/indian-express-malayalam/media/media_files/2026/01/27/punjabi-house-movie-2026-01-27-12-51-34.jpg)
ഇന്നും മലയാളികൾ മടുക്കാതെ കാണുന്ന ചിത്രങ്ങളിലൊന്നാണ് റാഫി മെക്കാർട്ടിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘പഞ്ചാബി ഹൗസ്’. ഉണ്ണിയും രമണനും ഷിക്കന്തർ സിംഗും പൂജയും കൈമൾ മാഷും ഗംഗാധരൻ മുതലാളിയുമൊക്കെ ഏതോ ഒരു സമാന്തര യൂണിവേഴ്സിറ്റിയിലെ മനുഷ്യരെ പോലെ ഇന്നും മലയാളികളുടെ മനസ്സിലുണ്ട്. അതുമാത്രമല്ല, മലയാളികളുടെ ട്രോളിടങ്ങളിൽ ഇന്നും സജീവമാണ് രമണനും രമണന്റെ മുതലാളിയും പഞ്ചാബി ഹൗസിലെ സിങ്ങുമാരുമൊക്കെ.
Also Read: പതിറ്റാണ്ടുകളുടെ സ്വപ്നം സഫലം; ചിത്രവുമായി ഷംല
1998-ൽ റാഫി മെക്കാർട്ടിൻ ചിത്രത്തിനു നൽകിയ ക്ലൈമാക്സിനും അപ്പുറം, ഈ കഥാപാത്രങ്ങൾക്ക് ഇപ്പോൾ പുതിയൊരു ജീവിതം നൽകിയിരിക്കുകയാണ് എഐ ആർട്ടിസ്റ്റുകൾ. ക്ലൈമാക്സിലേക്ക് പുതിയ ചില കൂട്ടിച്ചേർക്കലുകളും വരുത്തിയിട്ടുണ്ട്.
ചിത്രത്തിന്റെ ക്ലൈമാക്സിൽ ദിലീപ് അവതരിപ്പിച്ച ഉണ്ണി എന്ന കഥാപാത്രം മുറപ്പെണ്ണിന്റെ സമ്മതത്തോടെ പൂജയെ (മോഹിനി) കല്യാണം കഴിക്കുന്നതാണ് പ്രേക്ഷകർ കണ്ടത്. എന്നാൽ, അന്ന് പഞ്ചാബിഹൗസിൽ മറ്റൊരു കല്യാണം കൂടി നടന്നിരുന്നു എന്നാണ് ട്രോളന്മാരുടെ കണ്ടെത്തൽ. സിനിമയുടെ അവസാനം ഉണ്ണിയും പൂജയും ഒന്നിക്കുന്നത് കണ്ട് നാം സന്തോഷിച്ചെങ്കിലും, സ്നേഹനിധിയായ സുജാതയുടെ (ജോമോൾ) വിഷമം പ്രേക്ഷകർക്ക് ഒരു നൊമ്പരമായിരുന്നു. എന്നാൽ എഐ ആർട്ടിസ്റ്റുകൾ പറയുന്നത് മറ്റൊന്നാണ്. പഞ്ചാബികൾ ആരെയും വിഷമിപ്പിക്കാറില്ല! ഉണ്ണിയുടെ വിവാഹത്തിനൊപ്പം തന്നെ, സിക്കന്തർ സിംഗ് സുജാതയുടെ കഴുത്തിൽ മിന്നു ചാർത്തുന്ന ദൃശ്യങ്ങളാണ് എഐ പുനരാവിഷ്കരിച്ചിരിക്കുന്നത്. അങ്ങനെ ഒരേ പന്തലിൽ രണ്ട് വിവാഹങ്ങൾ നടന്നു.
" അന്ന് ആ പന്തലിൽ വച്ച് രണ്ട് വിവാഹങ്ങളാണ് നടന്നത്. പഞ്ചാബികൾ അങ്ങനെ ആരെയും സങ്കടപ്പെടുത്തിയിട്ട് ഒറ്റയ്ക്ക് സന്തോഷിക്കാറില്ല. ഉണ്ണിയുടെയും പൂജയുടെയും വിവാഹത്തിന്റെ അതേദിവസം തന്നെ സിക്കന്തർ സുജാതയുടെ കഴുത്തിൽ മിന്നു ചാർത്തി. അങ്ങനെ ഒരേ പന്തലിൽ രണ്ടുപേരും വിവാഹിതരായി," വീഡിയോയിലെ വോയിസ് ഓവറിങ്ങനെ.
Also Read: നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ബോളിവുഡ് ചിത്രങ്ങൾ
അവിടംകൊണ്ട് അവസാനിക്കുന്ന പഞ്ചാബി ഹൗസിലെ വിശേഷങ്ങൾ. രമണൻ ഇന്ന് 'ബോട്ട് മുതലാളി'യാണ്. ഗംഗാധരൻ മുതലാളിയുടെ മരണശേഷം, അദ്ദേഹത്തിന്റെ ബിസിനസ്സ് ഏറ്റെടുക്കുകയാണ് രമണൻ. ബോട്ട് മുതലാളി ആയതോടെ രമണൻ സോണിയയെ വിവാഹം കഴിക്കുകയും സന്തോഷകരമായ കുടുംബജീവിതം നയിക്കുകയും ചെയ്യുന്നു.
Also Read: Champion OTT: അനശ്വര രാജന്റെ ചാമ്പ്യൻ ഇനി ഒടിടിയിൽ; ചിത്രം എവിടെ, എപ്പോൾ കാണാം?
വർഷങ്ങൾക്കിപ്പുറമുള്ള കാഴ്ചകളും വീഡിയോയിൽ അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. പ്രായമായ ഉണ്ണിയും പൂജയും, സിക്കന്തറും സുജാതയും സമാധാനത്തോടെ കഴിയുന്നു. ഉത്തമൻ പോലും തന്റെ പ്രണയം കണ്ടെത്തി ജീവിതത്തിൽ സെറ്റിൽ ആയിരിക്കുന്നു.
സിനിമ കണ്ടിറങ്ങിയപ്പോൾ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ബാക്കിയായ What if? ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഈ വീഡിയോ. സുജാതയോടുള്ള സഹതാപവും രമണനോടുള്ള സ്നേഹവും ഈ പുതിയ ആഖ്യാനത്തിലൂടെ സഫലമാവുകയാണ്. സിനിമയേക്കാൾ വലിയൊരു സമാന്തര ലോകം ഈ കഥാപാത്രങ്ങൾക്കായി മലയാളികൾ സൃഷ്ടിച്ചുകഴിഞ്ഞു എന്നതിന്റെ തെളിവു കൂടിയാണ് ഇത്തരം പരീക്ഷണങ്ങൾ.
Also Read: Sarvam Maya OTT: ആരാധകർ കാത്തിരുന്ന നിവിൻ പോളി ചിത്രം ഒടിടിയിലേയ്ക്ക്, എപ്പോൾ കാണാം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us