തെന്നിന്ത്യൻ നടി അനുഷ്ക ഷെട്ടി ഈ വർഷം വിവാഹിതയായേക്കുമെന്ന് റിപ്പോർട്ട്. ഏറെ നാളായി താരത്തിന്റെ വിവാഹത്തെക്കുറിച്ച് വാർത്തകൾ പുറത്തുവരുന്നുണ്ടായിരുന്നു. പക്ഷേ അപ്പോഴെല്ലാം അവയൊക്കെ നിഷേധിച്ച് നടി രംഗത്തെത്തിയിരുന്നു. വിവാഹിതയാവാൻ സമയമായില്ലെന്നായിരുന്നു അനുഷ്കയുടെ മറുപടി.
anushka2

എന്നാൽ ബെംഗളൂരുവിലെ പ്രമുഖ ബിസിനസുകാരനുമായി അനുഷ്കയുടെ വിവാഹം ഈ വർഷം ഉണ്ടാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി ബെംഗളൂരുവിൽ സ്ഥിരതാമസമാക്കാനുള്ള നീക്കങ്ങൾ അനുഷ്ക നടത്തുകയാണെന്നും പാപ്പരാസികൾ പറയുന്നുണ്ട്. ഇപ്പോൾ കരാറിലേർപ്പെട്ടിരിക്കുന്ന ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞാലുടൻ താരം വിവാഹിതയായേക്കുമെന്നാണ് മറ്റു ചില വൃത്തങ്ങൾ പറയുന്നത്.
anushka shetty, actress, marriage

എന്തായാലും അനുഷ്കയുടെ വിവാഹം സിനിമാലോകം ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കിയിരിക്കയാണ്. 35 വയസ്സുള്ള താരം ഇനിയും വിവാഹം വേണ്ടെന്ന നിലപാട് ആവർത്തിക്കുമോയെന്നാണ് ഇനി അറിയാനുള്ളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ