ഷാരൂഖ് ഖാൻ ‘വീർ സാറ’ ഉൾപ്പെടെ അഞ്ച് ചിത്രങ്ങളിൽ നിന്നും തന്നെ ഒഴിവാക്കി; വെളിപ്പെടുത്തി ഐശ്വര്യ

ഷാരൂഖ് പിന്നീട് തന്റെ തീരുമാനങ്ങളിൽ ഖേദം പ്രകടിപ്പിച്ചിരുന്നു

ഷാരൂഖ് ഖാനും ഐശ്വര്യ റായ് ബച്ചനും ദേവദാസ്, ജോഷ്, മൊഹബത്തേൻ എന്നിവയുൾപ്പടെ നിരവധി സിനിമകളിൽ ഒരുമിച്ചു അഭിനയിച്ചിട്ടുണ്ട്. ഇന്ന് ഏറ്റവും നല്ല സുഹൃത്തുക്കളുമാണ് ഇവർ. എന്നാൽ ഇവരുടെ പ്രൊഫഷണൽ ബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. അത് ഐശ്വര്യയുമായി പ്രഖ്യാപിച്ച ചിത്രങ്ങൾ ഒഴിവാക്കുന്ന എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഐശ്വര്യ ഇപ്പോൾ.

വീർ-സാറ, ചൽതെ ചാൽതെ തുടങ്ങിയ ചിറ്റ് ചിത്രങ്ങൾ ഉൾപ്പെടെ അഞ്ച് സിനിമകളിൽ നിന്ന് ഷാരൂഖ് ഖാൻ തന്നെ ഒഴിവാക്കിയെന്നാണ് ഐശ്വര്യ റായ് വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു ടെലിവിഷൻ ഷോയിലാണ് ഐശ്വര്യ ഇത് പറഞ്ഞത്.

ഷാരൂഖ് ഖാൻ ഒന്നിലധികം സിനിമകളിൽ നിന്നും നിങ്ങളെ ഒഴിവാക്കി എന്നത് സത്യമാണോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഐശ്വര്യ. “ഞാൻ അതിന് എങ്ങനെ ഉത്തരം നൽകും? അതെ, ആ സമയത്ത്, ഞങ്ങൾ ഒരുമിച്ച് ചില സിനിമകൾ ചെയ്യുന്നതിനെ കുറിച്ച് സംസാരമുണ്ടായിരുന്നു. പിന്നെ, പെട്ടെന്ന് അവ സംഭവിക്കാതെ ആയി, യാതൊരു വിശദീകരണവും ഉണ്ടായില്ല. എന്തുകൊണ്ടാണെന്ന ഉത്തരം എനിക്ക് ഒരിക്കലും ലഭിച്ചിട്ടില്ല.” ഐശ്വര്യ പറഞ്ഞു.

എന്നാൽ പിന്നീട് തന്റെ തീരുമാനങ്ങളിൽ ഷാരൂഖ് ഖേദം പ്രകടിപ്പിച്ചിരുന്നു. 2003ൽ ഇന്ത്യ ടുഡേക്ക് നൽകിയ ഒരു അഭിമുഖത്തിലായിരുന്നു അത്. “ഒരാളുമായി ഒരു ചിത്രം ആരംഭിക്കുകയും പിന്നീട് അവരുടേ ഭാഗത്തു നിന്നും യാതൊരു തെറ്റുമില്ലാതെ അവരെ മാറ്റുകയും ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്. ആഷ് (ഐശ്വര്യ) ഒരു നല്ല സുഹൃത്തായതിനാൽ തന്നെ അത് വളരെ സങ്കടകരമാണ്. വ്യക്തിപരമായി, ഞാൻ തെറ്റ് ചെയ്തു എന്നാണ് ഞാൻ കരുതുന്നത്. എന്നാൽ ഒരു നിർമാതാവ് എന്ന നിലയിൽ അത് ശരിയായിരുന്നു. ഞാൻ ആഷിനോട് ക്ഷമ ചോദിച്ചിരുന്നു.” ഷാരൂഖ് ഖാൻ പറഞ്ഞു.

Also read: നിക് ജൊനാസിന് പ്രിയങ്ക ചോപ്രയുടെ പിറന്നാൾ സർപ്രൈസ്; വീഡിയോ

എന്നാൽ ഇതിനെകുറിച്ച് അവതാരക പറഞ്ഞപ്പോൾ, “അതിന് ഉത്തരമില്ല” എന്നായിരുന്നു ഐശ്വര്യയുടെ പ്രതികരണം. അതിനെ കുറിച്ചു ഒരിക്കലും ഷാരൂഖുമായി സംസാരിക്കില്ലെന്നും അത് തന്റെ രീതിയല്ലെന്നും ഐശ്വര്യ വ്യക്തമാക്കി.

അത് തന്നെ ഒരുപാട് വേദനിപ്പിക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തുവെന്ന് ഐശ്വര്യ പറഞ്ഞു. “ആ സമയത്ത്, ഒരു വിശദീകരണവും നൽകാതെ ഒഴിവാക്കിയപ്പോൾ, തീർച്ചയായും ഞെട്ടിപ്പോയി, ആശയകുഴപ്പത്തിലായി, വേദനിച്ചു. അതിനെക്കുറിച്ച് ആശ്ചര്യപ്പെട്ടു. ഒരാൾക്ക് അത് വിശദീകരിക്കണം എന്നുണ്ടെങ്കിൽ അവർ അത് ചെയ്യും, അവർ അത് ചെയ്തില്ലെങ്കിൽ, അതിനു ഉദ്ദേശിച്ചിട്ടില്ല എന്നാണ്. അതുകൊണ്ട് തന്നെ, എന്താണ് എന്തുകൊണ്ടാണ് എന്ന് ചോദിക്കുന്നതോന്നും എന്റെ സ്വഭാവമല്ല. ഒരുപക്ഷേ എന്റെ ഉള്ളിൽ ചോദ്യമുണ്ടായേക്കും, പക്ഷേ ഒരു വ്യക്തിയുടെ അടുത്ത് പോയി ഞാൻ എന്തുകൊണ്ടെന്ന് ചോദിക്കില്ല.” ഐശ്വര്യ പറഞ്ഞു.

2016ൽ പുറത്തിറങ്ങിയ കരൺ ജോഹറിന്റെ ഏ ദിൽ ഹേ മുഷ്കിലിൽ ആണ് ഇരുവരും അവസാനമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്, അതിൽ ഷാരൂഖ് അതിഥി വേഷത്തിൽ ആയിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: When aishwarya rai revealed shah rukh khan had her removed from 5 films including veera zaara

Next Story
സൈമ അവാർഡ്‌സിൽ തിളങ്ങി നില, കൊഞ്ചിച്ച് താരങ്ങൾ; വീഡിയോ
The moderation of comments is automated and not cleared manually by malayalam.indianexpress.com