scorecardresearch

അന്ന് പേളി മാണി ആ ഓഡിഷന് പോയിരുന്നെങ്കിൽ; പാരലൽ യൂണിവേഴ്സിലെ 'മായാ'കാഴ്ചകൾ

മായാനദിയുടെ ഓഡിഷന് ക്ഷണിച്ചുകൊണ്ട് പേളി മാണിയ്ക്ക് ചിത്രത്തിന്റെ അണിയറപ്രവർത്തകർ മെയിൽ അയച്ചിരുന്നെങ്കിലും ആ മെയിൽ പേളി കാണാതെ പോവുകയായിരുന്നു.

മായാനദിയുടെ ഓഡിഷന് ക്ഷണിച്ചുകൊണ്ട് പേളി മാണിയ്ക്ക് ചിത്രത്തിന്റെ അണിയറപ്രവർത്തകർ മെയിൽ അയച്ചിരുന്നെങ്കിലും ആ മെയിൽ പേളി കാണാതെ പോവുകയായിരുന്നു.

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Pearle Maaney Mayanadhi

മനസില്‍ പ്രണയം നിറച്ച് ഒഴുകിയ മായാനദി സിനിമാപ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ്.  2017 ഡിസംബര്‍ 22നാണ് ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി റിലീസ് ചെയ്തത്. ടൊവിനോയുടെ ഏറ്റവും ജനപ്രീതി നേടിയ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു മാത്തൻ. ഇപ്പോഴും സോഷ്യല്‍ മീഡിയയിലും, സിനിമാ പ്രേമികള്‍ക്കിടയിലും, സിനിമാ ഗ്രൂപ്പുകളിലുമെല്ലാം ഇടയ്ക്കിടെ ചർച്ചയിൽ കടന്നു വരുന്ന ചിത്രം കൂടിയാണ് 'മായാനദി'.

Advertisment

Also Read: റിലീസിന് മുൻപേ 3 ദേശീയ പുരസ്കാരങ്ങൾ; എന്നിട്ടും ആ മോഹൻലാൽ- പ്രിയദർശൻ ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു

അടുത്തിടെ, പേളി മാണി ഷോയ്ക്കിടയിലും മായാനദി ചർച്ചയായിരുന്നു. നടന്മാരായ ബിനു പപ്പുവും സന്ദീപും ഒന്നിച്ചെത്തിയ എപ്പിസോഡിലായിരുന്നു മായാനദിയെ കുറിച്ചുള്ള സംസാരമുണ്ടായത്. മായാനദിയിൽ ആഷിഖ്​ അബുവിന്റെ അസിസ്റ്റന്റായി ബിനു പപ്പു വർക്ക് ചെയ്തിരുന്നു. ചിത്രത്തിന്റെ ഓഡിഷനിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്റ് വന്ന് തൊട്ടുപിന്നാലെ എത്തിയ ആദ്യത്തെ മെയിൽ പേളി മാണിയുടേതായിരുന്നു എന്നാണ് ബിനു പപ്പു തുറന്നു പറഞ്ഞത്. ഓഡിഷന് ക്ഷണിച്ചുകൊണ്ട് പേളിയ്ക്ക് മെയിൽ അയച്ചിരുന്നെങ്കിലും ആ മെയിൽ പേളി കാണാതെ പോവുകയായിരുന്നു.

Also Read: കരയുന്ന ആൺകുട്ടികൾ; വിനീതിന്റെയും ധ്യാനിന്റെയും കണ്ണീർ ഒരു ഓർമ്മപ്പെടുത്തലാണ്!

അതേസമയം, അന്ന് ആ മെയിൽ പേളി കണ്ടിരുന്നെങ്കിൽ എന്ന ചിന്തയ്ക്ക് ദൃശ്യാവിഷ്കാരം നൽകുകയാണ് ഒരു എഐ ആർട്ടിസ്റ്റ്. മാത്തനൊപ്പം നിൽക്കുന്ന അപ്പുവിന്റെ സ്ഥാനത്ത് പേളിയെ വിഭാവനം ചെയ്യുകയാണ് ആർട്ടിസ്റ്റ്. എന്തായാലും ഈ റീൽ ശ്രദ്ധ നേടി കഴിഞ്ഞു. 

മികച്ച പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയ ചിത്രമായിരുന്നു മായാനദി. സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ശ്യാം പുഷ്‌കരനും ദിലീഷ് നായരും രചന നിര്‍വ്വഹിച്ച 'മായാനദിക്ക്' സംഗീതം നല്‍കിയത് റെക്‌സ് വിജയനായിരുന്നു. ഷഹബാസ് അമന്‍ ആലപിച്ച 'മിഴിയിയില്‍ നിന്നും' എന്ന ഗാനവും ഏറെ ജനപ്രീതി നേടിയിരുന്നു.

Also Read: വിമാനത്തിൽ കൊണ്ടുപോയി ചന്ദ്രനെ കാണിച്ചുതന്നാണ് നിക്ക് എന്റെ ഉപവാസം അവസാനിപ്പിച്ചത്: പ്രിയങ്ക ചോപ്ര

സുധീര്‍ മിശ്ര സംവിധാനം ചെയ്ത 2005ല്‍ പുറത്തിറങ്ങിയ 'ഹസാരോം ഖ്വായിഷേന്‍ ഐസി' എന്ന ചിത്രത്തിലെ ബാവ്രാ മന്‍ എന്ന ഗാനം മായാനദിയിലൂടെ പുനരാവിഷ്‌കരിക്കപ്പെട്ടു. അപ്പുവും സുഹൃത്തുക്കളായ ദര്‍ശന, സമീറ എന്നിവരും ബാല്‍ക്കണിയിലിരിക്കുന്ന രാത്രി, കൂട്ടുകാരികള്‍ക്കായി ദര്‍ശന പാടിയ ഈ ഗാനത്തിനും വലിയ സ്വീകര്യത ലഭിച്ചിരുന്നു. സ്വാനന്ദ് കിര്‍കിറേ ആലപിച്ച 'ബാവ്രാ മന്‍' ആഷിക് അബു ചിത്രത്തിലൂടെ പുനര്‍ജനിച്ചപ്പോള്‍ തന്റെ സന്തോഷം അറിയിച്ച് ആ ഗായകന്‍ തന്നെ രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് സ്വാനന്ദ് കിര്‍കിറേ ഇതേക്കുറിച്ച് പറഞ്ഞത്. ഈ പതിപ്പ് ഇഷ്ടമായതായും അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥ ഗാനത്തിന് വരികളെഴുതിയതും സ്വാനന്ദ് കിര്‍കിറേ തന്നെയാണ്. ശന്തനു മൊയ്ത്രയാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

Also Read: ഉണ്ണിയും ഗാഥയും അന്നും ഇന്നും; വൈറലായി ചിത്രം

Pearley Maaney

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: