പഴയൊരു അഭിമുഖത്തില്‍ അവതാരന്റെ ചോദ്യത്തിന് ഐശ്വര്യ റായ് ബച്ചന് നല്കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. ‘സിനിമയിൽ നഗ്നരംഗങ്ങളിൽ അഭിനയിക്കാൻ എന്തുകൊണ്ട് കംഫർട്ടബിൾ അല്ല? ‘ എന്നതായിരുന്നു ചോദ്യം. കാന്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ച അഭിമുഖത്തില്‍ തന്റെ ഹോളിവുഡ് ചിത്രമായ ‘ പിങ്ക് പാന്തര്‍ 2’ ന്റെ പ്രമോഷനു എത്തിയതായിരുന്നു ഐശ്വര്യ.
”നഗ്നരംഗങ്ങളിൽ ഞാന്‍ ഇതുവരെ അഭിനയിച്ചിട്ടില്ല, ഇനി അങ്ങനെ അഭിനയിക്കാന്‍ താത്പര്യവുമില്ല. ഇപ്പോള്‍ എന്റെ ഗൈനക്കിനോട് സംസാരിക്കുന്ന പോലെയാണ് തോന്നുന്നത്. നിങ്ങള്‍ ഒരു മാധ്യമപ്രവര്‍ത്തകനാണെന്ന കാര്യം മറക്കരുത്. അതനുസരിച്ച് പെരുമാറുക,” എന്നായിരുന്നു ഐശ്വര്യ നല്കിയ മറുപടി. റെഡിറ്റില്‍ പ്രഷേപണം ചെയ്ത ഈ വീഡിയോ കണ്ട് അഭിനന്ദനവുമായി എത്തുകയാണ് ആരാധകര്‍.
ഇത്തരത്തിലുളള മറുപടികള്‍ നല്കി ഐശ്വര്യ ഇതിനു മുന്‍പും ആരാധക ശ്രദ്ധ നേടിയിട്ടുണ്ട്. ചില രംഗങ്ങൾ ചെയ്യുന്നതിലുള്ള അവളുടെ അസ്വസ്ഥതയാണ് ട്രോയ് സിനിമയിൽ നിന്ന് പുറത്താകാൻ കാരണമെന്ന് പിങ്ക്വില്ല റിപ്പോർട്ട് ചെയ്യുന്നു. അവൾ ബ്രിസെയിസ് ആയി അഭിനയിക്കേണ്ടതായിരുന്നു, ആ വേഷം ഒടുവിൽ റോസ് ബൈറിന് പോയി. ബ്രാഡ് പിറ്റ്, ഒർലാൻഡോ ബ്ലൂം, എറിക് ബാന തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചിരുന്നു.
ഇന്ത്യയിലെ പ്രമുഖ സിനിമ കുടുംബത്തിലെ അംഗമായ ഐശ്വര്യ അവസാനമായി അഭിനയിച്ചത് 2018 ല്‍ ഇറങ്ങിയ ‘ ഫാനേ ഖാന്’ ലാണ്. മണിരത്നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ പൊന്നിയിന്‍ സെല്വന്’ ആണ് ഐശ്വര്യയുടെ പുതിയ ചിത്രം.