മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെയും ജീവിത പങ്കാളി സുല്‍ഫത്തിന്റെയും വിവാഹ വാർഷിക ദിനമാണ് മേയ് ആറ്. അവരുടെ നാൽപത്തി മൂന്നാം വിവാഹ വാർഷികമാണ് ഇന്ന്. നിരവധി പേര് ഇരുവര്‍ക്കും വിവാഹ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.
യങ് സൂപ്പർസ്റ്റാർ ദുൽഖർ സൽമാനും സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉപ്പച്ചിക്കും ഉമ്മച്ചിക്കും ആശംസകൾ നേർന്നു.ഇരുവരുടെയും പഴയകാല ഫൊട്ടോ പങ്കുവച്ചാണ് മമ്മൂട്ടിക്കും സുൾഫത്തിനും ദുൽഖർ ആശംസ നേർന്നത്.
“ഒരിക്കലും പറയാത്ത ഏറ്റവും മഹത്തായ പ്രണയകഥ,” എന്ന് ചിത്രത്തിന് ദുൽഖർ കാപ്ഷനും നൽകിയിരിക്കുന്നു. “ഈ ക്യൂട്ടായ രണ്ട് പേർക്കു ഏറ്റവും സന്തോഷകരമായ വിവാഹ വാർഷികം ആശംസിക്കുന്നു,” എന്നും ദുൽഖർ കുറിച്ചു. 1979ലാണ് മമ്മൂട്ടിയും സുല്‍ഫത്തും വിവാഹിതരായത്.
ദുൽഖർ സൽമാന്റെ മകൾ മറിയം അമീറ സൽമാന്റെ അഞ്ചാം പിറന്നാളിന് തോട്ടടുത്ത ദിവസമാണ് മമ്മൂട്ടിയുടെ വിവാഹ വാർഷികം. മേയ് അഞ്ചിനായിരുന്നു മറിയത്തിന്റെ. കുഞ്ഞ് മറിയത്തിന് ആശംസകൾ നേർന്നുകൊണ്ട് ദുൽഖർ പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു.
വീടിനെ ഒരു സാങ്കൽപ്പികലോകമാക്കുന്ന രാജകുമാരിയെന്നാണ് മറിയത്തെ ദുൽഖർ വിശേഷിപ്പിച്ചത്, മകളുടെ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളെ കുറിച്ചും കുറിപ്പിൽ ദുൽഖർ പറയുന്നുണ്ട്.
Also Read: ഞങ്ങളുടെ വീടിനെ വണ്ടർലാന്റാക്കുന്ന മാരി; കുഞ്ഞുമറിയത്തിന് ദുൽഖറിന്റെ പിറന്നാൾ ആശംസ