പ്രിയങ്ക ചോപ്രയും നിക് ജൊനാസും കുറച്ചു കാലമായി വാര്‍ത്തകളിലെ പ്രധാന തലക്കെട്ടുകളാണ്. ഇരുവരും തമ്മില്‍ പ്രണയത്തിലാണ് വിവാനിശ്ചയം കഴിഞ്ഞു തുടങ്ങിയ വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് ഏറെ നാളുകളായി. എന്നാല്‍ ഇരുവരും പരസ്യമായി ഇതേക്കുറിച്ച് യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.
എന്നാല്‍ ന്യൂയോര്‍ക്കില്‍ നടന്നൊരു പരിപാടിക്കിടെ ഒരു ആരാധകന് വന്ന് നിക്കിനോട് അഭിനന്ദനങ്ങള്‍ അറിയിച്ചപ്പോള്‍ ‘നന്ദി’ എന്നായിരുന്നു നിക്കിന്റെ മറുപടി. വിവാഹിതരാകാന്‍ പോകുന്ന വാര്‍ത്ത പിന്നെ എന്തുകൊണ്ട് ഇരുവരും ഔദ്യോഗികമായി പ്രഖ്യാപിക്കുന്നില്ല എന്നതാണ് ആരാധകരുടെ സംശയം.
അടുത്തിടെ സല്മാന് ഖാന് നായകനായ ‘ഭാരത്’ എന്ന ചിത്രത്തില്‍ നിന്ന് പ്രിയങ്ക പിന്മാറിയിരുന്നു. ചില ‘പ്രത്യേക കാരണ’ങ്ങളാലാണ് പ്രിയങ്ക പിന്മാറിയത് എന്നായിരുന്നു സംവിധായകന്റെ പ്രതികരണം. ആ പ്രത്യേക കാരണം നിക് ജൊനാസുമായുള്ള വിവാഹമാണോ എന്നാണ് ആരാധകരും പാപ്പരാസികളും ചികയുന്നത്.
ഇരുവരും തുറന്നു പറഞ്ഞിട്ടില്ലെങ്കിലും പ്രണയത്തിലാണെന്നു വിശ്വസിക്കാന്‍ ആരാധകര്‍ക്ക് കാരണങ്ങള്‍ നിരവധിയാണ്. കൂടാതെ നിക്കിന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പ്രിയങ്കയും പ്രിയങ്കയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ നിക്കും എത്തിയിരുന്നു.
നിക്കിന്റെ പരിപാടികളില്‍ ആര്‍ത്തുവിളിയ്ക്കുന്ന പ്രിയങ്കയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കൂടാതെ ന്യൂയോര്‍ക്കിലെ ഒരു ജുവല്ലറിയില്‍ നിന്നും പ്രിയങ്കയ്ക്കായി നിക് ഒരു മോതിരം വാങ്ങിയിരുന്നതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അടുത്തിടെ മുംബൈ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ പ്രിയങ്ക മാധ്യമപ്രവര്‍ത്തകരും ചുറ്റുമുള്ളവരും കാണാതെ തന്റെ കൈയ്യിലെ മോതിരം മറച്ചു പിടിച്ച് പോക്കറ്റില്‍ ഒളിപ്പിച്ചതും സംശയങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.