൈയ്യെടുക്കാതെ നിന്നു. അതിന് തൊട്ടുപിന്നാലെ റഹ്മാനൊപ്പം ജോലി ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് സൽമാൻ പറയുമ്പോഴും അദ്ദേഹം പ്രതികരിക്കുന്നില്ല. കുറച്ച് സമയങ്ങൾക്ക് ശേഷം ഒരു മാധ്യമപ്രവർത്തകർ ഈ ചോദ്യം ആവർത്തിച്ചപ്പോൾ റഹ്മാന്റെ മറുപടി ഇങ്ങനെ… “ആദ്യം സൽമാൻ എനിക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള സിനിമകൾ ചെയ്യട്ടെ…”
A.R. Rahman literally hates Salman Khan. The Legend was so direct to Lehjhand. pic.twitter.com/krqtnwlQVI
— JUST A FAN. (@iamsrk_brk) June 30, 2020
ബോളിവുഡ് താരം സുശാന്ത് രാജ്പുതിന്റെ മരണ ശേഷം സൽമാൻ ഖാനെതിരെ രൂക്ഷമായ സോഷ്യൽ മീഡിയ ആക്രമണം ഉയർന്നിരുന്നു. സൽമാനെതിരെ ക്രിമിനൽ പരാതി നൽകുന്നതുവരെ കാര്യങ്ങൾ എത്തിയിരുന്നു.
സുശാന്ത് സിങ് രാജ്പുത്തിന്റെ അകാല നിര്യാണത്തിനുശേഷം ബോളിവുഡിന്റെ ക്രൂരമായ വശത്തെക്കുറിച്ച് സംഭാഷണത്തിന് തുടക്കമിട്ട ‘ദബാംഗ്’ സംവിധായകൻ അഭിനവ് സിങ് കശ്യപ്, സൽമാൻ ഖാനും സഹോദരന്മാരായ അർബാസിനും സൊഹൈൽ ഖാനും നേരെ കടുത്ത ആക്രമണം നടത്തിയിരുന്നു. ഇവർ തന്റെ കരിയറും ജീവിതവും നശിപ്പിച്ചുവെന്നും വധ ഭീഷണി മുഴക്കി തന്നെ മാനസികമായി തകർത്തുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.