തന്റെ പ്രണയ ജീവിതത്തിന്​റെ പേരിലാണ് പലപ്പോഴും ബോളിവുഡ് താരവും കരീനയുടെ കസിനുമായ രൺബീർ കപൂർ വാർത്തകളിൽ ഇടം പിടിക്കാറുള്ളത്. 2016 ൽ കത്രീന കൈഫുമായുള്ള ബന്ധം വേർപെടുത്തിയെങ്കിൽ, ഇപ്പോൾ ആലിയ ഭട്ടുമായുള്ള പ്രണയം പലപ്പോഴും വാർത്തകളിൽ ഇടംനേടുന്നു.

തന്റെ പ്രണയ ജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ രൺബീർ കപൂർ പലപ്പോഴും ബുദ്ധിമുട്ടുന്നത് കാണാം. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ കസിൻ സഹോദരി കരീനയോടും രൺബീറിന്റെ ബന്ധത്തെക്കുറിച്ച് പലരും ചോദിക്കുന്നുണ്ട്.

അടുത്തിടെ ഓസ്‌ട്രേലിയയിൽ നടന്ന ഒരു പരിപാടിയിൽ കരീന കപൂറിനോട് രൺബീറിന്റെ പ്രണയ ജീവിതത്തെക്കുറിച്ചും മുൻകാല ബന്ധങ്ങളെക്കുറിച്ചും രസകരമായ ഒരു ചോദ്യം ചോദിച്ചു. ആലിയ ഭട്ട്, ദീപിക പദുക്കോൺ, കത്രീന കൈഫ് എന്നിവരോടൊപ്പം ലിഫ്റ്റിൽ കുടുങ്ങിയാൽ എന്തുചെയ്യുമെന്നായിരുന്നു കരീനയോട് ചോദിച്ച ചോദ്യം.

ഒരു പൊട്ടിച്ചിരിക്കു ശേഷം കരീന പറഞ്ഞു, “രൺബീർ ലിഫ്റ്റിൽ ഇല്ലെന്ന് ഞാൻ ഉറപ്പാക്കും.” പക്ഷെ ഉടനെ കരീന മനസ്സ് മാറ്റിയെന്നു തോന്നുന്നു, “അല്ലെങ്കിൽ ഒരുപക്ഷേ, അവൻ ലിഫ്റ്റിൽ ഉണ്ടെന്ന് ഞാൻ ഉറപ്പുവരുത്തും,” എന്ന് ഉത്തരം മാറ്റിപ്പറഞ്ഞു.

Read More: അഭിനേത്രികളായ ഈ സഹോദരിമാർ ആരെന്ന് മനസിലായോ?

കരീനയോട് ആളുകൾ ഈ ചോദ്യം ചോദിക്കുന്നത് ഇതാദ്യമല്ല. നേരത്തെ കോഫി വിത്ത് കരൺ എന്ന ചാറ്റ് ഷോയിൽ കരൺ ജോഹർ കരീനയോട്, കത്രീന കൈഫിനും ദീപിക പദുക്കോണിനും ഒപ്പം ഒരേ ലിഫ്റ്റിൽ കുടുങ്ങിയാൽ എന്തുചെയ്യുമെന്ന് ചോദിച്ചിരുന്നു. ഞാൻ എന്നെത്തന്നെ കൊല്ലും. ഈ എലിവേറ്ററിൽ ഇരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പ്രത്യേകിച്ച് ഈ ഘട്ടത്തിൽ,” ഗർഭിണിയായിരുന്ന കരീന തന്റെ വയറ് ചൂണ്ടിക്കാട്ടി പറഞ്ഞു.

രൺബീറിന്റെ നിലവിലെ കാമുകി ആലിയ ഭട്ടുമായി കരീനയ്ക്ക് അടുത്ത സൗഹൃദമാണ് ഉള്ളത്. മാമി മുംബൈ ഫിലിം ഫെസ്റ്റിവലിൽ, ആലിയ തന്റെ സഹോദരിയായാൽ ലോകത്തിലെ ഏറ്റവും സന്തോഷവതിയായ പെൺകുട്ടിയായിരിക്കും താനെന്ന് കരീന പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook