ബോളിവുഡിന്റെ ജനപ്രിയ താര ജോഡികളാണ് അക്ഷയ് കുമാറും കത്രീന കെയ്ഫും. സിങ് ഈസ് കിങ്, നമസ്‌തെ ലണ്ടണ്‍ എല്ലാം ഇരുവരും ഒന്നിച്ചു തന്ന ഹിറ്റുകളായിരുന്നു. കാലങ്ങള്‍ക്കു ശേഷം താരങ്ങള്‍ ഇരുവരും മുംബൈയില്‍ കണ്ടുമുട്ടിയപ്പോള്‍ സംഭവിച്ചത് ഇതാണ്.
കൂടിക്കാഴ്ചയ്ക്കു ശേഷം കഴിഞ്ഞ ദിവസം കത്രീന തന്റെ ഇസ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ‘അക്ഷയ്, നീ പറഞ്ഞതു ശരിയാണ്. എന്നെക്കാള്‍ നന്നായി ചിത്രമെടുക്കുന്നത് നീ തന്നെയാണ്. കാലങ്ങള്‍ക്കു ശേഷം ഒടുവില്‍ ഒന്നിച്ചൊരു ചിത്രം. ലവ് യൂ അക്ഷയ് കുമാര്‍’ ഇരുവരുടേയും സെല്‍ഫി പോസ്റ്റ് ചെയ്തുകൊണ്ട് കത്രീന എഴുതി.
ടോയ്‌ലെറ്റ് ഏക് പ്രേം കഥ എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷം ആര്‍ ബാല്‍കിയുടെ പദ്മന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ തിരക്കിലാണ് അക്ഷയ് കുമാര്‍. സല്‍മാന്‍ ഖാനൊപ്പം ടൈഗര്‍ സിന്ദഗി ഹേ എന്ന ചിത്രത്തിലാണ് കത്രീന നിലവില്‍ അഭിനയിക്കുന്നത്.